കറന്റ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്

Spread the love

നമ്മളെല്ലാവരും നിത്യജീവിതത്തിൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവരാണ്. മുൻപത്തെ രീതിയിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ബ്രാഞ്ചിൽ നേരിട്ട് പോയി കാര്യങ്ങൾ നടത്തുക എന്ന രീതിയിൽ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. ബാങ്കിന്റെ മിക്ക സേവനങ്ങളും ഓൺലൈൻ വഴി സാധ്യമായതോടെ, എല്ലാവരും ഇത്തരം രീതികൾ പിന്തുടരുന്നത് പതിവാണ്. പണം ട്രാൻസാക്ഷൻ നടത്താൻ മാത്രമല്ല, ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ വരെ ഇപ്പോൾ ബാങ്കിൽ പോകേണ്ട ആവശ്യമില്ല, ഇത്തരമൊരു സാഹചര്യത്തിലും പലർക്കും ബാങ്ക് അക്കൗണ്ടുകളിൽ എന്താണ് സേവിങ്സ് , കറണ്ട് അക്കൗണ്ട് എന്നിവ തമ്മിലുള്ള വ്യത്യാസം എന്ന് അറിയുന്നുണ്ടാവില്ല. ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ച് സേവിംഗ്സ് കറണ്ട് അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കാം.

ബാങ്കിൽ നേരിട്ട് പോകുമ്പോൾ മാത്രമല്ല നമ്മൾ പണം എടുക്കുന്നതിനു വേണ്ടി ഒരു എടിഎമ്മിൽ കയറുമ്പോൾ പോലും അതിൽ ആദ്യം ചോദിക്കുന്നത് നിങ്ങൾ കറണ്ട് അക്കൗണ്ട് ആണോ സേവിംഗ്സ് അക്കൗണ്ട് ആണോ തിരഞ്ഞെടുക്കുന്നത് എന്നായിരിക്കും. രണ്ട് അക്കൗണ്ട് കളെയും വ്യത്യസ്തമാക്കുന്നത് അതിന്റെ ട്രാൻസാക്ഷൻ രീതികൾ തന്നെയാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നത് ഏത് സന്ദർഭങ്ങളിൽ ആണ് എന്ന് മനസ്സിലാക്കാം.

എന്തെല്ലാമാണ് കറണ്ട് സേവിങ്സ് അക്കൗണ്ടുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ?

അതായത് നിങ്ങൾക്ക് ഒരു നിശ്ചിത തുക സേവിങ്സ് ചെയ്യാൻ ഉണ്ട് എങ്കിൽ, അതല്ല എല്ലാമാസവും സാലറിയിൽ നിന്നും ഒരു നിശ്ചിത തുക സേവ് ചെയ്യണം എന്നുണ്ടെങ്കിൽ സേവിങ്സ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കേണ്ടത്. എന്നു മാത്രമല്ല ഇത്തരത്തിൽ സേവ് ചെയ്ത പൈസ ഒരു അത്യാവശ്യഘട്ടത്തിൽ വിഡ്രോ ചെയ്യണമെങ്കിലും സേവിങ്സ് അക്കൗണ്ട് ആണ് ഉപയോഗിക്കുക. അതായത് പണം സേവ് ചെയ്യേണ്ട അവസരങ്ങളിൽ ബാങ്ക് നിർദ്ദേശിക്കുന്നത് സേവിംഗ്സ് അക്കൗണ്ടുകളാണ്.

Also Read  വൈദുതി ബിൽ പുതിയ നിയമം വരുന്നു മൊബൈൽ റീചാർജ് ചെയ്യുന്നത് പോലെ മുകൂട്ടി പണം അടച്ചു വൈദുതി ഉപയോഗിക്കാം

എന്നാൽ നിങ്ങൾ ഒരു സംരംഭം അല്ലെങ്കിൽ കമ്പനി നടത്തുന്ന വ്യക്തിയാണ് എങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ കറണ്ട് അക്കൗണ്ട് ആണ് ഉപയോഗപ്പെടുത്തുക. അതായത് അക്കൗണ്ടിൽ റെഗുലർ ആയി ട്രാൻസാക്ഷൻ നടത്തപ്പെടുന്നതാണ് കറണ്ട് അക്കൗണ്ടുകൾ. തുടർച്ചയായുള്ള ട്രാൻസാക്ഷനുകൾ നടത്തേണ്ട സന്ദർഭങ്ങളിൽ കറണ്ട് അക്കൗണ്ട് ആണ് ഓപ്പൺ ചെയ്യേണ്ടത്.

