വീട്ടിലെ ലൈറ്റുകൾ ഓട്ടോമാറ്റിക് ആക്കം വെറും രണ്ട് കണക്ഷനിലൂടെ ആർക്കും ചെയ്യാവുന്ന വിദ്യ

Spread the love

PIR മോഷൻ സെൻസറുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു സാങ്കേതികവിദ്യ നിർമ്മിച്ചെടുക്കുന്നത്. ഇത്തരം PIR മോഷൻ സെൻസറുകൾ AC, DC എന്നിവയിൽ വർക്ക് ചെയ്യുന്നത് സാധാരണ ഇലക്ട്രിക്കൽ ഷോപ്പുകൾ വഴിയോ മറ്റ് ഓൺലൈൻ വെബ്സൈറ്റുകൾ വഴിയോ വാങ്ങാവുന്നതാണ്. ഏതൊരു സാധാരണ കാരണനും യാതൊരുവിധ ടെക്നിക്കൽ നോളേഡ്ജ് ഇല്ലാതെതന്നെ ഇത്തരത്തിൽ ഒരു ഉപകരണം നിർമ്മിക്കാവുന്നതാണ്.എല്ലാ വിശദമായ വിവരങ്ങളും താഴെയുള്ള വീഡിയോയിൽ വിശദമായി വിവരിക്കുന്നുണ്ട് .

100 ഡിഗ്രി കോണളവിൽ 5 മീറ്റർ അകലത്തിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും ഏതൊരു ചലനവും ഈ പി ഐ ആർ മോഷൻ സെൻസർ ഉപയോഗിച്ച് തിരിച്ചറിയാവുന്നതാണ്.ഇതിന്റെ സെൻസറുകൾ ഡിസി വഴിയാണ് പ്രവർത്തിപ്പിക്കുന്നത്. ഡിസി സെൻസറുകളെ ഒരു റിലേ വഴി ബന്ധിപ്പിച്ചു കൊണ്ടാണ് പ്രവർത്തിപ്പിക്കുന്നത്.ഇത്തരം പി ഐ ആർ മോഷൻ സെൻസറുകൾ കൃത്യമായി ചുമരിലോ മറ്റോ ഘടിപ്പിച്ചു വെക്കേണ്ടതാണ് വെറും രണ്ടു വയറുകൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഇവയുടെ പ്രവർത്തനം നടക്കുന്നത്.

Also Read  ആർസി ബുക്ക് നഷ്ടപ്പെട്ടോ.. പേടിക്കേണ്ട ഇതാ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ വളരെ എളുപ്പം

നിങ്ങൾക്ക് ഏത് സ്വിച്ചിൽ ആണോ പ്രവർത്തിക്കേണ്ടത് അതിന്റെ രണ്ടു വയറുകളെ ഈ മോഷൻ സെൻസറുകളുടെ രണ്ടു വയറുമായി ബന്ധിപ്പിക്കുകയാണ് ആദ്യമായി ചെയ്യുന്നത്.ഇങ്ങിനെ കണക്ട് ചെയ്യുന്നത് വഴി സെൻസറുകൾ ഉപയോഗിക്കാതെ തന്നെ സ്വിച്ച് വഴിയുള്ള ലൈറ്റുകളുടെ പ്രവർത്തനവും നടക്കുന്നതാണ്.20 സെക്കൻഡിനുള്ളിൽ ഓഫ് ആകുന്ന രീതിയിൽ ആണ് റിലേ സെറ്റ് ചെയ്ത് വെച്ചിട്ടുള്ളത്. അതായത് ഈ സമയത്തിനുള്ളിൽ യാതൊരു മൂവ്മെന്റ് നടന്നില്ല എങ്കിൽ ഓട്ടോമാറ്റിക് ആയി തന്നെ ലോഡ് ഓഫ് ആകുന്നതാണ്.

തുടർച്ചയായ ചലനങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ഉപകരണം ഓൺ ആയി ഇരിക്കുക യുള്ളൂ.എസി യിൽ പ്രവർത്തിക്കുന്ന ഇത്തരം ഉപകരണം വഴി 100വാൾട് വരെയുള്ള ഏത് ബൾബ് വേണമെങ്കിലും പ്രവർത്തിപ്പിക്കാവുന്നതാണ്. ആവശ്യത്തിനുമാത്രം വർക്ക് ചെയ്യുന്നു എന്നുള്ളത് കൊണ്ട് കറണ്ട് ബില്ല് കുറയ്ക്കുന്നതിനും ഈ ടെക്നോളജി സഹായിക്കുന്നതാണ്.

Also Read  അഴുക്ക് പിടിച്ച അയൺ ബോക്സ് വെറും 2 മിനിറ്റ് കൊണ്ട് പുതിയത് പോലെ ആക്കം

മുകളിൽ പറഞ്ഞതുപോലെ ഒരു ബൾബ് കണക്ട് ചെയ്യുന്ന രീതിയിൽ മറ്റെല്ലാ ബൾബുകളും സെൻസറുമായി കണക്ട് ചെയ്ത് എത്ര ബൾബുകൾ വേണമെങ്കിലും ഇതുപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് .ഹോൽഡറിനകത്തു സെൻസറുകൾ വരുന്ന രീതിയിൽ ഉള്ളവയും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്.ഇത്തരം ഹോൾഡർ മുകളിൽ ഡയറക്ടറായി സപ്ലൈ ചെയ്തു കഴിഞ്ഞാൽ അത് ഓട്ടോമാറ്റിക് ആയി തന്നെ സെൻസർ ഉപയോഗിച്ച് വർക്ക് ചെയ്യുന്നതാണ്. സൈറ്റുകൾക്ക് പുറമേ മറ്റ് ഉപകരണങ്ങളും ഇത്തരത്തിൽ പ്രവർത്തിപ്പിക്കാവുന്നതാണ്.

ഇതിനായി ആവശ്യമായിട്ടുള്ളത് ഒരു പി ഐ ആർ മോഷൻ സെൻസർ, കപ്പാസിറ്ററുകൾ, ഒരു 12വാൾട് അഡാപ്റ്റർ എന്നിവയാണ്.അഞ്ചു വോട്ട് മുതൽ 15 വോൾട്ട് വരെ കൊടുക്കാവുന്ന രീതിയിലുള്ള ഒരു ഡിസി മോഷൻ സെൻസർ ആണ് ഇതിനായി ഉപയോഗിക്കുന്നത്.

Also Read  വൈദുതിയും ബാറ്ററിയും വേണ്ട ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാൻ ഒരു എളുപ്പ മാർഗം

എങ്ങിനെ നിർമ്മിക്കാം എന്നതും ഡയഗ്രമാറ്റിക് രീതികളും താഴെ നൽകിയിട്ടുള്ള വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വീടിന്റെ പുറത്ത് ഉപയോഗിക്കാവുന്ന രീതിയിലുള്ള മോഷൻ സെൻസറുകളും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. സോളാർ ബാറ്ററികളുടെ സഹായത്തിലാണ് ഇത്തരം മോഷൻ സെൻസറുകൾ വർക്ക് ചെയ്യുന്നത്.മോഷൻ സെൻസറുകളുടെ നിർമ്മാണം കാണുന്നതിനായി താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment