പെട്രോൾ  കാറിൽ ഡീസൽ , ഡീസൽ  കാറിൽ പെട്രോൾ അടിച്ചാൽ ചെയ്യേണ്ട കാര്യം

Spread the love

നമ്മളെല്ലാവരും ഇടയ്ക്കെങ്കിലും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും പെട്രോൾ  കാറിൽ ഡീസൽ അടിച്ചു എന്നത്, അല്ലെങ്കിൽ ഡീസൽ  കാറിൽ പെട്രോൾ അടിച്ചു എന്നത്. എന്നാൽ ഇത്തരത്തിൽ ഫ്യുവൽ മാറി അടിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് നമ്മളിൽ പലർക്കും അറിയുന്നുണ്ടാവില്ല. സാധാരണയായി പെട്രോൾ എൻജിനുള്ള കാറുകൾക്ക് പെട്രോൾ അടിക്കുന്ന ഭാഗത്ത് ചെറിയ നോസിൽ ആയത് കൊണ്ടുതന്നെ ഡീസൽ
ഡിസ്‌പെൻസറുകൾ അവയ്ക്ക് ഫിറ്റ് ആകാറില്ല. അതുകൊണ്ടുതന്നെ ഇത്തരം ഒരു സാഹചര്യം വിരളമാണ്. എന്നാൽ ഒരു ഡീസൽ കാറിൽ പെട്രോൾ അടിച്ചാൽ സംഭവിക്കുന്നത് എന്തായിരിക്കുമെന്ന് പരിശോധിക്കാം .

പ്രധാനമായും കാറിന്റെ എൻജിന്റെ പ്രവർത്തനത്തെയാണ് ഇത് ബാധിക്കുക.ഡീസൽ എൻജിനുകൾ ഫ്യുവലിന്റെ ലൂബ്രിക്കന്റ് ഇന്റെർണൽ പാർട്സിൽ പ്രവർത്തിക്കുകയും, എന്നാൽ പെട്രോളിന് ഈ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്തതുകൊണ്ട് ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് എൻജിന് വലിയ തകരാർ ഉണ്ടാകുന്നതിന് കാരണമാകുന്നു.

നിങ്ങളുടെ കാറിൽ പെട്രോളിന് പകരം ഡീസൽ ഉപയോഗിച്ചാലോ, ഡീസലിന് പകരം പെട്രോൾ ഉപയോഗിച്ചാലോ സംഭവിക്കുന്നത് എൻജിൻ തകരാർ ആവുക എന്നത് തന്നെയാണ്.ഇവ പരിശോധിക്കുകയാണെങ്കിൽ ഉദാഹരണമായി ഒരു പെട്രോൾ കാറിൽ ഡീസൽ അടിച്ചാൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.

Also Read  പെട്രോളും ഡീസലും സൗജന്യമായി 50 ലിറ്റർ ലഭിക്കും | എച്ച്ഡിഎഫ്സി കാർഡ് ഓഫറുകൾ

നേരത്തെ പറഞ്ഞതുപോലെ പെട്രോൾ കാറുകളിൽ നോസിൽ ചെറിയതായതു കൊണ്ടു തന്നെ ഡീസൽ അടിക്കുന്നതിനുള്ള സാഹചര്യം കുറവാണ്. എന്നാൽ ഏതെങ്കിലും കാരണവശാൽ ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ മിനുട്ട്ൾക്കുള്ളിൽ തന്നെ ഇവ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. കാരണം പെട്രോൾ ഡീസലിനെക്കാളും റിഫൈ ൻ ചെയ്തു എടുക്കുന്നതാണ്. അതുകൊണ്ടുതന്നെ ഡീസൽ അടിച്ചു കഴിഞ്ഞാൽ സ്പാർക്ക് പ്ലഗ്ഗുകളിൽ സ്പാർക്ക് ഉണ്ടാകുന്നതിനും, ഫ്യൂൽ സിസ്റ്റത്തെ മുഴുവനായും ബാധിക്കുന്നതിനും കാരണമാകും. ഫ്യൂൽ ഫിൽറ്ററുകളെയാണ് ഇവ ആദ്യമായി ബാധിക്കുക. അത് കൊണ്ട് തന്നെ എൻജിൻ കത്തുന്നതിനും ഉയർന്ന പുക വരുന്നതിനും ഇത് കാരണമാകും.

