ഒരു അത്യാവശ്യഘട്ടത്തിൽ പണം ലഭിക്കുന്നതിന് നമ്മൾ പല ബാങ്കുകളെയും അല്ലെങ്കിൽ അടുത്ത ബന്ധുക്കളെയോ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ പലപ്പോഴും പല കാരണങ്ങളാൽ നമ്മൾ ഉദ്ദേശിക്കുന്ന തുക നമുക്ക് ലഭിക്കണമെന്നില്ല. എന്നാലിനി ആർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ എങ്ങനെ ഓൺലൈൻ വഴി ലോൺ നേടാമെന്നാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്. അതും നിങ്ങളുടെ ഫോൺ ഉപയോഗിച്ച് ഓൺലൈൻ ആയി ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.
ഓൺലൈനായി ലോൺ ലഭിക്കുന്നത് എങ്ങിനെനെയെല്ലാമാണ്?
നിങ്ങൾക്ക് ഒരു അത്യാവശ്യഘട്ടത്തിൽ ലോൺ ആവശ്യമാണ് എന്നു തോന്നുന്നു എങ്കിൽ ആദ്യം തന്നെ നിങ്ങൾ ചെക്ക് ചെയ്യേണ്ടത് നിങ്ങളുടെ ഫോണിലെ ഗൂഗിൾ പേ അക്കൗണ്ട് ആണ്, കാരണം മിക്ക ബാങ്കുകളും ഗൂഗിൾ പേയുമായി അസോസിയേറ്റ് ചെയ്തു വളരെ പെട്ടെന്ന് തന്നെ ലഭിക്കുന്ന രീതിയിലുള്ള pre approved ലോണുകൾ അനുവദിക്കുന്നതാണ്. ഇത്തരം ലോണുകൾ എളുപ്പത്തിൽ തന്നെ ലഭ്യമാക്കുന്നതും ആണ്.പ്രീ അപ്രൂവ്ഡ് ലോണുകൾ ക്ക് നിങ്ങൾ എലിജിബിൾ ആണോ എന്ന് മാത്രമാണ് പരിശോധിക്കേണ്ടി വരുന്നുള്ളൂ.
ഗൂഗിൾ പേയിൽ പ്രീ അപ്പ്രൂവ്ഡ് ലോണുകൾക്ക് നിങ്ങൾ എലിജിബിൾ ആണോ എന്ന് ചെക്ക് ചെയ്യേണ്ട രീതി താഴെ കൊടുക്കുന്നു.
Step 1 : ആദ്യം ഫോണിൽ GOOGLE PAY ആപ്പ് ഓപ്പൺ ചെയ്യുക. ഇപ്പോൾ സ്ക്രീൻന്റെ ഏറ്റവും താഴെ ഭാഗത്തായി കാണുന്ന businesses എന്ന ഭാഗത്ത് നിങ്ങളുടെ ബാങ്ക് ഏതാണോ അതിന് google pay യുമായി അസോസിയേഷൻ ഉണ്ടെങ്കിൽ ബാങ്കിന്റെ പേര് കാണാവുന്നതാണ്.
Step 2: ഉദാഹരണത്തിന് നിങ്ങളുടെ ബാങ്ക് ഫെഡറൽ ബാങ്ക് ആണ് എങ്കിൽ ഫെഡറൽ ബാങ്കിന് ഗൂഗിൾ പേയുമായി പ്രീ അപ്രൂവ്ഡ് ലോൺ അസോസിയേഷൻ ഉണ്ട്. ഇത് ചെക്ക് ചെയ്യുന്നതിനായി ഫെഡറൽ ബാങ്കിന്റെ ഐക്കൺ ക്ലിക്ക് ചെയ്യുക. ലോണിന് എലിജിബിൾ ആണ് എങ്കിൽ അത് മെസ്സേജ് രൂപത്തിൽ നിങ്ങൾക്ക് കാണാവുന്നതാണ്.
Step 3: ഒരു നിശ്ചിത സമയത്തിനുള്ളിൽ മാത്രമേ ഈ ലോണിന് വാലിഡിറ്റി ഉള്ളൂ എന്നുള്ളതുകൊണ്ട് പറഞ്ഞ സമയത്തിന് മുകളിൽ നിങ്ങൾക്ക് ഇത്തരത്തിൽ ഉള്ള ലോണിന് അപ്ലൈ ചെയ്യാൻ സാധിക്കുകയില്ല.ലോൺ ആവശ്യമാണ് എങ്കിൽ കസ്റ്റമർ യുവർ ബാങ്ക് ലോൺ തിരഞ്ഞെടുക്കുക, ഇപ്പോൾ നിങ്ങൾക്ക് എലിജിബിൾ ആയ തുക കാണിക്കുന്നതാണ്.
