ചെരുപ്പ് നിർമാണ ബിസ്സിനെസ്സ് കുറഞ്ഞ മുതൽ മുടക്കിൽ ആർക്കും വീട്ടിൽ തുടങ്ങാം

Spread the love

വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി വിജയം കൊയ്യാവുന്ന ബിസിനസ്സുകളെ പറ്റിയാണ് നമ്മളിൽ പകരം അന്വേഷിക്കുന്നുണ്ടാവുക. മാർക്കറ്റിൽ വളരെ ഏറെ ആവശ്യകതയുള്ള വസ്തുക്കൾ ഏതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ നിർമ്മാണത്തിലേക്ക് കടക്കുകയാണെങ്കിൽ തീർച്ചയായും അത് വലിയ വിജയം കൈവരിക്കുന്നതാണ്. ഇത്തരത്തിൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന സ്ലിപ്പർ നിർമ്മാണ ബിസിനസിനെ പറ്റിയാണ് നമ്മൾ പരിചയപ്പെടുന്നത്.

ഒരു ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് ഇത്തരത്തിൽ ചപ്പൽ നിർമ്മാണം നടത്തുന്നത്. പ്രധാനമായും മൂന്നു തരത്തിലുള്ള മെഷീനുകളാണ് ചപ്പൽ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.

Also Read  ഫുട്‌വെയർ ബിസ്സിനെസ്സ് ചെയ്യുന്നവർക്ക് വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്യാവുന്ന സ്ഥലം

മാന്വൽ,ഹൈഡ്രോളിക്,സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ ഇവയെ 2 ആയി തരം തിരിച്ചിരിക്കുന്നു. ഒരു മിനി ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് കൊണ്ട് എങ്ങിനെ ചപ്പൽ നിർമ്മിക്കാം എന്ന് നോക്കാം.

50,000 രൂപ മുതൽ ഹൈഡ്രോളിക് മെഷീനുകൾ ലഭിക്കുന്നതാണ്. ഷീറ്റുകൾ ആയിട്ടാണ് ചപ്പൽ സോൾ നിർമ്മിക്കുന്നതിനുള്ള മെറ്റീരിയൽ ലഭിക്കുക. വ്യത്യസ്ത കമ്പനികൾ വ്യത്യസ്ത അളവുകളിൽ ആണ് ഇത്തരം ഷീറ്റുകൾ പുറത്തിറക്കുന്നത്.

ഇത്തരം ഷീറ്റ്റുകളെ ഡൈ ഉപയോഗിച്ച് ചെരുപ്പുകളുടെ അളവിൽ മുറിച്ച് എടുക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇത്തരം ഒരു ബിസിനസ് ആരംഭിക്കാവുന്നതാണ്. ചെരുപ്പിന്റെ ഷേപ് മുറിച്ചെടുത്തതിനുശേഷം ചപ്പലിൽ സ്ട്രാപ്പ് ഇടുന്നതിനുള്ള ഹോളുകൾ ഇടേണ്ടി വരുന്നുണ്ട്. ഇതോടൊപ്പംതന്നെ കട്ടിങ്ങിൽ വരുന്ന പാകപ്പിഴകൾ കറക്റ്റ് ചെയ്യാനും സാധിക്കുന്നതാണ്.

Also Read  വെറും 80 രൂപ മുതൽ ബ്രാൻഡഡ് ഷൂസ് ലഭിക്കുന്ന സ്ഥലം

ശേഷം സോളിലേക്ക് സ്ട്രാപ്പ് ഇട്ടു നൽകുകയാണ് ചെയ്യുന്നത്. അതിനുശേഷം ചപ്പലിൽ ആവശ്യമുള്ള സ്ക്രീൻ പ്രിന്റിങ് ചെയ്യാവുന്നതാണ്. ഇത് കൂടുതൽ ഭംഗിയുള്ള ചപ്പലുകൾ നിർമ്മിച്ചെടുക്കാൻ സഹായിക്കുന്നതാണ്. ഇത്തരത്തിൽ വളരെ കുറഞ്ഞ മുതൽ മുടക്കിൽ ഒരു സ്ലിപ്പർ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ നൽകുന്നു.

Contact-7736975396


Spread the love

Leave a Comment