കാറുകളുടെ സസ്പെൻഷൻ പെർഫോമൻസ് ഇംപ്രൂവ് ചെയ്യുന്നതിനും, ബ്രേക്കിങ് എഫിഷ്യൻസി, ടയറുകളുടെ ലൈഫ്, സസ്പെന്ഷൻ ലൈഫ് സ്പാൻ കൂട്ടാനും എല്ലാം ഉപയോഗിക്കുന്ന സ്പ്രിംഗ് ബഫറുകളെ പ്രത്യേകതകൾ എന്തെല്ലാം ആണെന്ന് നോക്കാം.( വീഡിയോ താഴെ കാണാം )
സ്പ്രിംഗ് ബഫറുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ്?
ഇന്ത്യയിലെ റോഡുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം സ്പ്രിംഗ് ബഫറുകൾ പ്രധാനമായും ഡിസൈൻ ചെയ്തിട്ടുള്ളത്. അതുപോലെ കോയിൽ സ്പ്രിംഗ് ഡയമീറ്ററിൽ ഉള്ള വ്യത്യാസങ്ങളും സ്പ്റിംഗ് ബഫറുകൾ ഉപയോഗിക്കുന്നതുകൊണ്ട് പരിഹരിക്കാവുന്നതാണ്.
സ്പ്രിംഗ് ബഫറുകൾ ഉപയോഗിക്കുന്നതുകൊണ്ട് 3 മുതൽ 6 സെന്റീമീറ്റർ വരെ ഉയരം കൂട്ടാവുന്നതാണ്. ഉയർന്ന സ്പീഡ്ൽ സ്പീഡ് ബ്രേക്കറുകൾ കൺട്രോൾ ചെയ്യുന്നതിനും സഹായിക്കുന്നു. ഉയർന്ന സ്പീഡിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും ഒരു പരിഹാരമാകുന്നു.
ബ്രേക്കിങ് എഫിഷ്യൻസി കൂട്ടുകയും ഇതുവഴി ടയറുകളുടെ ലൈഫ് കൂട്ടുന്നതിനും സഹായിക്കുന്നു. മറ്റു സസ്പെൻഷൻ പാർട്ടുകളുടെയും ലൈഫ് സ്പാൻ കൂട്ടുന്നു. സസ്പെൻഷൻ നോയിസ് കുറയ്ക്കുന്നു. വീലുകളുടെ അലൈൻമെന്റ് അഡ്ജസ്റ്റ് ചെയ്യുന്നതിനും സ്റ്റീയറിങ് കൃത്യമായ ദിശയിൽ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.അതുകൊണ്ടുതന്നെ സ്പ്രിംഗ് ബഫർ ഉപയോഗിക്കുന്നതുകൊണ്ട് ഇന്ത്യൻ റോഡുകളിലെ ഡ്രൈവിംഗ് സുഗമമാക്കുന്നു.