സാധാരണയായി വീടുപണിക്ക് ആവശ്യമായ ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് മെറ്റീരിയൽസിനു വലിയ തുകയാണ് ചിലവഴിക്കേണ്ടി വരുന്നത്. കാരണം നാട്ടിലെ ഇലക്ട്രിക്കൽ ഷോപ്പുകളിൽ അവർ പറയുന്ന വില കൊടുത്തു വേണം സാധനങ്ങൾ വാങ്ങാൻ.
ഇലക്ട്രിക്കൽ മെറ്റീരിയൽസിന്റെ ക്വാളിറ്റി ക്ക് വലിയ പ്രാധാന്യം ഉണ്ട് എന്നതിനാൽ തന്നെ ഷോപ്പുകളിൽ പറയുന്ന അതേ വില കൊടുത്തുകൊണ്ട് തന്നെ നമ്മൾ സാധനങ്ങൾ വാങ്ങുകയും ചെയ്യുന്നതാണ്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ ഇലക്ട്രിക്കൽ പ്ലംബിങ് മെറ്റീരിയലുകൾ ലഭിക്കുന്ന ഒരു മാർക്കറ്റിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് മെറ്റീരിയൽസ് ലഭിക്കുന്ന ഒരുപാട് ഷോപ്പുകൾ ഈ മാർക്കറ്റിൽ ഉണ്ട്. ഹോൾസെയിൽ ആയും റീട്ടെയിൽ ആയും ഇവിടെനിന്നും ആവശ്യമുള്ളവ പർച്ചേസ് ചെയ്യാവുന്നതാണ്.
പുതിയതായി വീട് വെക്കുന്നവർക്കെല്ലാം 18 രൂപ നിരക്കിൽ ഇവിടെനിന്നും സ്വിച്ചുകൾ വാങ്ങാവുന്നതാണ്. അക്വാ ഇലക്ട്രിക്കൽസ് എന്ന ഷോപ്പിലാണ് ഇത്തരത്തിൽ കുറഞ്ഞവിലയിൽ സ്വിച്ചുകൾ എല്ലാം ലഭിക്കുന്നത്.
കുറച്ചുകൂടി ക്വാളിറ്റിയുള്ള സ്വിച്ചുകൾക്ക് 20 രൂപയാണ് വില. വുഡൻ,പിവിസി എന്നിവയിൽ നിർമ്മിച്ചെടുക്കുന്ന സ്വിച്ചുകൾ എല്ലാം കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. വി-ഗാർഡ്, കുന്ദൻ, RR എന്നീ ബ്രാൻഡുകളിൽ വരുന്ന കേബിളുകളും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്നതാണ്.
ഒരു കോയിലിനു 700 രൂപയാണ് വില. വി-ഗാർഡ് ഒരു കോയിലിനു വില 1090 രൂപയാണ്. ഹോൾസെയിലായി ബൾബുകൾ എല്ലാം 70 രൂപയ്ക്ക് വാങ്ങാവുന്നതാണ് റിറ്റൈൽ ആണ് വാങ്ങുന്നതെങ്കിൽ 90 രൂപയാണ് നിരക്ക്.
പ്ലംബിംഗ് ആവശ്യത്തിനുള്ള പൈപ്പുകൾ എല്ലാം 700 രൂപ 800 രൂപ നിരക്കിൽ നല്ല ക്വാളിറ്റിയിൽ ലഭിക്കുന്നതാണ്. 550 രൂപയ്ക്ക് സിങ്കിലേക്ക് വെക്കാവുന്ന രീതിയിലുള്ള വളഞ്ഞ പൈപ്പുകളും ലഭ്യമാണ്.
ഷവറുകൾക്ക് എല്ലാം 200 രൂപ 500 രൂപ നിരക്കിൽ മാത്രമാണ് വില നൽകേണ്ടി വരുന്നുള്ളു.അഞ്ചുവർഷ വാറണ്ടിയിൽ 250 രൂപയ്ക്ക് പൈപ്പുകൾ ലഭിക്കുന്നതാണ്. അതുപോലെ ക്ലോസ റ്റുകൾ 5200, 6000 എന്നീ നിരക്കിൽ ലഭ്യമാണ്.
ചെറിയ വാഷ്ബേസിന് എല്ലാം 500 രൂപ മാത്രമാണ് വില. വ്യത്യസ്ത രൂപത്തിലും കളറിലും എല്ലാമുള്ള വാഷ്ബേസിൻ 800 രൂപ നിരക്കിൽ സ്വന്തമാക്കാവുന്നതാണ്. ഇത്തരം ഉൽപ്പന്നങ്ങൾക്ക് പുറമേ ശാന്തി ഇലക്ട്രോണിക്സ് എന്ന ഷോപ്പിൽനിന്ന് വളരെ കുറഞ്ഞ നിരക്കിൽ ടിവി, ഡിവിഡി പ്ലെയർ ഹോം തിയേറ്റർ എന്നിവയും വാങ്ങാവുന്നതാണ്.
ഒപ്റ്റിക്കൽ ഹോം തിയേറ്റർ എല്ലാം 10500 രൂപയാണ് വില. 2900 രൂപയ്ക്ക് INTEX ഹോം തിയേറ്ററുകൾ ചെറുത് വാങ്ങാവുന്നതാണ്.ഒറിന്റൽ ബ്രാൻഡിന്റെ വൺ ഇയർ വാറണ്ടിയിൽ ഉള്ള ഫാനുകൾ 600 രൂപയ്ക്ക് ലഭിക്കുന്നതാണ്.
900 രൂപയ്ക്ക് കുറച്ചുകൂടി ഫാൻസി ടൈപ്പ് ആയ ഫാനുകളും ലഭിക്കുന്നതാണ്.1600 രൂപയ്ക്ക് നോർമൽ മിക്സികൾ വാങ്ങാം.രണ്ട് വർഷത്തെ വാറണ്ടി യിലാണ് ഈ മിക്സി ലഭിക്കുന്നത്. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഇലക്ട്രിക്കൽ പ്ലംബിങ് ഇലക്ട്രോണിക്, ഡ്രോൺ, ഹെലികോപ്റ്റർ എന്നിവക്ക് ആവശ്യമായ സാധനങ്ങൾ എന്നിവയെല്ലാം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് അടുത്തുള്ള EDR STREET വന്നാൽമതി. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.