മിനിട്ടുകൾക്കുള്ളിൽ വിദ്യാഭ്യാസ ലോൺ റെഡി-10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ

Spread the love

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ചിലവഴിക്കേണ്ടി വരുന്ന തുകയുടെ അളവിൽ വലിയ ഒരു വർധനവാണ് ഓരോ വർഷവും വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെല്ലാം വിദ്യാഭ്യാസ വായ്പകളെ ആണ് പഠന ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ ഇത്തരം വായ്പകൾക്ക് ആയി ബാങ്കുകളെ സമീപിക്കുക യാണെങ്കിൽ ആഴ്ചകളോ മാസങ്ങളോ ആണ് അതിനായി കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ യാതൊരുവിധ കാല താമസവും ഇല്ലാതെതന്നെ ഒരുകോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകൾ നൽകുകയാണ് സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. എന്തെല്ലാമാണ് ഇത്തരമൊരു വിദ്യാഭ്യാസ വായ്പ പദ്ധതി യുടെ പ്രത്യേകതകൾ എന്നു നോക്കാം.

ഐസിഐസിഐ ബാങ്കിന്റെ ‘ഇൻസ്റ്റാ എജുക്കേഷൻ ലോൺ’ അനുസരിച്ച് ലോകമെമ്പാടുമുള്ള അംഗീകൃത സർവകലാശാലകളിലും കോളേജുകളിലും ഉന്നത പഠനത്തിനുള്ള വിദ്യാഭ്യാസ വായ്പകൾ കുറഞ്ഞ സമയത്തിൽ ലഭ്യമാകുന്നതാണ്.

അപേക്ഷ നൽകി മിനിറ്റുകൾക്ക് അകത്തുതന്നെ വായ്പയ്ക്കുള്ള അനുമതി കത്ത് ലഭിക്കുന്നതാണ്. തെരഞ്ഞെടുത്ത സ്ഥാപനത്തിൽ പ്രവേശനം സ്ഥിരീകരിക്കുന്നതിനായി ഈ അനുമതി കത്ത് നിങ്ങൾ ചേരാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നൽകാവുന്നതാണ്. ബാങ്കിന്റെ ബ്രാഞ്ചിൽ നേരിട്ട് പോയി അപേക്ഷക്ക് ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടതായി വരുന്നില്ല എന്നതും മറ്റൊരു പ്രത്യേകതയാണ്.

Also Read  വിവാഹം കഴിക്കാൻ ലോൺ 2 ലക്ഷം രൂപ ലഭിക്കും | എങ്ങനെ അപേക്ഷിക്കാം

ഇൻസ്റ്റാ എജുക്കേഷൻ ലോണിന്റെ പ്രധാന പ്രത്യേകതകൾ എന്തെല്ലാമാണ്?

ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപ തുകയുടെ 90 ശതമാനം വരെ വായ്പയ്ക്കായി അപേക്ഷ നൽകാവുന്നതാണ്. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയാണ് വായ്പാ തുകയായി ലഭിക്കുക.

ഇന്ത്യക്ക് അകത്തുള്ള സ്ഥാപനത്തിലാണ് പ്രവേശനം നേടുന്നത് എങ്കിൽ 10 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ ലഭ്യമാകുന്നതാണ്. ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗപ്പെടുത്തി വായ്പാതുക തിരിച്ചടയ്ക്കേണ്ട കാലാവധി എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്.

Also Read  വിദ്യാഭ്യസ ലോൺ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈ ബാങ്കുകളിൽ

ഇവയ്ക്കുപുറമേ ആദായനികുതി ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ്. വാർഷിക നികുതി വരുമാനത്തിൽ എട്ടു വർഷം വരെ കാലാവധിയിൽ വിദ്യാഭ്യാസ വായ്പയുടെ മുഴുവൻ പലിശയും അനുവദിക്കപ്പെടുന്ന താണ്. എല്ലാവിധ പ്രോസസുകളും ഡിജിറ്റൽ രൂപത്തിൽ ആയതുകൊണ്ട് തന്നെ പേപ്പർ വർക്കുകളുടെ ആവശ്യവും വരുന്നില്ല.

ഇൻസ്റ്റാ എഡ്യൂക്കേഷൻ ലോണിനായി അപേക്ഷിക്കേണ്ടത് എങ്ങിനെയാണ്?

ഐസിഐസിഐ ബാങ്കിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ അംഗീകരിച്ചിട്ടുള്ള ഓഫറുകൾ,വായ്പയായി ലഭിക്കുന്ന തുക, തിരിച്ചടയ്ക്കാനുള്ള കാലാവധി, പ്രവേശനം ആഗ്രഹിക്കുന്ന കോളേജിന്റെ അല്ലെങ്കിൽ സർവകലാശാലയുടെ പേര്, പഠനത്തിന് ആവശ്യമായ ചിലവ് എന്നീ വിവരങ്ങൾ നൽകുക.

ഇവിടെ പ്രതിമാസ ഇൻസ്റ്റാൾമെന്റ് വിവരങ്ങൾ കാണാവുന്നതാണ്. ഇതോടൊപ്പം തന്നെ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥിയുടെ പേര്, DOB, അപേക്ഷിക്കുന്നത് രക്ഷിതാവ് ആണെങ്കിൽ വിദ്യാർത്ഥി യുമായുള്ള ബന്ധം എന്നീ വിവരങ്ങളും നൽകേണ്ടതാണ്.

ഇത്രയും ചെയ്തു കഴിയുമ്പോൾ നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്. അത് സ്ഥിരീകരണം നടത്തിയതിനുശേഷം പ്രോസസ്സിംഗ് ഫീ അടക്കുക.അപ്പോൾ നിങ്ങൾക്ക് ഒരു അനുമതി കത്ത് ലഭിക്കുന്നതാണ്. ഇത് നിങ്ങൾ രജിസ്റ്റർ ചെയ്ത ഈ മെയിൽ ഐഡിയിൽ ആണ് ലഭിക്കുക.

Also Read  പലിശ ഇല്ല |വീട് പണിയാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

അനുമതി കത്ത് ലഭിച്ചതിനുശേഷം അവസാന നടപടിയായി അനുമതി കത്തിൽ നൽകിയിട്ടുള്ള റിലേഷൻഷിപ്പ് മാനേജരുമായി അപേക്ഷിക്കുന്നയാൾ അനുമതി കത്ത്, സാമ്പത്തിക രേഖകൾ, ഒപ്പ്, മറ്റ് അവശ്യ രേഖകൾ, എന്നിവ സഹിതം നേരിട്ട് ബന്ധപ്പെടേണ്ടതാണ്.ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ ലഭിച്ച വായ്പാ തുക വിദ്യാഭ്യാസ സ്ഥാപനത്തിൽ ലഭിക്കുന്നതാണ്.

ഇനി വിദ്യാഭ്യാസ ലോണിനായി ദിവസങ്ങളോളം ബാങ്കിൽ കയറിയിറങ്ങേണ്ടതില്ല.ഐസിഐസിഐ ബാങ്കിന്റെ ഇൻസ്റ്റാ ലോണിനെ പറ്റി കൂടുതൽ അറിയാനായി അടുത്തുള്ള ഐസിഐസിഐ ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യുക …


Spread the love

Leave a Comment