ഒരു കറണ്ട് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ അതിൽ വ്യത്യസ്ത രീതിയിലുള്ള ട്രാൻസാക്ഷനുകൾ ഉണ്ടാകുന്നതാണ്. ഇതിനുള്ള കാരണം പ്രധാനമായും ഒരു ബിസിനസ് നടത്തുന്ന വ്യക്തിയാണ് എങ്കിൽ അദ്ദേഹത്തിന് കസ്റ്റമർ, സപ്ലൈർ എന്നിവിടങ്ങളിൽനിന്ന് എല്ലാമുള്ള ട്രാൻസാക്ഷനുകൾ തുടർച്ചയായി ഉണ്ടാകുന്നതാണ്. കൂടാതെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഒരു കറണ്ട് അക്കൗണ്ട് ആണ് തുടങ്ങുന്നത് എങ്കിൽ അതിന് കാര്യമായ ലാഭം, അല്ലെങ്കിൽ ഇന്ട്രെസ്റ്റ് ബാങ്കിൽ നിന്നും ലഭിക്കുന്നില്ല.

എന്നാൽ ഒരു സേവിങ്സ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അതിന് ഒരു നിശ്ചിത തുക പലിശയായി ലഭിക്കുന്നതാണ്. ചില ബാങ്കുകൾ ചില പ്രത്യേക രീതിയിലുള്ള കറണ്ട് അക്കൗണ്ടുകൾക്ക് ഇപ്പോൾ ചെറിയ രീതിയിലുള്ള പലിശ നൽകുന്നുണ്ട്.

ഒരു സേവിങ്സ് അക്കൗണ്ടിൽ നടത്തപ്പെടുന്ന ട്രാൻസാക്ഷനുകൾക്ക് നിശ്ചിത പരിധി നൽകിയിട്ടുണ്ട്. ഒരു ട്രാൻസാക്ഷൻ എന്നു പറയുമ്പോൾ പണം അക്കൗണ്ടിലേക്ക് വരുന്നതും അക്കൗണ്ടിൽ നിന്ന് പോകുന്നതും ഉൾപ്പെടുന്നു. എന്നാൽ റെഗുലർ ആയി ട്രാൻസാക്ഷൻ നടത്തേണ്ടി വരുന്നതിനാൽ തന്നെ ഒരു കറണ്ട് അക്കൗണ്ടിന് ട്രാൻസാക്ഷൻ പരിധി നിശ്ചയിച്ചിട്ടില്ല. ഈ കാരണങ്ങൾ കൊണ്ട് ഒക്കെ തന്നെ ഒരു സേവിങ്സ് അക്കൗണ്ടിൽ ബാങ്ക് നിശ്ചയിച്ച പരിധിക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തിയാൽ ഒരു നിശ്ചിത തുക ട്രാൻസാക്ഷൻ ഫീ ആയി നൽകേണ്ടിവരും.

Also Read  കോവിഡ് വാക്സിൻ ഇനി വാട്സാപ്പിലൂടെ ബുക്ക് ചെയ്യാം - ചെയ്യേണ്ട രീതി ഇങ്ങനെ

ഒരു സേവിങ്സ് അക്കൗണ്ടിൽ ഉണ്ടായിരിക്കേണ്ട മിനിമം ബാലൻസ് എപ്പോഴും ഒരു കറണ്ട് അക്കൗണ്ടിനു ആവശ്യം ഉള്ളതിനേക്കാൾ കുറവായിരിക്കും. എന്നാൽ ഒരു സേവിങ്സ് അക്കൗണ്ടിൽ നിങ്ങൾക്ക് പലിശ ലഭിക്കുന്നതു കൊണ്ടുതന്നെ ടാക്സ് നൽകേണ്ടതുണ്ട്. ഒരു കറണ്ട് അക്കൗണ്ടിൽ ടാക്സ് നൽകേണ്ടി വരുന്നില്ല. കാരണം അതിൽ പലിശ ലഭിക്കുന്നില്ല. ഒരു കറണ്ട് അക്കൗണ്ടിൽ വ്യത്യസ്ത രീതിയിലുള്ള ട്രാൻസാക്ഷനുകൾ നടക്കുന്നതുകൊണ്ട് തന്നെ പ്രോഫിറ്റ്,ലോസ് എന്നിവ കൃത്യമായി അറിയുന്നതിന് ഇത്തരം അക്കൗണ്ട് സഹായിക്കുന്നു. കറന്റ്‌ അക്കൗണ്ടിന് അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുണ്ട്.

