നമ്മളിൽ മിക്കവരും ഡ്രെസ്സുകൾ അയൺ ചെയ്ത് ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ഒരു അത്യാവശ്യ സന്ദർഭത്തിൽ അയൺ ബോക്സ് എടുക്കുമ്പോളായിരിക്കും അടിഭാഗത്തായി കറ പിടിച്ചിരിക്കുന്നത് അറിയാതെ നമ്മൾ തുണി ഇസ്തിരി ഇടുകയും അയൺ ബോക്സിന്റെ അടിയിൽ പറ്റിപിടിച്ചിരിക്കുന്ന കറ തുണികളിൽ എല്ലാം പറ്റി പിടിക്കുകയും ചെയ്യുന്നത്.
വെള്ള കളർ തുണികൾ ഒക്കെ ആണെങ്കിൽ പിന്നീട് അത് ഉപയോഗിക്കാൻ തന്നെ പറ്റാത്ത അവസ്ഥയിൽ ആവുകയും ചെയ്യുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ടുതന്നെ അയൺ ബോക്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ എങ്ങിനെ കളയാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.
ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ഉണ്ടാകുന്ന പാരസെറ്റമോൾ,അല്ലെങ്കിൽ പനഡോൾ ഗുളികയാണ്. ആദ്യം അയൺ ബോക്സ് നല്ലപോലെ ചൂടാക്കി കറയുള്ള ഭാഗത്ത് ഗുളിക നല്ലപോലെ തേച്ചു കൊടുക്കുക.അതിനുശേഷം ഒരു തുണി, അല്ലെങ്കിൽ ടിഷ്യു പേപ്പർ ഉപയോഗിച്ച് നല്ലപോലെ തുടച്ചു വൃത്തിയാക്കുക.
അയൺ ബോക്സിലെ കറ കളയുന്നതിനുള്ള മറ്റൊരു രീതിയാണ് ഗുളികക്ക് പകരം കറ പിടിച്ച ഭാഗത്ത് ഉപ്പ് വെച്ച് ഉരയ്ക്കുക. എന്നാൽ ഉപ്പു ഉപയോഗിക്കുമ്പോൾ കുറച്ച് അധികം കഷ്ടപ്പെടേണ്ടി വരും. ഗുളികയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഞൊടിയിടയിൽ കറകളയാൻ സാധിക്കുന്നതാണ്.അപ്പോൾ ഇനി അയൺ ബോക്സിലെ കറ കളയാൻ പാടുപെടേണ്ടതില്ല. ഈ സിമ്പിൾ ടിപ്പ് ഉപയോഗിച്ച് അയൺ ബോക്സ് വൃത്തിയാക്കാവുന്നതാണ്.