യൂസ്ഡ് കാർ വാങ്ങുമ്പോൾ ചതിയിൽ പെടാതിരിക്കാൻ ശദ്ധിക്കേണ്ട കാര്യങ്ങൾ | വീഡിയോ കാണാം

Spread the love

ഇന്ന് സ്വന്തമായി കാർ ഇല്ലാത്തവർ കുറവായിരിക്കും. ഒരു പുതിയ കാർ സ്വന്തമാക്കാൻ സാധിക്കാത്തവർ യൂസ്ഡ് കാറുകളെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ തന്നെ മനസ്സിന് ഇണങ്ങുന്ന രീതിയിൽ യൂസ്ഡ് കാറുകൾ ലഭിക്കുന്നു എന്നതിനാൽ ഒരു ബെസ്റ്റ് ഓപ്ഷനായി തന്നെ എല്ലാവരും യൂസ്ഡ് കാറുകളെ കാണുന്നു. എന്നാൽ ഇത്തരത്തിൽ യൂസ്ഡ് കാറുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതിനെപ്പറ്റി ആണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.വീഡിയോ താഴെ കാണാം 

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം RC യിൽ നൽകിയിട്ടുള്ള അതേ മോഡൽ ഇയർ തന്നെയാണോ കാറിന്റെ ഗ്ലാസിലും നൽകിയിട്ടുള്ളത് എന്ന് ശ്രദ്ധിക്കണം. സാധാരണഗതിയിൽ ആക്സിഡന്റ് സംഭവിച്ച കാർ ആണെങ്കിൽ ഫ്രണ്ട് ഗ്ലാസ്,സൈഡ് ഗ്ലാസ് എന്നിവ മാറിയിട്ടുണ്ടാകും. ഇങ്ങനെ ചെയ്യുമ്പോൾ ഗ്ലാസ് റീപ്ലേസ് ചെയ്ത വർഷമായിരിക്കും അതിൽ എഴുതിയിട്ടുണ്ടാവുക. നിങ്ങളുടെ കാറിന്റെ എല്ലാ ഗ്ലാസുകളിലും മാനുഫാക്ചർ ചെയ്ത ഡേറ്റ് കൃത്യമായി കാണാവുന്നതാണ്.

അതുപോലെ യൂസ്ഡ് കാറുകളുടെ ബംബറു കളും മറ്റും പലപ്പോഴും റീ പെയിന്റ് ചെയ്തതായിരിക്കും അതുകൊണ്ട് അത് നോക്കുന്നതിൽ അർഥമില്ല. അടുത്തതായി ബോണറ്റ് നോക്കുകയാണെങ്കിൽ ചേസസിന് ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടോ എന്ന് മനസ്സിലാക്കുക. ഏതെങ്കിലും രീതിയിൽ പാച്ച് ഉണ്ടായി റിപ്ലേസ് ചെയ്താൽ അത് കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്.

ബൊണറ്റിന്റെ ലെഫ്റ്റ് സൈഡിൽ ആയി കാണുന്ന പാച്ചിന് ഏതെങ്കിലും തരത്തിലുള്ള കംപ്ലയിന്റ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. കാരണം ഇത് വാഹനത്തിന്റെ അലൈൻമെന്റ്, മൈലേജ് എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. എല്ലാ ഭാഗത്തുള്ള ചെയ്സസും കൃത്യമായി പരിശോധിക്കുക.

Also Read  വെറും 2 ലക്ഷം രൂപയ്ക്ക് വരുന്നു ടാറ്റായുടെ കുഞ്ഞു കാർ വരുന്നു

ബോണറ്റ് ഏതെങ്കിലും കാരണവശാൽ മാറ്റിയത് ആണെങ്കിൽ അത് മനുഫെക്ചറിംഗ് ക്വാളിറ്റിയിൽ ഉണ്ടായിരുന്ന ബോണറ്റിന്റെ അതേ കനം ഉണ്ടാവുകയില്ല. റിപ്പയർ ചെയ്ത ബോണറ്റുകളുടെ കർവ് എല്ലാം കൃത്യമായ ഷേപ്പിൽ അല്ല ഉണ്ടാവുക.