ഒരു ഡീസൽ കാറിൽ പെട്രോൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കുന്നതാണ്. സാധാരണയായി പെട്രോൾ നോസിൽ ചെറുതായതുകൊണ്ട് തന്നെ എളുപ്പത്തിൽ ഡീസൽ കാറുകളിൽ അടിക്കാനുള്ള സാധ്യത കൂടുതലാണ്. പെട്രോൾ കാറുകളെ വെച്ച് കമ്പയർ ചെയ്താൽ ഡീസൽ എൻജിനുകൾ ഫ്യുവലിനെ കംപ്രസ് ചെയ്യുകയും ഇത് എൻജിനിലെ ലൂബ്രിക്കേറ്റ് മായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഡീസൽ എൻജിന് അകത്തുള്ള എല്ലാ പാർട്ടുകളുമായും ഇത് പ്രവർത്തിക്കുന്നതിനു ഇടയാക്കും.ഫ്യുവൽ ഇൻജക്ഷൻ പൈപ്പിന് പ്രവർത്തനം പ്രധാനമായും ഡീസലിന്റെ ലൂബ്രിക്കന്റ് പ്രോപ്പർട്ടി യുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ പെട്രോളിന് ഈ രീതിയിൽ പ്രവർത്തിക്കാനുള്ള കഴിവില്ല. എന്നുമാത്രമല്ല നിങ്ങൾ ഫ്യുൽ മാറി അടിച്ചത് മനസിലാക്കുമ്പോഴേ ക്കും പെട്രോൾ പെട്ടന്ന് പ്രവർത്തിക്കാൻ തുടങ്ങുകയും എഞ്ചിനിൽ നിന്നും ഒരു കറുത്ത പുക പുറത്തേക്ക് തള്ളപ്പെടുകയും ചെയ്യുന്നു.

Also Read  1700 രൂപ മുതൽ കാർ വാഷിങ് മെഷീൻ ലഭിക്കുന്ന സ്ഥലം

ഏതെങ്കിലും കാരണവശാൽ പെട്രോൾ കാറിൽ ഡീസൽ അടിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് ഡീസൽ ഫിൽ ചെയ്തിട്ടുള്ളത് എങ്കിൽ ബാക്കി പെട്രോൾ അടിച്ചതിനുശേഷം വണ്ടി ഉപയോഗിക്കാവുന്നതാണ്. കാരണം ഡീസൽ പെട്രോളുമായി പെട്ടെന്ന് മിക്സ്‌ ആകുന്നതാണ്.എന്നാൽപൂർണമായും ഫ്യുവൽ മാറ്റി ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. അഞ്ച് ശതമാനത്തിന് മുകളിൽ അടിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും മുഴുവൻ ഫ്യുവലും ഒഴിവാക്കിയതിനു ശേഷം മാത്രം വാഹനം ഉപയോഗിക്കുക. എത്ര സമയത്തോളം നിങ്ങൾ എൻജിൻ ഓൺ ചെയ്യാതിരിക്കുന്നുവോ അത്രയും സമയം നിങ്ങളുടെ വാഹനം സേഫ് ആണ്. എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള വർക്ക് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ മെക്കാനിക്കിന്റെ സഹായത്തോടുകൂടി ടാങ്ക് കാലിയാക്കെണ്ടതാണ്. അതിനുശേഷം പെട്രോൾ ഫിൽ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Also Read  ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ ലഭിക്കുന്ന ബാങ്കുകൾ

എന്നാൽ വാഹനം കുറച്ചുദൂരം ഓടിയിട്ടുണ്ട് എങ്കിൽ എത്രയും പെട്ടെന്ന് വാഹനം നിർത്തി എൻജിൻ ഓഫ് ചെയ്തു മെക്കാനിക്കിന്റെ സഹായത്തോടെ ടാങ്ക് ക്ലീൻ ചെയ്തശേഷം,വീണ്ടും പെട്രോൾ നിറയ്ക്കാവുന്ന താണ്. എന്നാൽ ഫിൽറ്റർ എത്രയും പെട്ടെന്ന്മാറ്റുന്നതാണ് ഉചിതം.

ഡീസൽ കാറിൽ പെട്രോൾ അടിച്ചാൽ എന്താണ് ചെയ്യേണ്ടത്?

ഡീസൽ എൻജിനിൽ പെട്രോൾ എത്തിക്കഴിഞ്ഞാൽ വളരെ വലിയ രീതിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് വളരെ വലിയ ഒരു തുക അത് റിപ്പയർ ചെയ്യുന്നതിനായി ചിലവഴിക്കേണ്ടി വരും. കാരണം എൻജിന്റെ ഇന്റർനെൽ പാർട്ടി നെ എല്ലാം ഇത് വളരെയധികം ബാധിക്കുന്നതാണ്. നിങ്ങളുടെ കാറിൽ ഫ്യുവൽ മാറ്റി അടിച്ചു എന്ന് മനസ്സിലാക്കിയാൽ എൻജിൻ ഓൺ ചെയ്യാതിരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഏതെങ്കിലും ഒരു കാരണവശാൽ നിങ്ങൾ വണ്ടി ഓൺ ചെയ്തുവെങ്കിൽ എൻജിന്റെ ഇന്റർനെൽ പാർട്ടി നെ എല്ലാം ഇത് വളരെയധികം ബാധിക്കുന്നതാണ്. കാറിൽ ഇന്ധനം മാറ്റി അടിച്ചു എന്ന് മനസ്സിലാക്കിയാൽ തീർച്ചയായും ഈ കാര്യങ്ങൾ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കുക.


Spread the love

Leave a Comment