കുറഞ്ഞ ചിലവിൽ വീട് വാൾപേപ്പർ ചെയ്യാം

Spread the love

പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ഭവന നിർമ്മാണ രംഗത്ത് നിരവധി മാറ്റങ്ങളാണ് നിലവിൽ വന്നിട്ടുള്ളത്. ഇന്റീരിയർ ഡിസൈനിങ്, എക്സ്റ്റീരിയർ ഡിസൈൻ ചെയ്യുന്ന രീതി, ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, എന്നിങ്ങനെ ഭവന നിർമ്മാണ രംഗത്ത് അടിമുടി മാറ്റം വന്നതിലൂടെ വീട് നിർമ്മിക്കുമ്പോൾ ഒരുപാട് പണം ചെലവഴിക്കുന്നതിനും ആർക്കും മടിയില്ലാതെ ആയി, പലപ്പോഴും വീട് ആഡംബരത്തിന്റെ ഒരു സിംബലായി പലരും കാണുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ എത്തി നിൽക്കുന്നത്. ഈ ഒരു കാലഘട്ടത്തിൽ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ മിക്ക വീടുകളിലും തിരഞ്ഞെടുക്കുന്ന ഒരു രീതിയാണ് വാൾപേപ്പർ ഡിസൈൻ, വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി വ്യത്യസ്ത ഡിസൈനുകളിലുള്ള വാൾപേപ്പറുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇവിടെ പറയുന്നത്.

വോളുകളിലും സീലിംഗ് കളിലും ഉപയോഗപ്പെടുത്താവുന്ന നല്ല ക്വാളിറ്റി യിലുള്ള വാൾപേപ്പറുകൾ വെറും 30 രൂപ നിരക്കിലാണ് ഇവിടെ വിലയായി നൽകേണ്ടി വരുന്നുള്ളൂ. തിരഞ്ഞെടുക്കുന്ന ഡിസൈനുകൾ അനുസരിച്ച് മാക്, ഗ്ലോസി എന്നിങ്ങനെയെല്ലാം വാൾപേപ്പറുകൾ സെറ്റ് ചെയ്യാവുന്നതാണ്. ജിപ്സം പ്ലാസ്റ്ററിങ് ഉപയോഗപ്പെടുത്തി നിർമ്മിച്ചിട്ടുള്ള സീലിങ്ങിൽ കാണുന്ന അതെ ഫിനിഷിംഗ് ഉള്ള വാൾപേപ്പറുകൾ ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്, വുഡൻ ഫിനിഷിങ്, പ്ലെയിൻ, വ്യത്യസ്ത കളർ കോമ്പിനേഷനുകൾ എന്നിവയെല്ലാം തന്നെ വാൾ പേപ്പറുകളിലും ലഭിക്കുന്നതാണ്.

Also Read  13 ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക്ഇങ്ങനെ ഒരു വീട് സ്വന്തമാക്കാം

വാൾപേപ്പറുകൾ ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആദ്യത്തെ കാര്യം ഈർപ്പമുള്ള ഭിത്തികളിൽ ഉപയോഗിക്കാൻ പാടില്ല എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അവ പെട്ടെന്ന് കേടു വരാനുള്ള സാധ്യത കൂടുതലാണ്.

വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് ഇപ്പോൾ വാൾപേപ്പറുകൾ ലഭ്യമാണ്. പിവിസി,വോവൻ, നോൺ വോവൻ എന്നിങ്ങനെയെല്ലാം വാൾപേപ്പർ മെറ്റീരിയലുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. പിവിസി കോട്ടിങ് ഉള്ളവ തിരഞ്ഞെടുത്താൽ വാഷ് ചെയ്യാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ചുമരുകളിൽ കറയോ മറ്റോ പിടിക്കുകയാണെങ്കിൽ ഇവ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാവുന്നതാണ്. മറ്റുള്ള മെറ്റീരിയലുകളിലും തുടയ്ക്കാൻ സാധിക്കുമെങ്കിലും വെള്ളം അധികം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ചുമരുകൾക്ക് പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കളറുകളുടെ കുറവ്. അതേസമയം വാൾപേപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത കളറിലും ഡിസൈനിലും,പാറ്റെർണിലും ഉപയോഗപ്പെടുത്താൻ സാധിക്കും എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.