ഓയിൽ ചേഞ്ച് നടന്നിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക. മിനിമം ഓയിലിനു താഴെയാണ് കാണിക്കുന്നത് എങ്കിൽ അത് കൃത്യമായി ഓയിൽ ചേഞ്ച് നടത്താത്ത വണ്ടി ആണെന്ന് മനസ്സിലാക്കാം. ലീക്കേജ് ഉള്ള വണ്ടികൾക്കും ഇത്തരത്തിൽ മിനിമം ഓയിലിനു താഴെയായാണ് കാണിക്കാറുള്ളത്.

ബാറ്ററി ക്കകത്തു ഉപ്പോ, പൂപ്പലോ അടിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇതുപോലെ ബൊണറ്റിന് അകത്തെ ബ്രേക്ക് ഓയിൽ കേജ് പരിശോധിക്കുക. എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പായി ബോണറ്റ് ഓപ്പൺ ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സാധാരണയിൽ കൂടുതൽ വൈബ്രേഷൻ ഉണ്ടാവുകയാണെങ്കിൽ അത് പ്രശ്നമാണ്.

നല്ല രീതിയിൽ റെയ്സ് ചെയ്തു കൊടുക്കുമ്പോൾ ബ്ലാക്ക് കളറിൽ പുക കണ്ടിന്യൂസ് ആയി വരുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. വൈറ്റ് സ്മോക്ക് ആണ് വരുന്നത് എങ്കിൽ എൻജിൻ ഓയിൽ പെട്രോളുമായി കത്തുമ്പോൾ ആണ് വരുന്നത് എന്നും മനസ്സിലാക്കുക.

ഏകദേശം ഒരു 10 കിലോമീറ്റർ എങ്കിലും വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കേണ്ടതുണ്ട്. പ്രധാനമായും ഓഫ് റോഡ് തിരഞ്ഞെടുക്കാവുന്നതാണ്,എന്നാൽ മാത്രമാണ് വണ്ടിയുടെ സസ്പെൻഷൻ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

Also Read  അന്യ സംസ്ഥാന വാഹന രജിസ്ട്രേഷൻ കേരളത്തിൽ എങ്ങനെ ചെയ്യാം

ഹൈവേയിൽ ഓടിക്കുന്ന സമയത്ത് സ്റ്റീയറിംഗ് ഫ്രീയായി വിട്ടു നൽകാൻ ശ്രദ്ധിക്കുക. ഇത് വണ്ടിയുടെ വീൽ ബാലൻസിംഗ് മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. ഇതെല്ലാം ചെയ്തതിനുശേഷം നിങ്ങൾക്ക് വിശ്വാസം ഉള്ള ഒരു മെക്കാനിക്കിനെ വണ്ടി കൊണ്ടുപോയി കാണിച്ചു കൊടുത്തു കണ്ടീഷൻ മനസ്സിലാക്കുക.

സാധാരണയായി ബൊണറ്റിനു അകത്ത് ഉപയോഗിക്കുന്ന സ്ക്രൂ എല്ലാം മാനുഫാക്ചർ തന്നെ കൊടുത്തത് ആണെങ്കിൽ ഒരേ കളറിൽ ആയിരിക്കും ഉണ്ടാവുക. അതിന്റെ കളറിൽ മാറ്റം വരികയാണെങ്കിൽ അത് ചേഞ്ച് ചെയ്തതാണെന്ന് മനസ്സിലാക്കാം.

കമ്പനി നൽകുന്ന ഹെഡ് ലൈറ്റും പുറത്തുനിന്നുള്ള ഹെഡ് ലൈറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ഏതാണ് വണ്ടിയിൽ ഉള്ളത് എന്ന് തിരിച്ചറിയുക. റീപ്ലേസ് ചെയ്ത മിറർ ആണ് എങ്കിൽ കാറിന്റെ കളറിൽ നിന്നും വ്യത്യാസം ആയിട്ടാണ് ഉണ്ടാവുക.

