പത്താം ക്ലാസ് ഉള്ളവർക്ക് മിൽമയിൽ ജോലി നേടാം മാസ ശമ്പളം 38,680

Spread the love

ഒരു സ്ഥിര ജോലി എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഇന്ന് കേരളത്തിൽ വിദ്യാസമ്പന്നരുടെ എണ്ണം വളരെ കൂടുതൽ ആയതുകൊണ്ട് തന്നെ ഒരു ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് സർക്കാർ ജോലിയിൽ കയറി പറ്റുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ തീർച്ചയായും ഒരു സർക്കാർ സ്ഥിര ജോലി ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു തൊഴിൽ അവസരത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

കേരള സർക്കാരിന് കീഴിലുള്ള മിൽമയിൽ ആണ് നിലവിൽ ഒഴിവുകൾ വന്നിട്ടുള്ളത്. യാതൊരുവിധ അപേക്ഷാഫീസും ഇല്ലാതെ തന്നെ പിഎസ്‌സി വൺടൈം രജിസ്ട്രേഷൻ വഴി 40 വയസ്സ് വരെയുള്ളവർക്ക് ഈ ഒരു പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാവുന്നതാണ്.കാറ്റഗറി നമ്പർ 66/2021 പ്രകാരമാണ് പുതിയ വിജ്ഞാപനം വന്നിട്ടുള്ളത്.

Also Read  കേരള സർവകലാശാലയിൽ ഓഫീസ് ജോലി നേടാം

പി എസ് സി യുടെ വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. വർക്കർ അല്ലെങ്കിൽ പ്ലാന്റ് ഗ്രേഡ് അറ്റൻഡർ പോസ്റ്റിലേക്ക് ആണ് ഒഴിവ് വന്നിട്ടുള്ളത്. 16500 രൂപ മുതൽ 38650 രൂപവരെയാണ് ശമ്പളം. ആകെ 24 വേക്കൻസികൾ ആണ് വന്നിട്ടുള്ളത്. പ്രിലിമിനറി പരീക്ഷ നടത്തി അതിൽനിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്തവരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ഇതിൽ നിന്നാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.

Also Read  പോസ്റ്റ്‌ ഓഫീസ് ജോലി - മാസം Rs.19,900 രൂപ ശമ്പളം

മൂന്നു വർഷത്തെ കാലാവധിയിൽ ആണ് ഈ റാങ്ക് ലിസ്റ്റ് ഉണ്ടായിരിക്കുക. തുടർന്നു വരുന്ന നിയമനങ്ങളും ഈ റാങ്ക് ലിസ്റ്റ് അനുസരിച്ച് ആയിരിക്കും. 18 വയസ്സു മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി.02/01/1981 നും 01/01/2003 എന്നിങ്ങനെയാണ് പ്രായം അടിസ്ഥാനപ്പെടുതുന്നത്. എസ് സി എസ് ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും, OBC വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും വയസ്സിളവ് ലഭിക്കുന്നതാണ്. വൺ ടൈം രജിസ്ട്രേഷനിൽ നൽകിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ് അപ്ലൈ ചെയ്യാനായി സാധിക്കുക.

Also Read  10 ഗ്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അവസരം

എസ്എസ്എൽസി അല്ലെങ്കിൽ അതിനു ഇക്വൽ ആയ കോഴ്സ് പഠിച്ചവർക്ക് അപ്ലൈ ചെയ്യാനായി സാധിക്കുന്നതാണ്. എന്നാൽ ഗ്രാജുവേഷൻ പഠിച്ചവർക്ക് ഈ ഒരു പോസ്റ്റിലേക്ക് അപ്ലൈ ചെയ്യാൻ സാധിക്കുന്നതല്ല. ഡിഗ്രി യോഗ്യത ഇല്ലാത്തവർക്ക് തീർച്ചയായും ഒരു സർക്കാർജോലി എന്ന സ്വപ്നം ഇതിലൂടെ സാക്ഷാത്കരിക്കാവുന്നതാണ്. അപ്ലൈ ചെയ്യുന്നതിനുള്ള അവസാന തീയതി 05/05/2021 ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment