കിസാൻ ക്രെഡിറ്റ് സ്കീം-3 ലക്ഷം രൂപ വരെ വായ്പ , 5 % സബ്‌സീഡിയും

Spread the love

കിസാൻ ക്രെഡിറ്റ് സ്കീം : നിരവധി പേരാണ് നമ്മുടെ നാട്ടിൽ നിലവിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിരവധി പദ്ധതികൾ സാധാരണക്കാരുടെ ജീവിതം എളുപ്പമാക്കുന്നതിന് വേണ്ടി രൂപീകരിക്കുന്നുണ്ട് എങ്കിലും പലപ്പോഴും ഇത്തരം പദ്ധതികൾ സാധാരണക്കാർ അറിയാറില്ല. 5 സെന്റ് ഭൂമി എങ്കിലും സ്വന്തമായി ഉള്ള കർഷകർക്ക് തീർച്ചയായും ലഭിക്കാവുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

‘ കിസാൻ ക്രെഡിറ്റ് സ്കോർ ‘ എന്ന പേരു നൽകിയിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ഈ ഒരു വായ്പ പദ്ധതി പ്രകാരം 5 സെന്റ് എങ്കിലും സ്ഥലമുള്ള കർഷകർക്ക് 3 ലക്ഷം രൂപ വരെ വായ്പ സഹായമായി 9 ശതമാനം പലിശയിൽ ലഭിക്കുന്നതാണ്.സ്വന്തമായി സ്ഥലമുള്ള ആളുകൾക്ക് കൃഷി ചെയ്യുന്നതിനോ, മറ്റ് അനുബന്ധ സംരംഭങ്ങൾ ആരംഭിക്കുന്നതിനോ വേണ്ടി സർക്കാരിൽ നിന്നും ലഭിക്കുന്ന ഈ 3 ലക്ഷം രൂപ വായ്പ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്.

Also Read  സ്വന്തമായി വീടില്ലാവർക്ക് ഭവന നിർമാണ വായ്പാ പദ്ധതി

9 ശതമാനമാണ് പലിശനിരക്ക് എങ്കിലും, കൃത്യമായ ഇടവേളകളിൽ തുക തിരിച്ചടക്കുകയാണ് എങ്കിൽ ഇതിൽ 5 ശതമാനം തുക സബ്സിഡിയായി ലഭിക്കുന്നതാണ്. അതായത് വെറും നാല് ശതമാനം തുക മാത്രം നിങ്ങൾ തിരിച്ചടച്ചാൽ മതിയാകും. ലോൺ തുകയുടെ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെയുള്ള തുകക്ക് യാതൊന്നും ഈടായി നൽകേണ്ടതും ഇല്ല. കിസാൻ കാർഡ് സ്കീം വഴിയാണ് തുക ലഭ്യമാക്കുക. നിങ്ങൾക്ക് മൂന്നുലക്ഷം രൂപയുടെ മുകളിലാണ് ആവശ്യമെങ്കിലും ഈ ഒരു പദ്ധതി വഴി അപേക്ഷ നൽകാവുന്നതാണ്. എന്നാൽ അതിന് ആവശ്യമായ ഭൂമി നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.

Also Read  കേരള സർക്കാർ പോത്ത് വളർത്തൽ പദ്ധതി | 50,000 രൂപ ധന സഹായം , വിശദമായ വിവരങ്ങൾ അറിയാം

5 വർഷമാണ് തിരിച്ചടവ് കാലാവധി എങ്കിലും എല്ലാവർഷവും ലോൺ പുതുക്കേണ്ടത് ഉണ്ട്. സാധാരണ ഒരു ലോൺ എടുക്കുന്നതിന് ആവശ്യമായ എല്ലാവിധ രേഖകളും നല്കികൊണ്ട് നിങ്ങളുടെ അടുത്തുള്ള ഏത് പൊതുമേഖലാ ബാങ്കുകൾ വഴിയും ലോണിന് ആയുള്ള അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. തീർച്ചയായും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന, സ്വന്തമായി 5 സെന്റ് ഭൂമിയുള്ള ഓരോരുത്തർക്കും ഈ ഒരു വായ്പാ സഹായ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.


Spread the love

Leave a Comment