കേരള ഗ്രാമീണ് ബാങ്ക് ഈസി ലോൺ | 5 ലക്ഷം രൂപ വരെ വായ്പ സഹായം

Spread the love

ഒരുപാട് പേർ വായ്പ എടുക്കുവാൻ നിരവധി ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും കയറി ഇറങ്ങാറുണ്ട്. എന്നാൽ കൂടുതൽ പലിശ, വരുമാനം മാർഗം ഇല്ലാത്തത് കൊണ്ട് ലോണുകൾ നിരസിക്കുകയാണ് പതിവ്. എന്നാൽ അത്തരക്കാർക്ക് കേരളത്തിൽ ഗ്രാമീൻ ബാങ്ക് ഈസി ലോൺ എന്ന പേരിൽ പരമാവധി 5 ലക്ഷം രൂപ വരെ വായ്പയായി നൽകാൻ പോകുകയാണ്.

വളരെ കുറഞ്ഞ പലിശ നിരക്കിലാണ് ഈ വായ്പ ലഭിക്കുന്നത്. സാധാരണകാർക്ക് ഏറെ ഉപകാരപ്രദമായ വായ്പ പദ്ദതിയാണ് ഇത്.കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി പേരുടെ ജോലി നഷ്ടപെട്ടിരുന്നു. അത്തരക്കാർക്ക് ഒരു സംരഭം,കൃഷിക്ക് തുടങ്ങിയ ആവശ്യങ്ങൾക്ക് കേരള ഗ്രാമീൻ ബാങ്ക് നൽകുന്ന വായ്പയാണ്.

Also Read  ലോൺ എടുക്കാതെ പുതിയ കാർ വാങ്ങാനുള്ള വഴി

അഞ്ചു ലക്ഷം രൂപ വരെ ഈ വായ്പ നൽകുമ്പോൾ വെറും 15 വർഷമാണ് തിരിചടവ് കാലാവധി.ഉപഭോക്താവിനു അവരുടെ ഏത് ആവശ്യങ്ങൾക്കും ഈ വായ്പ ഉപയോഗിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു വസ്തുത.ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വായ്പ ലഭ്യമാകുന്നതാണ്.

ഏതൊരു വായ്പ എടുക്കുമ്പോളും ഈട് നൽകേണ്ട ആവശ്യമുണ്ട്. അതുപോലെ ഇവിടെ ഈട് നൽകേണ്ടതാണ്.അതുമാത്രമല്ല സിവിൽ സ്കോർ 700 അല്ലെങ്കിൽ അതിന്റെ മുകളിൽ ആണെങ്കിൽ മാത്രമേ തുടർന്ന നടപടി ക്രമങ്ങൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളു.ആകർഷകമായ പലിശ നിരക്കിലാണ് വായ്പ ലഭ്യമാവുന്നത്.

Also Read  ലോൺ എടുക്കാതെ എങ്ങനെ വീട് വാങ്ങാം

കേരള ഗ്രാമീൻ ബാങ്ക് ഈസി ലോൺ പദ്ദതി ഇറങ്ങിട്ട് വളരെ കുറച്ചു ദിവസങ്ങൾ ആയിട്ടുള്ളു. പലർക്കും ഈ വായ്പ പദ്ദതിയെ കുറിച്ചു അറിയില്ല എന്നതാണ് മറ്റൊരു സത്യം.കൂടുതൽ വിവരങ്ങൾക്ക് സമീപമുള്ള ശാഖകൾ ബന്ധപ്പെട്ട മതിയാകും.


Spread the love

9 thoughts on “കേരള ഗ്രാമീണ് ബാങ്ക് ഈസി ലോൺ | 5 ലക്ഷം രൂപ വരെ വായ്പ സഹായം”

Leave a Comment