ഇന്ന് ചെറുപ്പക്കാർ വളരെയധികം അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അകാലനര. വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ മുടി മുഴുവൻ നരച്ചു പോകുന്നത് എല്ലാവരിലും വളരെയധികം മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്താണ് അകാലനരയ്ക്ക് കാരണം എന്നാണ് ഇന്ന് നമ്മൾ മനസ്സിലാക്കുന്നത്.
അകാല നര യുടെ ഒരു പ്രധാന കാരണം എന്നു പറയുന്നത് ഇപ്പോഴത്തെ ജോലി രീതികളും ജീവിത ശൈലിയും തന്നെയാണ്. പണ്ടുകാലത്ത് ഒരുപാട് ടെൻഷനടിക്കേണ്ട ജോലികളൊന്നും തന്നെ ആർക്കും ചെയ്യേണ്ടി വന്നിരുന്നില്ല. എന്നാൽ ഇന്നത്തെ മിക്കവരും ഐടി ജോലികളിൽ എല്ലാം ഏർപ്പെടുന്നത് കാരണം വലിയ രീതിയിലുള്ള ടെൻഷൻ ഉണ്ടാവുകയും ഇത് അകാലനര പോലുള്ള കാര്യങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നു.ടെൻഷൻ കൂടുന്നതിനനുസരിച്ച് മേലാണോസൈറ്റസ് കുറയുകയും ഇത് മുടി നരയ്ക്കുന്നതിന് കാരണമാകുന്നു.മുടിയിൽ ഹൈഡ്രജൻ പെറോക്സൈഡ്ന്റെ അളവ് കൂടുന്നതാണ് പെട്ടെന്ന് നര ക്കുന്നതിനുള്ള കാരണം.
ശരീരത്തിൽ മെലനോസൈറ്റ് കുറയുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്?
അസിഡിറ്റി കൂടുന്നത് മുടി കൊഴിയുന്നതിനും നരയ്ക്കുന്നതിന് ഒരു പ്രധാന കാരണമാണ്. നെഞ്ചരിച്ചിൽ, വയറുവേദന,എനിങ്ങിനെ പല രൂപങ്ങളിൽ അസിഡിറ്റി കൂടുന്നതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കാവുന്നതാണ്.അപ്പോൾ അസിഡിറ്റി ഉള്ളവർ തീർച്ചയായും അത് ഇല്ലാതാക്കി വേണം മറ്റ് മുടിക്ക് ആവശ്യമായ ട്രീറ്റ്മെന്റ്കൾ ചെയ്യുന്നത്.
അകാലനരയ്ക്ക് ഉള്ള മറ്റൊരു കാരണമാണ് ഹോർമോൺ വ്യതിയാനങ്ങൾ.പിസിഒഡി തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം മുടി കൊഴിയുന്നതിന് കാരണമായേക്കാം.ഡയറ്റിങ്ങ് രീതിയിൽവരുത്തുന്ന മാറ്റങ്ങൾ ഒരു പരിധിവരെ ഇതിനു സഹായിക്കുന്നു.പിസിഒഡി തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർ അത് തീർച്ചയായും പരിഹരിച്ചുകൊണ്ട് വേണം മുന്നോട്ടുപോവാൻ. ഇത്തരം അസുഖങ്ങൾ ഉള്ളവർ തൈര്, മുട്ട,പാൽ പച്ചക്കറികൾ, ഇലക്കറികൾ,നട്സ് എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കണം. അതുപോലെ അരിയാഹാരം, കപ്പ, ചേമ്പ് എന്നിങ്ങനെയുള്ള ആഹാരങ്ങളുടെ അളവ് കുറയ്ക്കുകയും ചെയ്യണം. അല്ലെങ്കിൽ ഇത്തരം അസുഖങ്ങൾ ഭാവിയിൽ ഫാറ്റിലിവർ പോലുള്ള അസുഖങ്ങൾക്ക് വഴിവെക്കുന്നു.
