മുദ്ര ലോൺ ഇത് പോലെ അപേക്ഷിച്ചാൽ 10 ലക്ഷം രൂപ വായ്പ പെട്ടന്ന് ലഭിക്കും .. വിശദമായ വിവരങ്ങൾ ഇവിടെ അറിയാം

Spread the love

ചെറുകിട സംരംഭങ്ങൾ നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന നിരവധി പേരാണ് നമുക്ക് ചുറ്റും ഉള്ളത്. കൊറോണയുടെ പശ്ചാത്തലത്തിൽ നിരവധി ചെറുകിട സംരംഭങ്ങളാണ് പുതിയതായി തുടങ്ങിയതും ഇല്ലാതായതും. ഇത്തരത്തിൽ മൈക്രോ യൂണിറ്റുകളുടെ വികസനത്തിനായി നടപ്പാക്കിവരുന്ന ഒരു ലോൺ സ്കീം ആണ് പ്രധാനമന്ത്രി മുദ്ര യോജന.

മൈക്രോ യൂണിറ്റ് ഡെവലപ്മെന്റ് ആൻഡ് റിഫൈൻസ് ഏജൻസി എന്ന പേരിൽ അറിയപ്പെടുന്ന MUDRA ലോൺ പ്രകാരം നോൺ കോർപ്പറേറ്റ്, നോൺ ഫാം വിഭാഗത്തിൽപെടുന്ന ചെറുകിട സംരംഭങ്ങൾക്ക് 10 ലക്ഷം രൂപ വരെ ലോൺ ആയി ലഭിക്കുന്നതാണ്. പ്രൈവറ്റ് ബാങ്കുകൾ,ആർ ആർ ബി, ചെറിയ സ്വകാര്യബാങ്കുകൾ , MFI,NBCS എന്നിവ വഴിയെല്ലാം നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുദ്ര ലോണിന്റെ മറ്റ് പ്രത്യേകതകൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read  ഹോം ലോൺ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

PMMY പ്രധാനമായും മൂന്ന് രീതിയിൽ തരംതിരിച്ചിട്ടുണ്ട്.ശിശു, കിഷോർ, തരുൺ എന്നിങ്ങനെ ഇവക്ക് വിവിധ പേരുകൾ നൽകിയിട്ടുണ്ട്. 50000 രൂപ വരെയുള്ള ലോണുകൾ ശിശു വിഭാഗത്തിലാണ് പെടുന്നത്. 50,001 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ലോണുകൾ കിഷോർ സ്കീമിലും,500001 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ലോണുകൾ തരുൺ എന്ന സ്കീമിലും ആണ് പെടുന്നത്.

മുദ്ര ലോണിനായി ആയി അപേക്ഷിക്കേണ്ട രീതി എങ്ങനെയാണ്?

ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അതിനായി പ്രൈവറ്റ് ബാങ്കുകൾ,NBFC, RRB,MFI എന്നിവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റിൽ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനുശേഷം ബാങ്കിന്റെ ഒഫീഷ്യൽ സൈറ്റിൽ നിന്ന് മുദ്രാ ലോൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫോം ഫില്ല് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം സബ്മിറ്റ് ചെയ്യാവുന്നതാണ്.

Also Read  ഫെഡറൽ ബാങ്ക് പ്രീ അംഗീകൃത ലോൺ | വെറും 5 മിനിറ്റിൽ ലോൺ റെഡി

മറ്റ് ഫോർമാലിറ്റികൾ കമ്പ്ലീറ്റ് ചെയ്യുന്നതിനായി ബാങ്കിൽ നിന്നും ഒരു നിയോഗിക്കപ്പെട്ട ആൾ നിങ്ങളെ ഫോൺ മുഖാന്തരം ബന്ധപ്പെടുന്നതാണ്. നിങ്ങളുടെ അപേക്ഷ വെരിഫൈ ചെയ്ത് എലിജിബിൾ ആണെങ്കിൽ ലോണിന് ആവശ്യമായ കാര്യങ്ങൾ ബാങ്ക് ചെയ്യുന്നതാണ്. ഉദ്യം മിത്ര പോർട്ടൽ വഴിയും ലോണിനായി ഉള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായുള്ള വെബ്സൈറ്റ് താഴെ ചേർക്കുന്നു. www.udyammitra.in.

ഓഫ്‌ലൈനായും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതിനായി കൊമേഴ്സ്യൽ, പ്രൈവറ്റ് ബാങ്കുകൾ വഴി ബന്ധപ്പെടാവുന്നതാണ്. അപേക്ഷിക്കുന്ന അയാൾ ഒരു സ്വന്തമായി എഴുതി തയ്യാറാക്കിയ ബിസിനസ് പ്ലാൻ ഇതിനായി നൽകേണ്ടതുണ്ട്. അഡ്രസ് പ്രൂഫ്,ഐഡന്റിറ്റി പ്രൂഫ് കമ്പനി സംബന്ധമായ വിവരങ്ങൾ എന്നിവ ഉൾപ്പെടെ ഫോം സബ്‌മിറ്റ് ചെയ്യേണ്ടതാണ്.എല്ലാ രേഖകളും വെരിഫൈ ചെയ്ത ശേഷം ലോൺ തുക ലഭിക്കുന്നതാണ്. ഇപ്പോഴും ഇത് അറിയാത്ത ഒരുപാട് പേരുണ്ട് അവരിലേക്ക് എത്താൻ വേണ്ടി ഷെയർ ചെയ്യുക …കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക

Also Read  കെ ബി സുവിധ പ്ലസ് | 5 ലക്ഷം രൂപ , 5 % പലിശയിൽ ലോൺ ലഭിക്കും


Spread the love

2 thoughts on “മുദ്ര ലോൺ ഇത് പോലെ അപേക്ഷിച്ചാൽ 10 ലക്ഷം രൂപ വായ്പ പെട്ടന്ന് ലഭിക്കും .. വിശദമായ വിവരങ്ങൾ ഇവിടെ അറിയാം”

  1. മുദ്ര ലോൺ ആപ്ലിക്കേഷൻ കൊടുത്ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാല് മാസമായി. ഒരു room വാടകയ്ക്ക് എടുത്തിട്ട് അതിനു 4000 വാടക ഡെപ്പോസിറ്റ് തുക എല്ലാം വെള്ളത്തിൽ ആയി കിടക്കുക ആണ്‌ നിസാരമായ കാര്യങ്ങൾ പറഞ്ഞു നീട്ടി കൊണ്ടു പോവുക ആണ്‌

    Reply

Leave a Comment