ഇനി ധൈര്യമായി എ സി ഉപയോഗിക്കാം കറണ്ട് ബില്ല് കൂടും എന്ന പേടിയേവേണ്ട

Spread the love

വേനൽക്കാലം വന്നെത്തി. അസഹനീയമായ ചൂട് ആണ് എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ വീടുകളിലും എസി എന്ന ഒരു ഓപ്ഷനിലേക്ക് എല്ലാവരും എത്തിച്ചേരുന്നു. സാധാരണയായി വേനൽക്കാലത്തെ അമിതമായ എസി ഉപയോഗം കറണ്ട് ബില്ല് കൂട്ടുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കറണ്ട് ബില്ലിന്റെ കാര്യമോർക്കുമ്പോൾ പലരും AC ഉപയോഗിക്കുന്നതിൽ മടികാണിക്കാറുണ്ട്. എന്നാൽ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തീർച്ചയായും എസി ഉപയോഗിച്ചാലും കറണ്ട് ബില്ല് കുറയ്ക്കാവുന്നതാണ്. എങ്ങിനെ AC ഉപയോഗിച്ചുകൊണ്ട് കറണ്ട് ബിൽ കുറയ്ക്കാം എന്നാണ് ഇവിടെ പറയുന്നത്.

നിങ്ങൾ ഒരു എസി വാങ്ങുന്നതിനു മുൻപായി AC വെക്കാൻ പോകുന്ന റൂമിന്റെ അളവ് കൃത്യമായി എടുത്ത് ആ റൂമിന്റെ അളവിന് അനുസൃതമായ എസി തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. അതായത് ഒന്നര ടൺ എ സി ആവശ്യമായിട്ടുള്ള ഒരു റൂമിൽ ഒരു ടൺ എസി ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ അതിൽ നിന്നും ആവശ്യമായ കൂളിംഗ് ലഭിക്കില്ല. ഇത് എ സി കൂടുതൽ നേരം ഉപയോഗിക്കുന്നതിനും കറണ്ട് ബില്ല് കൂടുതൽ വരുന്നതിനും കാരണമാകാം. റൂം സൈസ്, കപ്പാസിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തി എസി വാങ്ങാനായി ശ്രദ്ധിക്കുക.

Also Read  ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം ഒരു വർഷം വാറണ്ടിയും | വീഡിയോ കാണാം

അടുത്തതായി നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ചുള്ള ടെക്നോളജി തിരഞ്ഞെടുക്കുക. അതായത് കുറവ് സമയം മാത്രം എസി ഉപയോഗിക്കേണ്ട അവസ്ഥകളിൽ നോർമൽ എസി മതിയാകും. എന്നാൽ ഒരുപാട് നേരം ഏസി ഉപയോഗിക്കേണ്ട സാഹചര്യമാണെങ്കിൽ ഇൻവെർട്ടർ ടെക്നോളജി ഉള്ള AC തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

കൂടുതൽ സ്റ്റാർ ഉള്ള എസി തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ സേവിങ്സ് ചെയ്യാവുന്നതാണ്. അതായത് സ്റ്റാറിന്റെ എണ്ണം കൂടുന്നതനുസരിച്ച്, കൂടുതൽ എനർജി സേവ് ചെയ്യാനായി സാധിക്കുന്നതാണ്. ഈ കാര്യങ്ങളെല്ലാം AC തിരഞ്ഞെടുക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.

നിലവിൽ ഏസി വീട്ടിൽ ഉള്ളവരാണ് എങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

അതായത് നിങ്ങൾ എസി ഉപയോഗിക്കുന്ന റൂമിൽ കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട് എങ്കിൽ അത് ഹീറ്റ് പ്രൊഡ്യൂസ് ചെയ്യുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഇവ ആ റൂമിൽ നിന്നും മാറ്റേണ്ടതാണ്.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം മോട്ടോർ വാൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