ഒരു കറണ്ട് അക്കൗണ്ട് ബിസിനസ് സംരംഭങ്ങളുടെ പേരിൽ മാത്രമല്ല, ഒരാളുടെ പേരിൽ മാത്രമായും ഇൻഡിവിജ്വൽ ആയി ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ ആ വ്യക്തി എന്തിനുവേണ്ടി അക്കൗണ്ട് ഓപ്പൺ ചെയ്യുന്നു എന്നതിനെ അനുസരിച്ചാണ് കറണ്ട് അക്കൗണ്ട് പ്രൊവൈഡ് ചെയ്യുക. അതായത് റെഗുലർ ആയി ട്രാൻസാക്ഷൻ ലഭിക്കുന്ന സാഹചര്യത്തിൽ ഒരു വ്യക്തിക്ക് ഇൻഡിവിജ്വൽ കറണ്ട് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ തുടർച്ചയായി ട്രാൻസാക്ഷനുകൾ ആവശ്യമായി വരുന്ന ഡോക്ടർ,ലോയർ, ആർക്കിടെക്റ്റ് എന്നിങ്ങിനെ പ്രൊഫഷണൽ ജോലി ചെയ്യുന്നവർക്കും കറണ്ട് അക്കൗണ്ട് എടുക്കുന്നതാണ് നല്ലത്.

ബിസിനസ് ഉള്ള ഒരു വ്യക്തിക്ക് എന്തുകൊണ്ടാണ് കറണ്ട് അക്കൗണ്ട് ആവശ്യമായി വരുന്നത്?

അതായത് ബിസിനസിന്റെ വലിപ്പമനുസരിച്ച് കൃത്യമായി പ്രോഫിറ്റ്, ലോസ് എന്നിവ കണക്കാക്കുന്നതിന് കറണ്ട് അക്കൗണ്ട് വളരെയധികം ഉപകാരപ്രദമാണ്. കാരണം കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിന് കറണ്ട് അക്കൗണ്ട് സഹായിക്കുന്നു. നിങ്ങൾക്ക് മറ്റെന്തെങ്കിലും ജോലി ഉണ്ട് എങ്കിൽ അതിൽനിന്നും കണക്കുകൾ വേർതിരിച്ച് ബിസിനസ് സംബന്ധമായ കാര്യങ്ങൾ നോക്കുന്നതിന് എപ്പോഴും കറണ്ട് അക്കൗണ്ട് ആണ് ഉപകാരപ്പെടുക.

Also Read  സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം

ഇനി നിങ്ങൾ ഒറ്റക്കാണ് ഒരു ബിസിനസ് നടത്തുന്നത് എങ്കിലും ഒരു സേവിങ്ങ്സ് അക്കൗണ്ട് ഉപയോഗിച്ച് അത് മാനേജ് ചെയ്യാൻ സാധിക്കും, എന്നാൽ ഫലവത്തായ രീതിയിൽ കൃത്യമായി കണക്കുകൾ ലഭിക്കണമെങ്കിൽ കറണ്ട് അക്കൗണ്ട് തന്നെയാണ് അഭികാമ്യം.

കറണ്ട് അക്കൗണ്ടിലുള്ള മറ്റൊരു പ്രത്യേകതയാണ് ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി. അതായത് നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലാത്ത ഒരു അവസ്ഥ വന്നാലും ബാങ്ക് ലോൺ എന്ന രീതിയിൽ ഓവർ ഡ്രാഫ്റ്റ് ആയി പണം നൽകുന്നതാണ്. എന്നാൽ ബാങ്ക് ഇതിന് ഒരു നിശ്ചിത തുക പലിശ ഈടാക്കുന്നതാണ്. അതായത് ഓവർ ഡ്രാഫ്റ്റ് ഫെസിലിറ്റി ഉപയോഗപ്പെടുത്താൻ സാധിച്ചാൽ അക്കൗണ്ടിൽ ലഭിച്ചിട്ടുള്ള ചെക്ക് മാറുന്നതിന് സമയം എടുത്താലും അത് മറ്റേതെങ്കിലും സപ്ലൈറിൽ നിന്നും എടുത്ത് ബാങ്ക് ബാലൻസ് ചെയ്യുന്നതാണ്.

കൂടാതെ കറണ്ട് അക്കൗണ്ടിൽ നിന്നും ഒരുപാട് ഡിമാൻഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാനായി സാധിക്കും. കറണ്ട് അക്കൗണ്ടിൽ ട്രാൻസാക്ഷൻ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടില്ല. ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഒരു ബിസിനസ് ചെയ്യുന്ന വ്യക്തിക്ക് തീർച്ചയായും കറണ്ട് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതാണ് നല്ലത്

ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് മുൻപായി നിങ്ങളുടെ ആവശ്യം അറിഞ്ഞ് മുകളിൽ പറഞ്ഞതിൽ ഏതാണോ അനുയോജ്യം അത് തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. ഈ ഒരു അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക …


Spread the love

Leave a Comment