പാൻ കാർഡ് വേണോ ? അക്ഷയ സെന്ററിൽ പോകാതെ 5 മിനിറ്റ് കൊണ്ട് ഓൺലൈൻ ആയി എടുക്കാം

Spread the love

ഇന്ന് നമുക്കറിയാവുന്നതാണ് എല്ലാവിധ ബാങ്ക് ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. പാൻ കാർഡിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് മാത്രമാണ് സബ്‌സിഡി പോലുള്ളവ എല്ലാം ലഭിക്കുകയുള്ളൂ. എന്നിരുന്നാൽ കൂടി നിരവധി പേർക്ക് ഇപ്പോഴും പാൻകാർഡിന്റെ പ്രാധാന്യം എന്താണ് എന്നും. എങ്ങിനെ വളരെ പെട്ടെന്ന് ഒരു പാൻകാർഡ് ഓൺലൈനായി അപേക്ഷിക്കാം എന്നും അറിയുന്നുണ്ടാവില്ല. പാൻ കാർഡിന് ഓൺലൈനായി ചുരുങ്ങിയ സമയത്തിൽ എങ്ങിനെ അപേക്ഷിക്കാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.

ചെയ്യേണ്ട രീതി

Step 1: ബ്രൗസർ ഓപ്പൺ ചെയ്തശേഷം ഗൂഗിളിൽ apply pan card NSDL എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക.

Step 2: ഇപ്പോൾ ഏറ്റവും മുകളിൽ വരുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.online pan application എന്നു കാണാവുന്നതാണ്. അതിനു താഴെയായി application type എന്നു കാണുന്ന ഭാഗത്ത് new pan card എന്ന് സെലക്ട് ചെയ്തു കൊടുക്കുക.അതിനു ശേഷം അതിൽ ചോദിച്ചിരിക്കുന്ന എല്ലാവിധ പേഴ്സണൽ ഡീറ്റെയിൽസ് എന്റർ ചെയ്തു നൽകുക. ഡീറ്റെയിൽസ് ഫിൽ ചെയ്തു കൊടുക്കുമ്പോൾ ആധാർ കാർഡിൽ ഉള്ള അതേ ഡീറ്റെയിൽസ് തന്നെ പാൻകാർഡിലും എന്റർ ചെയ്തു നൽകാൻ ശ്രദ്ധിക്കുക.

Also Read  വാഹന ഇൻഷുറൻസ് മൊബൈലിലൂടെ പുതുക്കാം 40% വരെ പണം ലാഭിക്കാം

Step 3:ഇപ്പോൾ ഒരു ടോക്കൺ നമ്പർ അടങ്ങിയ മെസ്സേജ് കാണാവുന്നതാണ്.ടോക്കൺ നമ്പർ സേവ് ചെയ്ത് സൂക്ഷിക്കുക ഡീറ്റെയിൽസ് ഫിൽ ചെയ്തു കൊടുത്ത് continue ബട്ടൻ ക്ലിക്ക് ചെയ്യുക.

Step 3:നിങ്ങൾക്ക് രണ്ട് രീതിയിൽ ഫോം ഫിൽ ചെയ്തു നല്കാവുന്നതാണ്,ആദ്യത്തെ രീതിയിൽ എല്ലാം പേപ്പേഴ്സ് മുഖേനയായിരിക്കും നടത്തേണ്ടത്.എന്നാൽ ഇത്തരത്തിൽ ചെയ്യുമ്പോൾ ഒരുപാട് സമയമെടുത്താണ് പാൻകാർഡ് ലഭിക്കുകയുള്ളൂ. ഡിജിറ്റലായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്നുതന്നെ പാൻകാർഡ് ലഭിക്കുന്നതാണ്.അതുപോലെ തന്നെ നിങ്ങൾക്ക് പാൻകാർഡ് പ്രിന്റ് ആയും അതല്ല എങ്കിൽ അതിന്റെ സോഫ്റ്റ് കോപ്പി ആയും സൂക്ഷിക്കാവുന്നതാണ്.ഏത് രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

Also Read  കുറഞ്ഞ ചിലവിൽ ഫോണിനെ TV ആക്കുന്ന വിദ്യ | വീഡിയോ കാണാം

Step 4: തുടർന്നുവരുന്ന പേജുകളിൽ ആധാർ കാർഡിന്റെ ലാസ്റ്റ് ഫോർ ഡിജിറ്റ് എന്റർ ചെയ്തു നൽകാനും,അതുപോലെ പെയ്മെന്റ് ഫീസായ 71.70 രൂപ അടയ്ക്കേണ്ട തായും ഉണ്ട്. അതിനുശേഷം തുടർന്നുവരുന്ന ഡീറ്റെയിൽസ് കൂടി എന്റർ ചെയ്തു നൽകുക.ഇവിടെ നിങ്ങളുടെ വീടിന്റെ ഏരിയ ലൊക്കേഷൻ എന്നിവയെല്ലാം കൃത്യമായി എന്റർ ചെയ്ത് നൽകേണ്ടതാണ്.താഴെ കാണുന്ന ഡിക്ലറേഷൻ കൂടി ടിക്ക് ചെയ്തു കൊടുത്ത ശേഷംnext ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 5:ഇപ്പോൾ കാണുന്ന പേജിൽ ഓൺലൈൻ പെയ്മെന്റ് നടത്താവുന്നതാണ്.ഏത് UPI method ഉപയോഗിച്ചും നിങ്ങൾക്ക് pan card ഫീസായ 71.70 രൂപ പേയ്‌മെന്റ് നൽകാവുന്നതാണ്.ഇതെല്ലാം ഫോണുമായി ബന്ധിപ്പിച്ച ഒടിപി വഴിയാണ് ചെയ്യേണ്ടത്.

Also Read  ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

Step 6: അടുത്തതായി ഫോണിൽ വന്ന ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുക.ഇത്ര ചെയ്യുമ്പോൾതന്നെ നിങ്ങളുടെ അപ്ലിക്കേഷൻ സക്സസ്ഫുൾ എന്ന മെസ്സേജ് കാണാവുന്നതാണ്.

പേപ്പർലെസ് ആയിട്ടാണ് നിങ്ങൾ ഓപ്ഷൻ കൊടുത്തിട്ടുള്ളത് എങ്കിൽ അത് പ്രിന്റ് ഔട്ട് എടുത്ത് sign ചെയ്ത് ഉപയോഗിക്കാവുന്നതാണ്.വെറും 24 മണിക്കൂറിനുള്ളിൽ തന്നെ പുതിയ പാൻകാർഡ് ലഭിക്കുന്നതാണ്. അപ്ലൈ ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Link : https://www.onlineservices.nsdl.com


Spread the love

Leave a Comment