Step 4: ഇവിടെ നിങ്ങൾക്ക് ലോണായി ലഭിക്കുന്ന മാക്സിമം തുക അത് അടച്ചു തീർക്കേണ്ട കാലാവധി,പലിശ നിരക്ക് എന്നിവ കാണാവുന്നതാണ്, ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ തുക എത്രയാണോ അത് തിരഞ്ഞെടുക്കാവുന്നതണ്.ചെറിയൊരു തുക ബാങ്കിംഗ് ഫീ എടുത്തതിനുശേഷം മാത്രമാണ് ലോൺ തുക ലഭിക്കുകയുള്ളൂ. നിങ്ങൾ ലോണായി എടുക്കുന്ന തുകയെ ആശ്രയിച്ചാണ് ബാങ്കിംഗ് ഫീസ് വരിക.
ഓൺലൈനായി ലോൺ ലഭിക്കുന്നതിനുള്ള മറ്റൊരു വഴിയാണ് ഓൺലൈൻ ലോൺ ആപ്പുകളെ സമീപിക്കുക എന്നത്. ഇത്തരത്തിൽ ഓൺലൈനായി ലോൺ ലഭിക്കുന്ന ആപ്ലിക്കേഷനുകളാണ് KREDIT BEE,DHANI എന്നിവ.ഇത്തരം ആപ്പുകൾ ഉപയോഗിച്ച് 15 ലക്ഷം രൂപ വരെ നിങ്ങൾക്ക് ലോണായി നേടാവുന്നതാണ്. എന്നാൽ നിങ്ങൾ എലിജിബിൾ ആണെങ്കിൽ നിങ്ങളുടെ ഐഡി പ്രൂഫ് അതുപോലെ KYC വെരിഫിക്കേഷൻ ചെയ്തതിനുശേഷം മാത്രം നിങ്ങൾക്ക് ലോൺ നൽകുന്നതാണ്.
1 മണിക്കൂറിനുള്ളിൽ തന്നെ തുക ലഭിക്കുമെന്നതാണ് പ്രത്യേകത. 12 ശതമാനമാണ് പലിശ നിരക്കായി ഈടാക്കുന്നത്.MONEY VIEW എന്ന ആപ്പ് ഉപയോഗിച്ചാണ് ഇതുപോലെ നിങ്ങൾ ഓൺലൈനായി പണം ലോണായി എടുക്കുന്നത് എങ്കിൽ10,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ നിങ്ങൾക്ക് ഓൺലൈനായി ലോൺ ലഭിക്കുന്നതാണ്.വ്യത്യസ്ത അപ്ലിക്കേഷനുകളുടെ മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കും.
ഈ രണ്ടു രീതികളിൽ കൂടാതെ ലോൺ ലഭിക്കുന്നതിനുള്ള മറ്റൊരു രീതിയാണ് നല്ല ക്രെഡിറ്റ് സ്കോറോടു കൂടിയാണ് നിങ്ങളുടെ ബാങ്കിംഗ് ട്രാൻസാക്ഷൻകൾ എല്ലാം എങ്കിൽ നിങ്ങളുടെ ബാങ്ക് തന്നെ പ്രീ അപ്പ്രൂവ് ആയി ലോൺ നൽകുന്നതാണ്. ഈ ലോണിന് എലിജിബിൾ ആണെങ്കിൽ നിങ്ങളുടെ ബാങ്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്താൽ പ്രീ അപ്പ്രൂവ് എന്ന് കാണിച്ച് സ്പെഷ്യൽ ബാഡ്ജ് കാണാവുന്നതാണ്.
ഇത്തരം പ്രീ അപ്രൂവ്ഡ് ലോണുകൾക്ക് നിങ്ങൾ എലിജിബിൾ ആണോ എന്ന് ചെക്ക് ചെയ്യാനും, mutual fund പോലുള്ളവയുടെ ഭാഗമാകാനും, ETMONEY എന്ന ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.എന്നാൽ എപ്പോഴും ലോൺ എടുക്കുന്നതിന് മുൻപ് അത്യാവശ്യം ആണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ലോണിന് അപ്ലൈ ചെയ്യുക.