ബീറ്റ്റൂട്ട് പൗഡർ ബിസ്സിനെസ്സ് കുറഞ്ഞ മുടക്കിൽ വീട്ടിൽ ആരംഭിക്കാം

Spread the love

കുറഞ്ഞ മുതൽ മുടക്കിൽ ഒരു സംരംഭം തുടങ്ങുക എന്നതാണ് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്നത്. സാധാരണയായി ഒരു സംരംഭം ആരംഭിക്കണം എങ്കിൽ അതിനായി ചിലവഴിക്കേണ്ട മൂലധനം വളരെ വലുതായിരിക്കും. അതിനായി ബാങ്കുകളെയും മറ്റും ആശ്രയിച്ചാൽ അവർ ഈടാക്കുന്നത് വലിയ പലിശയും. ഈ ഒരു സാഹചര്യത്തിൽ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി വലിയ വിജയം കൊയ്യാവുന്ന ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

മാർക്കറ്റിൽ വൻ ഡിമാൻഡുള്ള ബീറ്റ്റൂട്ട് പൗഡർ ആണ് ഇത്തരത്തിൽ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി വലിയ ബിസിനസ് സംരംഭം ആക്കാൻ സാധിക്കുക. ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ഇതിനായി ചിലവഴിക്കേണ്ടി വരുന്നുള്ളൂ. ഇതുകൂടാതെ സ്വന്തം വീട്ടിൽ തന്നെയോ അതല്ല എങ്കിൽ ഒരു ചെറിയ മുറി വാടകയ്ക്ക് എടുത്തു ഒരാൾക്ക് ഒറ്റയ്ക്ക് തന്നെ ചെയ്യാവുന്നതാണ് ബീറ്റ്റൂട്ട് പൗഡർ ബിസിനസ്.

Also Read  ഒരു വാഹനം ഉണ്ടോ മാസം 30,000 രൂപ വരുമാനം നേടാം

അതിനായി കർഷകരിൽനിന്ന് മൊത്ത വിലയ്ക്ക് ബീറ്റ്റൂട്ട് സംഭരിക്കുകയും അത് ഗ്രേറ്റ് ചെയ്ത് നല്ലപോലെ കഴുകി ഉണക്കി ഡ്രയറിന്റെ സഹായത്തോടെ പൊടിച്ചെടുക്കുകയും ആണ് ചെയ്യുന്നത്.അതിനുശേഷം പാക്കറ്റ് രൂപത്തിലാക്കി മാർക്കറ്റിൽ വിൽക്കാവുന്നതാണ്.

ബീറ്റ്റൂട്ട് പൗഡർ നിർമ്മിക്കുന്നതിന് ആവശ്യമായ മെഷീനുകൾ എന്തെല്ലാമാണ്?

പ്രധാനമായും ബീറ്റ്റൂട്ട് ഉണക്കുന്നതിന് ഉപയോഗിക്കുന്ന ഡ്രയർ,ഗ്രേറ്റ് ആക്കുന്നതിന് ഉപയോഗിക്കുന്ന ഗ്രേറ്റർ ,പൊടിക്കാൻ ഉപയോഗിക്കുന്ന മെഷീൻ,അതിനുശേഷം പാക്കറ്റുകൾ ആക്കുന്നതിനും വെയിറ്റ് കണക്കാക്കുന്നതിനും ഉപയോഗിക്കുന്ന വെയിങ് ആൻഡ് സീലിംഗ് മെഷീൻ എന്നിവ മാത്രമാണ് ചിലവായി വരുന്നുള്ളൂ.

Also Read  റബ്ബർ ടൈൽ നിർമാണ ബിസ്സിനെസ്സ് - കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭം

എന്നാൽ ഭക്ഷ്യ വിൽപ്പനക്ക് ആവശ്യമായ Fsai രജിസ്ട്രേഷൻ, ലോക്കൽ രജിസ്ട്രേഷൻ, പാക്കിങ്ങിനു ആവശ്യമായ രജിസ്ട്രേഷൻ, GST എന്നിവ ഉറപ്പായും എടുക്കേണ്ടതാണ്.ഒരു കിലോ ബീറ്റ്‌റൂട്ടിന് 325 രൂപ നിരക്കിൽ ചിലവ് പ്രതീക്ഷിക്കാവുന്നതാണ്.

Read More 

FSSAI രെജിസ്ട്രേഷൻ എങ്ങനെ ഓൺലൈനിലൂടെ സ്വന്തമായി ചെയ്യാം
ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും നൽകാതെ ലഭിക്കും
പ്രവാസികൾക്ക് നാട്ടിൽ ബിസ്സിനെസ്സ് തുടങ്ങാൻ 3 ലക്ഷം രൂപ സബ്സീഡിയോട് കൂടെ ലോൺ നൽകുന്നു

പ്രധാനമായും സൗന്ദര്യവർദ്ധക വസ്തുക്കൾ ആയാണ് ഇത്തരം ബീറ്റ്റൂട്ട് പൗഡറുകൾ മാർക്കറ്റിൽ വിൽക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ബിസിനസിന് വളരെ വലിയ ലാഭം ലഭിക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്.ഇതരത്തിൽ വിൽക്കപ്പെടുന്ന ബീറ്റ്റൂട്ട് പൗഡർ എല്ലാവിധ ചിലവുകളും കഴിഞ്ഞു ഏകദേശം 350 രൂപയുടെ അടുത്ത് ലാഭം പ്രതീക്ഷിക്കാവുന്നതാണ്.ഇങ്ങിനെ നിങ്ങൾ വിൽക്കുന്നതിന് അനുസരിച്ച് ലാഭം കണക്കാക്കാവുന്നതാണ്.

Also Read  മണിക്കൂറിൽ 6000 പേപ്പർ ബാഗ് നിർമിക്കാം | പേപ്പർ ബാഗ് ബിസ്സിനെസ്സിലൂടെ നല്ലൊരു വരുമാനം നേടാം

അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങി ഒരു വലിയ സംരംഭം എന്ന ആശയം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ചെയ്തു നോക്കാവുന്ന ഒരു ബിസിനസ് ആണ് ബീറ്റ്റൂട്ട് പൗഡർ ബിസിനസ്. ഓൺലൈനായി ഇത് വിൽക്കാനുള്ള മാർഗങ്ങളും ഇന്നു നിലവിലുണ്ട് എന്നത് കൂടുതൽ പ്രത്യേകത നൽകുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment