എപ്പോഴും കറണ്ട് ബില്ല് വരുമ്പോൾ നമ്മൾക്ക് തോന്നുന്ന ഒരു കാര്യമാണ് ഇത്രയും രൂപ എങ്ങനെ കറണ്ട് ബില്ല് വന്നു എന്നത്. ഇത്രമാത്രം ഉപഭോഗം നടത്തിയിട്ടുണ്ടോ എന്ന് നമ്മളിൽ ചിലർക്കെങ്കിലും സംശയം തോന്നാം . ഇത്തരം അവസ്ഥകളിൽ നമ്മൾ ആദ്യം ചിന്തിക്കുന്നത് ഓരോ മാസവും നമ്മൾ ഉപയോഗിക്കുന്ന വൈദ്യുത യൂണിറ്റ് എത്രയാണെന്ന് അറിയാൻ സാധിക്കുമോ എന്നതാണ്. ഇത് അറിഞ്ഞാൽ തന്നെ നമുക്ക് വൈദ്യുത ബില്ല് കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കുന്നതാണ്. എന്നാൽ അറിഞ്ഞിരിക്കേണ്ട കാര്യം കെഎസ്ഇബി വെബ്സൈറ്റ് വഴി തന്നെ നിങ്ങൾക്ക് ഇത്തരത്തിൽ ഉപയോഗിച്ച വൈദ്യുതിബിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ്. എങ്ങിനെ കെഎസ്ഇബി വെബ്സൈറ്റ് ഉപയോഗിച്ച് ബിൽ കാൽക്കുലേഷൻ നടത്താൻ സാധിക്കും എന്ന് പരിശോധിക്കാം.
ഇതിനായി ആദ്യം ചെയ്യേണ്ടത് ഫോണിൽ ബ്രൗസർ ഓപ്പൺ ചെയ്ത ശേഷം kseb.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. ഇപ്പോൾ നിങ്ങൾ കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ എത്തിച്ചേരുന്നതാണ്. കെഎസ്ഇബിയുടെ വ്യത്യസ്ത സേവനങ്ങൾ ഇവിടെ നൽകിയിട്ടുണ്ടാകും. പേജിന്റെ കുറച്ച് താഴെ ഭാഗത്തേക്ക് പോയി കഴിഞ്ഞാൽ ബിൽ കാൽക്കുലേറ്റർ എന്ന ഒരു ഓപ്ഷൻ കാണാവുന്നതാണ്. അത് ക്ലിക്ക് ചെയ്യുക.
അതിനുശേഷം താരിഫ് എന്ന് കാണുന്ന ഭാഗത്ത് LT-1A എന്ന് കാണുന്നതാണ്.
ഡൊമസ്റ്റിക് പർപ്പസിനു വേണ്ടിയുള്ള കണക്ഷനുകൾക്ക് ഈ ഒരു ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. അതല്ല അഗ്രികൾച്ചർ വേണ്ടിയുള്ളതാണ് എങ്കിൽ 5A, 5B എന്നിങ്ങനെയെല്ലാം സെലക്ട് ചെയ്ത് നൽകാവുന്നതാണ്. കൊമേഴ്സ്യൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള കണക്ഷനാണ് എങ്കിൽ 7 ആണ് സെലക്ട് ചെയ്തു നൽകേണ്ടത്.
അതിനുശേഷം നിങ്ങൾക്ക് എത്ര മാസം കൂടുമ്പോഴാണ് ബില്ല് വരുന്നത് എന്ന് തിരഞ്ഞെടുത്ത് നൽകുക. അതായത് വീട്ടാവശ്യങ്ങൾക്ക് ഉള്ള കറണ്ട് ബില്ല് രണ്ടുമാസം കൂടുമ്പോഴാണ് വരുന്നത്.
അതിനുശേഷം നിങ്ങൾ എത്ര യൂണിറ്റ് കറണ്ട് ഉപയോഗിച്ചു എന്ന് അറിയുന്നതിനായി കഴിഞ്ഞ മാസത്തെ കറണ്ട് ബിൽ ഉപയോഗിച്ചിട്ടുള്ള യൂണിറ്റ് ഇപ്പോൾ ഉപയോഗിച്ച യൂണിറ്റും തമ്മിൽ മൈനസ് ചെയ്തു നോക്കിയാൽ മതി. കിട്ടുന്ന തുക യൂണിറ്റ് എന്ന സ്ഥലത്ത് എന്റർ ചെയ്ത് നൽകുക. കണക്ഷൻ സിംഗിൾ ഫേസ് ആണെങ്കിൽ ആ ഓപ്ഷൻ തിരഞ്ഞെടുക്കുക, അതല്ലെങ്കിൽ ത്രീഫേസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
ഇത്രയും വിവരങ്ങൾ നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ എന്റർ ചെയ്ത് നൽകിയ യൂണിറ്റ് അനുസരിച്ച് അടയ്ക്കേണ്ട തുക യുടെ ബിൽ ലഭിക്കുന്നതാണ്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന തുകയിൽ ഒരു രൂപയുടെ വ്യത്യാസമെല്ലാം യഥാർത്ഥ ബില്ലിൽ വരുന്നതാണ്.
നിങ്ങൾക്ക് ലഭിക്കുന്നത് എനർജി ബിൽ, ഡ്യൂട്ടി ഫിക്സഡ് ചാർജ് എന്നിങ്ങനർ എല്ലാ വിവരങ്ങളും കൃത്യമായി നൽകിയ ഒരു ബില്ലാണ് ലഭിക്കുക. അതായത് നിങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് അറിയാമെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ കറണ്ട് ബിൽ കാൽക്കുലേറ്റ് ചെയ്ത് കണ്ടെത്താവുന്നതാണ്.
view charge ഡീറ്റെയിൽസ് എടുത്തു നോക്കിയാൽ നിങ്ങളുടെ ബിൽ കാൽക്കുലേറ്റ് ചെയ്യുന്നതിന് എടുക്കുന്ന ചാർജ് കൂടി മനസ്സിലാക്കാവുന്നതാണ്. അതായത് നൂറു യൂണിറ്റ് കറണ്ട് ആണ് ഉപയോഗിക്കുന്നത് എങ്കിൽ മൂന്ന് രൂപ15 പൈസ നിരക്കിലും അടുത്ത 100 യൂണിറ്റിന് മൂന്നു രൂപ 70 പൈസ നിരക്കിലും, തുടർന്നു വരുന്നതിന് വ്യത്യസ്ത നിരക്കും ആയിരിക്കും ഈടാക്കുക. ഇത്തരത്തിൽ ഓരോ മാസവും നിങ്ങൾ ബിൽ കാൽക്കുലേറ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ, കെഎസ്ഇബി നൽകുന്ന ബിൽ കറക്റ്റ് ആണോ എന്ന് അറിയാൻ സാധിക്കുന്നതാണ്.