അടുത്തതായി ശ്രദ്ധിക്കേണ്ട കാര്യം നമ്മളെല്ലാവരും ടെമ്പറേച്ചർ കുറച്ചു വെച്ചാണ് റൂമിനെ തണുപ്പിക്കുന്നത്. എന്നാൽ റൂം പെട്ടെന്ന് തണുക്കുന്നതിനായി ഇങ്ങിനെ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. പകരം 22 നും 24 നും ഇടയിൽ ആയി ടെമ്പറേച്ചർ സെറ്റ് ചെയ്യാനായി ശ്രദ്ധിക്കുക. ഇത് റൂമിന് കൃത്യമായ തണുപ്പ് നൽകുന്നതിന് സഹായിക്കുന്നതാണ്. കൂടാതെ കൃത്യമായ ഇടവേളകളിൽ ഔട്ട്ഡോർ കട്ട് ആവുന്നതിന് സഹായിക്കുന്നതുമാണ്.ഈ രീതിയിൽ എനർജി സേവ് ചെയ്യാവുന്നതാണ്.

Ac വെച്ചിരിക്കുന്ന റൂമിൽ ഏതെങ്കിലും രീതിയിലുള്ള ഓപ്പൺ സ്പേസ് ഉണ്ടെങ്കിൽ അത് അടയ്ക്കേണ്ടതാണ്. ഇല്ലായെങ്കിൽ അതുവഴി കൂളിംഗ് നഷ്ടപ്പെടുന്നതിന് കാരണമാകാം.എന്നുമാത്രമല്ല പുറത്തുനിന്നുള്ള ചൂടുകാറ്റ് അകത്തോട്ട് പ്രവേശിക്കുന്നതിനും കാരണമാകാം. അതുപോലെ എസി പ്രവർത്തിക്കുന്ന സമയത്ത് ബെഡ്റൂമിന്റെ ജനൽ വാതിൽ എന്നിവ തുറന്നിടാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

ബെഡ്റൂമിന്റെ ജനലിലൂടെ സൂര്യപ്രകാശം അകത്തോട്ട് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് റൂമിലെ ഹീറ്റ് ലോഡ് കൂടുന്നതിനും ചൂട് വർദ്ധിക്കുന്നതിനും കാരണമായേക്കാം. അതുകൊണ്ട് തന്നെ ഒരു കർട്ടൻ ഉപയോഗിച്ച് ജനൽ മറക്കേണ്ടതാണ്.

Also Read  നിങ്ങളുടെ സെര്ടിഫിക്കറ്റ് ഓൺലൈനിൽ ഉണ്ട് കേരള ഗവർമെന്റ് വെബ് പോർട്ടൽ

എ സി യുടെ ഉപയോഗം കഴിയുകയാണെങ്കിൽ റിമോട്ടിൽ മാത്രമല്ല എസിയിലേക്ക് പവർ നൽകുന്ന മെയിൻ സ്വിച്ച് ഓഫ് ചെയ്യാനായി ശ്രദ്ധിക്കുക. കാരണം മെയിൻ പവർ ഓഫ് ചെയ്യാതെ ഇരിക്കുമ്പോൾ അത് സ്റ്റെബിലൈസർ പ്രവർത്തിക്കുന്നതിന് കാരണമാവുകയും ഇത് വഴി കറണ്ട് ബില്ല് കൂടുന്നതിനും കാരണമാകാം.

AC ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഉള്ള കൃത്യമായ സർവീസ് നടത്തുക. എ സി യുടെ ലൈഫ്, കൂളിംഗ് എന്നിവ കൃത്യമായി ലഭിക്കുന്നതിന് സർവീസ് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഈ ഒരു കാര്യത്തിൽ മുടക്കം വരുത്താതിരിക്കുക.അതു പോലെ ഫിൽട്ടർ, ഔട്ട്ഡോറിനു പുറത്തുള്ള യൂണിറ്റ് എന്നിവ ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്ത് നൽകേണ്ടതാണ്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും തീർച്ചയായും എ സി ഉപയോഗിച്ചാലും കറണ്ട് ബില്ല് കുറയ്ക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page