വണ്ടിയുടെ ബോഡി ലൈനിൽ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസമുണ്ടോ എന്ന് മനസ്സിലാക്കുക. ഇതേ രീതിയിൽ ഡോറുകളുടെ കളറുകൾ തമ്മിൽ വ്യത്യാസമുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. ഡോർ തുറന്നു കഴിഞ്ഞാൽ ഓപ്പൺ ചെയ്ത ഭാഗത്തിന്റെ അടിവശം തുരുമ്പ് എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. 4 ഡോറിന്റെയും സൈഡിലുള്ള പാച്ച് പരിശോധിക്കുക.

ബോഡിലൈൻ ഫിനിഷിംഗ് ശ്രദ്ധിക്കുക. ഡോറിന്റെ മുകൾഭാഗത്തുള്ള ഷാർപ്പനെസ്സ് പരിശോധിക്കുക. അമിത ഉപയോഗവും ആക്സിഡന്റ് സംഭവിച്ച കാറുകളുടെ ടയറുകൾ ചെത്തി പോയതായി കാണാവുന്നതാണ്.

ഗ്ലാസുകളിലെ മാനുഫാക്ചറിങ് ഡേറ്റ് ചെക്ക് ചെയ്യുമ്പോൾ ചിലപ്പോൾ ഒരുവർഷത്തെ വ്യത്യാസത്തിൽ കാണാവുന്നതാണ് ഇതിന് കാരണം അത് ഡിസംബർ മാസത്തിൽ നിർമ്മിച്ച വണ്ടിയാണ് എങ്കിൽ അതിന് അടുത്ത വർഷമായിട്ടാവും RC യിൽ നൽകിയിട്ടുണ്ട് ആവുക.

Also Read  കാർ സൈലന്സർ പൈപ്പിൽ നിന്നും വെള്ളം തുള്ളികൾ പുറത്ത് വരുന്നത് എന്ത് കൊണ്ടാണെന്ന് എത്ര പേർക്ക് അറിയാം

ഡിക്കി ഓപ്പൺ ചെയ്ത് വെക്കുമ്പോൾ മുകളിലുള്ള പാച്ചിങ് സൈഡ് കറക്റ്റ് ആണോ എന്ന് പരിശോധിക്കുക. നിർത്തിയിട്ടിരിക്കുന്ന ഒരു വണ്ടിയിൽ ബാക്കിൽ നിന്നും മറ്റൊരു വണ്ടി വന്ന് ഇടിക്കുകയാണെങ്കിൽ അത് കാറിന്റെ മുഴുവൻ പാർട്ടുകളെയും ബാധിക്കുന്നതാണ്.ഇത് വീൽ അലൈൻമെന്റ് പോലുള്ള കാര്യങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

ഡിക്കിയുടെ താഴെ ഭാഗത്തുള്ള repaint നോക്കി ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാവുന്നതാണ്. ഡിക്കിയുടെ ഭാഗം അടയ്ക്കുമ്പോൾ ഒരുപാട് ഗ്യാപ്പ് വരുന്നുണ്ടോ എന്ന് പരിശോധിക്കുക. ബോണറ്റ് ഓപ്പൺ ചെയ്ത് അടക്കുമ്പോഴും ഇതേരീതിയിൽ ചെക്ക് ചെയ്യാവുന്നതാണ്.

വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ അനാവശ്യമായ ഏതെങ്കിലും നോയിസ് വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കൂടുതൽ വൈബ്രേഷൻ ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.A/C ടെമ്പറേച്ചർ സെറ്റിംഗ്സ്, കമ്പ്രസ്സർ എന്നിവയുടെയെല്ലാം വർക്കിംഗ് കറക്റ്റ് ആണോ എന്ന് പരിശോധിക്കുക.

ഹാൻഡ് ബ്രേക്ക്‌ വർക്കിംഗ് കറക്റ്റ് ആണോ എന്ന് നോക്കുക. കാറിന്റെ അപ്പർ കാർപെറ്റ് നോക്കി ഉപയോഗം ഏത് രീതിയിലായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. വണ്ടിക്ക് അകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്ന് ഫ്ലോർ മാറ്റ് എടുത്തു പരിശോധിക്കാവുന്നതാണ്. പറ്റുമെങ്കിൽ ഏതെങ്കിലും ഒരു സർവീസ് സെന്ററിൽ സമീപിച്ച് വണ്ടിയുടെ മുഴുവൻ കണ്ടീഷനും മനസ്സിലാക്കുക. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment