വണ്ടിയുടെ സ്പൈർ പാർട്സ് മുതൽ എൻജിൻ വരെ ചുളു വിലക്ക് ഇവിടെനിന്ന് കിട്ടും അതും നമ്മുടെ കേരളത്തിൽ

Spread the love

നമ്മളിൽ പലരും യൂസ്ഡ് കാറുകൾ വാങ്ങാൻ മടിക്കുന്നതിനുള്ള കാരണം വണ്ടിക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ വന്നാൽ അതിനാവശ്യമായ സ്പെയർപാർട്സ് ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യം ആയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ എല്ലാവരും പുതിയ കാറുകൾ എന്ന ഓപ്ഷനാണ് മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാൽ കൂടി സ്വന്തമായി ഒരു പുതിയ കാർ വാങ്ങുന്നതിന് സാധിക്കാത്തവർ യൂസ്ഡ് കാർസ് എന്ന ഓപ്ഷനിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. എന്നാൽ നിങ്ങളുടെ കാർ അല്ലെങ്കിൽ ബൈക്ക് എത്ര പഴയ മോഡൽ ആണെങ്കിലും അതിനെല്ലാം ആവശ്യമായ സ്പെയർ പാർട്സ് ലഭിക്കുന്ന ഒരു മാർക്കറ്റിനെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

Also Read  കേരള സർക്കാർ വാഹന വായ്പ | യുവാക്കൾക്ക് സുവർണ്ണാവസരം

ഏകദേശം 50 വർഷം പഴക്കമുള്ള ഈ മാർക്കറ്റിൽ നിന്നും നിങ്ങളുടെ കാറിന് ആവശ്യമായ എല്ലാവിധ സ്പെയർപാർട്സ്കളും ലഭിക്കുന്നതാണ് അതും വളരെ കുറഞ്ഞ വിലയിൽ.ലോറി,കാർ ഓട്ടോറിക്ഷ,ബൈക്ക് എന്നിങ്ങനെ ഏതൊരു വണ്ടി ക്കുള്ള സ്പയർ പാർട്ടുകളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.ടൊയോട്ട, മാരുതി എന്നീ ബ്രാൻഡുകൾക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും അതുപോലെ ടയറുകൾ എല്ലാം നിങ്ങൾക്ക് വില പേശി വാങ്ങാവുന്നതാണ്.

കാർ സ്പൈർ പാർട്സ് വീട്ടിൽ എത്തും അതും മാർക്കറ്റ് റേറ്റിനെക്കാളും കുറഞ്ഞ ചിലവിൽ
ലോൺ എടുക്കാതെ എങ്ങനെ കാർ വാങ്ങാം എടുത്ത ലോൺ എങ്ങനെ പെട്ടന്ന് തീർക്കാം
കാർ അക്‌സെസറികൾ പകുതിയിലും കുറഞ്ഞ വിലയിൽ
Also Read  വൻ വിലക്കുറവിൽ യൂസ്ഡ് ടയറുകളും അലോയ് വീലുകളും ലഭിക്കുന്ന സ്ഥലം

ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും നിങ്ങൾ അവർ പറയുന്ന വില കൊടുത്ത് സാധനങ്ങൾ വാങ്ങാതിരിക്കുക. നിങ്ങൾക്ക് ഏകദേശം തോന്നുന്ന വിലക്ക് വിലപേശി മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക.വണ്ടികൾക്ക് ആവശ്യമായ മിറഴ്സ്, ലൈറ്റ് എന്നിവയെല്ലാം സുലഭമായി മാർക്കറ്റിൽ കാണാവുന്നതാണ്.

ആക്ടീവ ബൈക്ക് മുതൽ ജെസിബിക്ക് വരെ ആവശ്യമായ യൂസ്ഡ് ടയറുകൾ നിങ്ങൾക്ക് ഇവിടെനിന്നും വാങ്ങാവുന്നതാണ്.ബൈക്കുകളുടെ ടയറുകൾ എല്ലാം ഒരു വീലിന് 250 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.അതുപോലെ ബൈക്കിന് ആവശ്യമായ അലോയ് വീൽസ് , ചെയിൻ കവർ ഇവയെല്ലാംതന്നെ വ്യത്യസ്ത ഷോപ്പുകളിൽ നിന്നും പർചേസ് ചെയ്യാവുന്നതാണ്.

Also Read  ഇത്രെയും കുറഞ്ഞ വിലക്ക് കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല

വണ്ടികളുടെ ഹെഡ്‌ലാമ്പ്,ടൈൽ ലാംപ് എന്നിവയെല്ലാം ചെറിയ പ്രശ്നങ്ങൾ ഉള്ളതിന് കുറഞ്ഞ വിലയിൽ വാങ്ങാവുന്നതാണ്.നിങ്ങൾ ഉപയോഗിക്കുന്ന വണ്ടി ഏതോ ആയിക്കൊള്ളട്ടെ. അതിനാവശ്യമായ എല്ലാ വിധ സ്പെയർപാർട്സുകളും ഈ മാർക്കറ്റിൽ നിന്നും വാങ്ങാവുന്നതാണ്.

അതുകൊണ്ട് സ്പെയർപാർട്സുകൾ ലഭിക്കാത്തതിന്റെ പേരിൽ ഇനി നിങ്ങൾ കഷ്ടപ്പെടേണ്ടി വരില്ല. ഇത്തരത്തിൽ സ്പെയർപാർട്സുകൾ ലഭിക്കുന്ന മാർക്കറ്റ് സ്ഥിതിചെയ്യുന്നത് കോഴിക്കോട് റെയിൽവേ സ്റ്റേഷനു അടുത്തുള്ള കൊട്ട എന്ന മാർക്കറ്റിലാണ്.കൂടുതൽ അറിയാൻ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page