നിങ്ങളുടെ മക്കൾ , ഫാമിലി , പ്രായപെട്ടവർ ഇപ്പോൾ എവിടെയാണെന്ന് അറിയാൻ മൊബൈലിൽ ഒരു ട്രിക്ക്

Spread the love

നമ്മളെല്ലാവരും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരായിരിക്കും. എന്നാൽ സ്മാർട്ട്ഫോൺ കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവർ എങ്ങോട്ടെങ്കിലും യാത്ര പോകുമ്പോൾ ലൊക്കേഷൻ കണ്ടെത്താനും സാധിക്കുന്നതാണ്. ദൂരെ യാത്രകൾക്കും മറ്റും പോകുമ്പോൾ വഴി അറിയാനായി ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ചുകൊണ്ട് തന്നെ ഇത്തരത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർ നിൽക്കുന്ന ലൊക്കേഷൻ കണ്ടെത്താനും സാധിക്കുന്നതാണ്. എങ്ങിനെയാണ് കൃത്യമായി ഒരാളുടെ ലൊക്കേഷൻ ഗൂഗിൾ മാപ്പ് ഉപയോഗപ്പെടുത്തി കണ്ടെത്താൻ സാധിക്കുക എന്ന് മനസ്സിലാക്കാം.( വീഡിയോ താഴെ കാണാം )

[expander_maker id=”2″ ]Read more hidden text

ഗൂഗിൾ മാപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ അത് പ്ലേസ്റ്റോറിൽ നിന്നും ഇൻസ്റ്റോൾ ചെയ്യണം. അതിനുശേഷം സൈൻ അപ്പ്‌ ചെയ്ത് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്.

Also Read  ടാങ്കിൽ വെള്ളം നിറക്കാൻ കറണ്ടും വേണ്ട മോട്ടറും വേണ്ട പുതിയ കണ്ടുപിടിത്തം ( വീഡിയോ കാണാം )

തുടർന്ന് ഗൂഗിൾ മാപ്പ് ഓപ്പൺ ചെയ്യുമ്പോൾ ഏറ്റവും മുകൾ ഭാഗത്തായി നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണുന്നത് ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിരവധി ഓപ്ഷനുകൾ കാണാവുന്നതാണ്. ഇതിൽ ലൊക്കേഷൻ ഷെയറിങ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക . അതിനുശേഷം ഷെയർ ലൊക്കേഷൻ എന്നെഴുതിയ ഒരു മെസ്സേജ് കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ കുറച്ച് മെസ്സേജുകൾ allow ചെയ്ത് നൽകേണ്ടതുണ്ട്. അതിനുശേഷം ഫോർ വൺ അവർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ നിങ്ങൾ ഷെയർ ചെയ്യുന്ന സ്ഥലം അടുത്ത ഒരു മണിക്കൂർ നേരത്തേക്ക് ആണ് ഷെയർ ചെയ്യപ്പെടുന്ന ആൾക്ക് കാണാനാവുക. എന്നാൽ അണ്ടിൽ യൂ ടേൺ ഓഫ് എന്ന ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ നിങ്ങൾ മാപ്പ് ഓഫ് ചെയ്യുന്ന സമയം വരെ ലൊക്കേഷൻ ഷെയർ ചെയ്യപ്പെടുന്നതാണ്.

Also Read  2000 രൂപ വരുന്ന കറണ്ട് ബിൽ 200 രൂപായവും ഇങ്ങനെ ചെയ്താൽ

അതിനുശേഷം നിങ്ങൾക്ക് ആരുമായി ആണോ ലൊക്കേഷൻ ഷെയർ ചെയ്യേണ്ടത് അവരെ താഴെ നൽകിയിട്ടുള്ള കോൺടാക്ടിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. തുടർന്ന് സെന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. വയിൽ യൂസിങ് ആപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.ഗോ ടു സെറ്റിംഗ്സ് എടുക്കുമ്പോൾ എല്ലാ സമയവും ലൊക്കേഷൻ ഷെയർ ചെയ്യണോ എന്ന് ചോദിക്കുന്നതാണ്. ഇവിടെ ആവശ്യാനുസരണം ഒരു ഓപ്ഷൻ തിരഞ്ഞെടുത്ത് നൽകാവുന്നതാണ്.

ഇത്രയും ചെയ്യുന്നതിലൂടെ മാപ്പ് ഷെയർ ചെയ്യപ്പെട്ടു തുടങ്ങുന്നതാണ്. മാപ്പ് ഷെയർ ചെയ്ത ആൾക്ക് മാപ്പ് ഓപ്പൺ ചെയ്യുമ്പോൾ നിങ്ങൾ കൃത്യമായി എവിടെയാണ് ഉള്ളത് എന്ന് ഈ രീതിയിൽ അറിയാൻ സാധിക്കുന്നതാണ്. മാപ്പ് ഉപയോഗിച്ച് ഈ രീതിയിൽ നിങ്ങൾക്ക് ആരുമായി വേണമെങ്കിലും ലൊക്കേഷൻ ഷെയർ ചെയ്യാൻ സാധിക്കുന്നതാണ്. ലൊക്കേഷൻ ഷെയർ ഓഫ് ചെയ്താൽ ലാസ്റ്റ് ലൊക്കേഷൻ വരെ മാത്രമാണ് മാപ്പ് നോക്കുന്ന ഷെയർ ചെയ്യപ്പെട്ട ആൾക്ക് കാണാൻ സാധിക്കുകയുള്ളൂ.

Also Read  വീട്ടിലെ മെയിൻ സ്വിച്ചിനെയും ഫ്യൂസിനെയും കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

[/expander_maker]


Spread the love

Leave a Comment