വയറിൽ സ്ഥിരമായി ഗ്യാസ് ഉണ്ടാവാറുണ്ടോ യഥാർത്ഥ വില്ലൻ ഇവനാണ് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ നിത്യ രോഗി ആയേക്കാം | വീഡിയോ കാണാം

Spread the love

നമ്മളെല്ലാവരും നിത്യജീവിതത്തിൽ പലപ്പോഴും പറയുന്ന ഒരു അസുഖമാണ് ഗ്യാസ്ട്രബിൾ. നമുക്ക് വരുന്ന എല്ലാ വയറുവേദനയും ഗ്യാസ്ട്രബിൾ എന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ പലപ്പോഴും ഈ ചിന്താഗതി നമ്മളെ വലിയ പ്രശ്നത്തിലേക്ക് ആണ് കൊണ്ടെത്തിക്കുക. എന്താണ് ഗ്യാസ്? എന്തെല്ലാം ഭക്ഷണങ്ങൾ ആണ് ഗ്യാസ് ഉണ്ടാകുന്നതിന് കാരണം? ഗ്യാസിന്റെ അതെ രൂപത്തിൽ നമുക്ക് അനുഭവപ്പെടുന്ന മറ്റ് അസുഖങ്ങൾ എന്തെല്ലാമാണ് എന്നിവയെല്ലാമാണ് ഡോക്ടർ ഈ വീഡിയോയിലൂടെ വിശദമാക്കുന്നത്.

ഗ്യാസ് പ്രധാനമായും നമുക്ക് അനുഭവപ്പെടുന്നത് 4 രീതിയിലാണ്. ചിലർക്ക് വയറിനു മുകളിൽ ഒരു എരിച്ചിൽ രൂപത്തിലും, ചിലർക്ക് വയറിൽ തന്നെ ഉണ്ടാകുന്ന വേദനകൾ ആയും ,വയർ വീർത്തു വരുന്ന അവസ്ഥ, സാധാരണ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ഭക്ഷണം കഴിക്കാൻ സാധിക്കാതിരിക്കുക എന്നിവയാണ് ഗ്യാസിന്റെ പ്രധാന ലക്ഷണങ്ങളായി കാണപ്പെടുന്നത്.

Also Read  ബ്ലഡ് ഷുഗർ തുടക്കത്തിലേ പൂർണമായും മാറ്റാൻ ആഹാര രീതി

ഇത്തരം രോഗലക്ഷണങ്ങളെ ഡി സ്പെപ്‌സിയ എന്നാണ് പറയപ്പെടുന്നത്. ശർദിയുടെ രൂപത്തിലും, ഓക്കാനും, ഇക്കിൾ എന്നീ രൂപങ്ങളിലും രോഗലക്ഷണങ്ങൾ നമുക്ക് കാണാവുന്നതാണ്.എന്നാൽ ഈ രോഗലക്ഷണങ്ങൾ എല്ലാം ഗ്യാസിന്റെ മാത്രം ലക്ഷണങ്ങൾ അല്ല. വയറ്റിലെ പുണ്ണ്,അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഇത് ആമാശയത്തിൽ എത്തുകയും ബാക്ടീരിയകൾ അവിടെവച്ച് വളർന്ന അത് പുണ്ണു ആയി രൂപപ്പെടുകയും ചെയ്യുന്നു.

ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെ അളവ് കൂടുകയും അത് അന്നനാളത്തിൽ എത്തി അവിടെ മുറിവ് രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു.GERD എന്ന പേരിലാണ് ഈ അസുഖം അറിയപ്പെടുന്നത്.

എന്നാൽ പിത്തസഞ്ചിയിൽ ഉള്ള കല്ലുകളുടെ രൂപത്തിലാണ് മറ്റൊരു അസുഖം. ഈ അസുഖത്തിൽ ആദ്യം വയറിന് കുറച്ച് അധികം വേദന അനുഭവപ്പെടുകയും പതിയെ അതു കുറഞ്ഞു കുറഞ്ഞു വന്നു ഇല്ലാതാവുകയും ചെയ്യുകയാണ് സംഭവിക്കുന്നത്..

Also Read  ഈ ചെടി വഴി അരികിൽ കണ്ടാൽ വിടരുത് കിലോക്ക് 1000 രൂപ വിലയുണ്ട്

അന്നനാളത്തിലും ആമാശയത്തിലും ഉണ്ടാകുന്ന കാൻസറുകളും വയറുവേദനയുടെ രൂപത്തിലാണ് നമുക്ക് അനുഭവപ്പെടുക.

ഇതിടൊപ്പം തന്നെ നിലവിലുള്ള നിങ്ങളുടെ തൂക്കത്തിൽ വലിയ കുറവ് സംഭവിക്കുക,ഭക്ഷണം ഇറക്കാൻ സാധിക്കാത്ത അവസ്ഥ,വിളർച്ച, മലത്തിന്റെ നിറം മാറ്റം, കഴുത്തിൽ, വയറിൽ ഉണ്ടാകുന്ന കറുപ്പ് കളർ,എന്നീ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉറപ്പായും ഡോക്ടറുടെ സഹായം തേടേണ്ടതാണ്.പാരമ്പര്യമായും നിങ്ങൾക്ക് ഗ്യാസ്ട്രബിൾ ഉണ്ടാകുന്നതാണ്.

ഗ്യാസ്ട്രബിൾ അനുഭവിക്കുന്നവർക്ക് പ്രധാന പരിഹാരമായി പറയുന്നത് ഭക്ഷണം ഒരു നേരമായി കഴിക്കാതെ അത് കൃത്യമായ ഇടവേളകൾ എടുത്തു മാത്രം കഴിക്കാൻ ശ്രദ്ധിക്കുക, ആഹാരം പെട്ടെന്ന് ദഹിക്കുന്നതിന് കാരണമാകും.അതുപോലെ എണ്ണയിൽ വറുത്തതും കൊഴുപ്പു കൂടിയതുമായ ബീഫ്, ഇറച്ചി,എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവയുടെ അളവ് കുറയ്ക്കുക.അതുപോലെ പാക്കേജിൽ ആയി വരുന്ന ഫുഡുകൾ, പാൽ,ഗോതമ്പ്, കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങൾ, മദ്യപാനം,പുകവലി എന്നീ ശീലങ്ങളും ഒഴിവാക്കുന്നത് ഗ്യാസ്ട്രബിളിനേ ഇല്ലാതാക്കുന്നതിന് ഒരുപരിധിവരെ സഹായിക്കുന്നതാണ്.

Also Read  വെറും 10 മിനിറ്റിൽ ഇനി കണ്ണട ഉപേക്ഷിക്കാം

ഇവ കൂടാതെ നിങ്ങൾക്കുതന്നെ ഒരു ഡയറ്റ് ചാർട്ട് എഴുതി തയ്യാറാക്കി നിങ്ങൾക്ക് ഏതു ഭക്ഷണം കഴിക്കുമ്പോഴാണ് ഗ്യാസ് ഉണ്ടാകുന്നത് എന്ന് കണ്ടെത്തുകയും അത് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുക. അതുകൂടാതെ കൃത്യമായ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക കാരണം സ്‌ട്രെസ് പോലുള്ള അസുഖങ്ങൾ ഗ്യാസ്ട്രബിളിന് കൂടുതൽ കാരണം ആയേക്കാം. നല്ല ജീവിതശൈലിയിലൂടെ നല്ല ജീവിതം തിരിച്ചു പിടിക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment