ഭവന വായ്‌പ്പാ ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഈ ബാങ്കുകളിൽ

Spread the love

സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുമ്പോൾ പലപ്പോഴും സാധാരണക്കാർക്കിടയിൽ വില്ലനായി വരുന്നത് സാമ്പത്തിക ബാധ്യതകൾ ആയിരിക്കും. എന്നാൽ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പകൾ നൽകുന്ന ബാങ്കുകൾ കണ്ടെത്തി ഭവന നിർമ്മാണം പൂർത്തിയാക്കുകയാണെങ്കിൽ വളരെ കുറഞ്ഞ പലിശയിൽ ഭവന വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ കുറഞ്ഞ പലിശയിൽ ഭവന വായ്പ നൽകുന്ന ബാങ്കുകൾ ഏതെല്ലാം ആണെന്ന് നോക്കാം.

സാധാരണയായി ഭവന വായ്പകൾക്ക് ഏറ്റവും അനുയോജ്യമായത് സർക്കാർ ബാങ്കുകൾ ആണ്. കാരണം വളരെ കുറഞ്ഞ നിരക്കിൽ ആണ് സർക്കാരിനു കീഴിലുള്ള ബാങ്കുകൾ വായ്പ നൽകുന്നത്. എന്നിരുന്നാൽ കൂടി ചില സ്വകാര്യ ബാങ്കുകളും ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ ലഭ്യമാക്കുന്നുണ്ട്.ഇത്തരത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ആണ് കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ. കോട്ടക് മഹീന്ദ്ര ബാങ്ക് ഭവന വായ്പ പലിശയായി ഈടാക്കുന്നത് 6.75 ശതമാനമാണ്.

പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

അതുപോലെ പഞ്ചാബ് നാഷണൽ ബാങ്ക് ഭവന വായ്പ പലിശയായ ഈടാക്കുന്നത് 6.8 ശതമാനം നിരക്കിലാണ്.ഇത്തരത്തിൽ വളരെ കുറഞ്ഞ പലിശയിൽ ഭവന വായ്പ എടുത്ത് ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ പറ്റിയ സമയമാണ് ഇപ്പോൾ.

Also Read  കേരള ഗ്രാമീണ് ബാങ്ക് ഈസി ലോൺ | 5 ലക്ഷം രൂപ വരെ വായ്പ സഹായം

കുറഞ്ഞ ഭവന വായ്പ ലഭ്യമാക്കുന്ന മറ്റു ബാങ്കുകൾ ഏതെല്ലാം ആണ്?

ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യ ബാങ്കുകളിൽ 15 ഓളം ബാങ്കുകൾ ഭവനവായ്പയ്ക്ക് ആയി 75 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 6.75 മുതൽ 6.95 എന്നീ നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഇത്തരം ബാങ്കുകളുടെ ഭവനവായ്പയ്ക്കായുള്ള തിരിച്ചടവ് കാലാവധി 20 വർഷമാണ്. ICICI, HDFC എന്നീ ബാങ്കുകൾ 7 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്.എന്നാൽ എസ് ബി ഐ 7.2 ശതമാനം നിരക്കിലാണ് ഭവന വായ്പാ പലിശ ഈടാക്കുന്നത്.വ്യത്യസ്ത ബാങ്കുകളും അവർ ഭവനവായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കും താഴെ നൽകുന്നു.

 • കൊട്ടക് മഹീന്ദ്ര ബാങ്ക് – 6.75%
 • പഞ്ചാബ് നാഷണൽ ബാങ്ക് – 6.80%
 • ബാങ്ക് ഓഫ് ഇന്ത്യ – 6.85%
 • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ – 6.85%
 • ബാങ്ക് ഓഫ് ബറോഡ –
  6.85%
 • കാനറ ബാങ്ക് – 6.90%
 • പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് – 6.90%
 • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ – 6.90%
 • ആക്സിസ് ബാങ്ക് – 6.90%
 • യൂക്കോ ബാങ്ക് – 6.90%
 • IDBI ബാങ്ക് – 6.90%
Also Read  വീട് പണിക്ക് ആവശ്യമായ എല്ലാവിധ ബ്രാൻഡഡ് ഇലക്ട്രിക് , പ്ലംബിങ് ഉൽപന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

ഭവന വായ്പ എടുക്കുന്നതിനു മുൻപായി കുറഞ്ഞ വായ്പ ലഭ്യമാക്കുന്ന ബാങ്ക് ഏതാണെന്ന് കണ്ടെത്തിയശേഷം മാത്രം വായ്പയ്ക്കായി അപ്ലൈ ചെയ്യുക. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …


Spread the love

Leave a Comment