ഇന്ന് ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. എന്നാൽ ഇതിനായി മരുന്നും മറ്റും കഴിക്കുന്നതിന് ആർക്കും താല്പര്യം ഇല്ല. ഈയൊരു സാഹചര്യത്തിൽ കൊളസ്ട്രോളിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി യെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
കറിവേപ്പില ഇല്ലാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. വീട്ടിൽ തന്നെ ഉണ്ടായ കറിവേപ്പില എടുത്ത് നല്ലപോലെ വെള്ളത്തിൽ തിളപ്പിച്ച് രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്ന അതേ രീതിയിൽ കുടിക്കുകയാണെങ്കിൽ കൊളസ്ട്രോളിനെ പൂർണ്ണമായും ഉന്മൂലനം ചെയ്യാം എന്നു മാത്രമല്ല ഇത് രക്തധമനികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെയും ഇല്ലാതാക്കുന്നു.
അതു പോലെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഒരു ഉത്തമ പരിഹാരമാണ് കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം. തണ്ടോട് കൂടിയുള്ള കറിവേപ്പിലയാണ് ഇടേണ്ടത്. ഇത് വെറുതെ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് കുറച്ച് കാപ്പി പൊടി,ചായ പൊടി എന്നിവ ഇട്ട് തിളപ്പിച്ചു കുടിക്കാവുന്നതുമാണ്.എന്നാൽ പഞ്ചസാര ചേർക്കാൻ പാടുള്ളതല്ല.
കടയിൽ നിന്നും വാങ്ങിയ കറിവേപ്പില ഉപയോഗിക്കാൻ പാടുള്ളതല്ല കാരണം ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. കറിവേപ്പിലയുടെ സത്ത് നല്ലപോലെ വെള്ളത്തിലേക്ക് ഇറങ്ങണം.
വെള്ളം നല്ലപോലെ തിളച്ചു കറിവേപ്പിലയുടെ നിറം മാറുന്നത് ശ്രദ്ധിക്കണം. ഈ രീതിയിൽ ആകുമ്പോൾ വെള്ളം ഓഫ് ചെയ്തു, ഇളം ചൂടോടെ തന്നെ കുടിക്കാവുന്നതാണ്. ഇത്തരത്തിൽ വീട്ടിലുള്ള കറിവേപ്പില ഉപയോഗിച്ചുകൊണ്ട് തന്നെ കൊളസ്ട്രോളിനെ പൂർണമായും ഇല്ലാതാക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.