മുടി നരയ്ക്കുന്നതിനും മുടി കൊഴിയുന്നതിനുമുള്ള മറ്റു ചില പ്രശ്നങ്ങളാണ് ഫംഗൽ ഇൻഫെക്ഷനുകൾ . ഇത് ഡാൻഡ്രഫ് രൂപത്തിലാണ് പലപ്പോഴും കാണപ്പെടുന്നത്.ഡാൻഡ്രഫ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണം ഇത് ഉള്ളയാൾ ഉപയോഗിക്കുന്ന അതേ ചീർപ്പ്,തോർത്ത് എന്നിവ ഉപയോഗിക്കുന്നതാണ്. ഈ രീതി ഒഴിവാക്കുക. ഡാൻഡ്രഫിനു കൃത്യമായ ട്രീറ്റ്മെന്റ് എടുക്കുക.
അതുപോലെ മദ്യപാനം ശരീരത്തിലെ വാട്ടർ കണ്ടന്റ് കുറയ്ക്കുന്നതിനും ഇത് ഡീഹൈഡ്രേഷൻ ഉണ്ടാക്കി അകാല നര ഉണ്ടാകുന്നതിനും കാരണമാകുന്നു.അതുപോലെ പുകവലിക്കുന്നവരുടെ ശരീരത്തിലും മുടിയിലും അതിന്റെ അംശങ്ങൾ കാണാവുന്നതാണ് .ഐടി റിലേറ്റഡ് ആയ ജോലികളിൽ ഉണ്ടാകുന്ന ഷിഫ്റ്റ് മാറ്റങ്ങളും അകാലനര പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം.ഇതുകൂടാതെ പല അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നുകളും അകാലനര യിലേക്ക് വഴി വയ്ക്കുന്നതാണ്.
അകാല നര എങ്ങിനെ ഒഴിവാക്കാം?
പ്രധാനമായും തലമൂടി വെച്ചോ,വിയർക്കുന്ന രീതിയിലോ വെക്കാതെ കാറ്റ് ഒരുപാട് തട്ടുന്ന രീതിയിൽ മുടിയെ ഇടുക.ഇറച്ചി, മീൻ, മുട്ട എന്നിങ്ങനെ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുക.ഏതെങ്കിലും ഒരു ഫ്രൂട്ട് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക.പുളിയുള്ള ഫ്രൂട്ടുകൾ ഉൾപ്പെടുത്തുന്നത് കൂടുതൽ നല്ലതാണ്.ധാരാളം വെള്ളം കുടിക്കുക. പേരക്ക, ഡേറ്റ്സ്, തേൻ എന്നിവ തീർച്ചയായും ഭക്ഷണത്തിൽ കഴിക്കാൻ ശ്രദ്ധിക്കുക.കുടൽ സംബന്ധമായ പ്രശ്നങ്ങൾ അസിഡിറ്റിക്ക് കാരണമാവുകയും അത് അകാലനരയിലേക്ക്
നയിക്കുകയും ചെയ്യുന്നു.അതുകൊണ്ട് കുടലിൽ നല്ല ബാക്ടീരിയകൾ ഉണ്ടാകുന്നതിനായി ഫ്രൂട്ട്സ്, പുളിപ്പിക്കാത്ത തൈര്, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവ നിർബന്ധമായും കഴിക്കുക.
ഓർമ്മക്കുറവ്, അമിതമായ നെഞ്ചിടിപ്പ്,പല്ലിന്റെ പ്രശ്നങ്ങൾ,കൈ കാൽ മരവിപ്പ്, സന്ധികളിൽ വരുന്ന പ്രശ്നങ്ങൾ, എല്ലുതേയ്മാനം മസിൽ പ്രശ്നങ്ങൾ ഇവയെല്ലാം വൈറ്റമിൻ കുറവുകളെ ആണ് കാണിക്കുന്നത്. അതുകൊണ്ട് തീർച്ചയായും ഇത്തരം പ്രശ്നങ്ങൾ എല്ലാം അകാലനരയ്ക്കും മുടികൊഴിച്ചിലിനും കാരണമാകും.
അതുകൊണ്ട് കൂടുതൽ വെജിറ്റബിൾ ഫ്രൂട്സ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആഹാരരീതി ശീലമാക്കുക. നല്ല ആഹാരങ്ങൾ അകാലനര യും മുടികൊഴിച്ചിലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.