പെയിന്റ്കളോട് കിടപിടിക്കുന്ന രീതിയിൽ നിർമ്മിച്ചിട്ടുള്ള വാൾപേപ്പറുകൾ ക്ക് മാർക്കറ്റിൽ നല്ല വിലയും നൽകേണ്ടിവരും. എന്നിരുന്നാൽ കൂടി 30 രൂപ മുതലുള്ള മെറ്റീരിയലുകൾ നിങ്ങൾക്ക് ഇവിടെ നിന്നും തിരഞ്ഞെടുക്കാം.സാധാരണയായി 58,76,84 എന്നിങ്ങനെയുള്ള സ്ക്വയർഫീറ്റ് റോളുകളാണ് ഇത്തരത്തിൽ ഉണ്ടാവുക.

58 സ്ക്വയർ ഫീറ്റ് ഉള്ള ഒരു റോൾ തിരഞ്ഞെടുത്താൽ ഇതിൽ 8 സ്ക്വയർ ഫീറ്റ് വേസ്റ്റ് ആയി പോകുന്നതാണ്. അതുകൊണ്ടുതന്നെ ഒരു റോളിൽ നിന്നും ഏകദേശം 50 സ്ക്വയർ ഫീറ്റ് ആണ് ഒട്ടിക്കാനായി ലഭിക്കുക.

Also Read  പകുതി പണം കൊണ്ട് വീട് പണിയാം ബാക്കി തുക പലിശ രഹിത മാസ തവണയായി അടക്കാനുള്ള സൗകര്യം

30 രൂപയുടെ റോളുകളിൽ തിരഞ്ഞെടുക്കാവുന്ന ഡിസൈനുകൾ പ്രധാനമായും പൂജാ മുറികളിലും മറ്റും ഒട്ടിക്കാവുന്ന രീതിയിലുള്ളതു ഡിസൈനുകൾ നല്ല ക്വാളിറ്റിയിൽ ലഭിക്കുന്നതാണ്, കസ്റ്റമറുടെ ഇഷ്ടാനുസരണം സിംഗിൾ വോളിലോ,സീലിങ്ങിലോ എല്ലാം അനുയോജ്യമായ വാൾപേപ്പറുകൾ തിരഞ്ഞെടുത്ത് ഒട്ടിക്കാവുന്ന താണ്.

വെയിൽ അടിച്ചാൽ യാതൊരുവിധ മങ്ങലും വരില്ല എന്നതും വാൾ പേപ്പറുകളുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 45 രൂപ നിരക്കിലും വ്യത്യസ്ത ഡിസൈനുകളിൽ നല്ല ഫിനിഷിംഗ് ഉള്ള വാൾപേപ്പറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

സ്റ്റോൺ, വുഡൻ എന്നിങ്ങനെ വ്യത്യസ്ത ടെക്സച്ചറിൽ ഉള്ള വാൾപേപ്പറുകൾ വ്യത്യസ്ത കളറുകളിലും ലഭ്യമാണ്. 50 രൂപ സ്ക്വയർഫീറ്റ് വരുന്ന വാൾപേപ്പറുകൾ തിരഞ്ഞെടുത്ത ഇൻസ്റ്റലേഷൻ ചാർജ് ആയി നൽകേണ്ടി വരിക 400 രൂപ മുതൽ 700 രൂപ വരെയാണ്.

1560 രൂപക്ക് ഹാൻഡ് മേഡ് ചെയ്തെടുത്ത വാൾപേപ്പറുകളും ഇവിടെ ലഭ്യമാണ്. എന്നാൽ ഒരു സ്ക്വയർഫീറ്റിന് ആണ് ഇത്രയും വില നൽകേണ്ടിവരുന്നത്. കൂടാതെ ഫ്ലാറ്റുകൾക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന രീതിയിലുള്ള ഡിസൈനുകളും ലഭ്യമാണ്.84 രൂപക്ക് പ്രീമിയം ലുക്ക് ലഭിക്കുന്ന വാൾ പേപ്പറുകളും തിരഞ്ഞെടുക്കാവുന്നതാണ്. റെക്സിൻ വർക്ക് ഉപയോഗിക്കുകയാണെങ്കിൽ അവ ഒരിക്കലും റെക്സിൻ ഉപയോഗിച്ച് ചെയ്തതല്ല എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത വാൾപേപ്പറുകൾ വരെ ഇപ്പോൾ ലഭ്യമാണ്. ഇവ തന്നെ വ്യത്യസ്ത കളറുകളിൽ വരുന്നുണ്ട്. 76 രൂപ നിരക്കിൽ മാർബിൾ ഫിനിഷിങ് ഉള്ള വാൾപേപ്പറുകൾ ചുമരുകളിലും മറ്റും ഉപയോഗിക്കുന്നതിന് തിരഞ്ഞെടുക്കാവുന്നതാണ്.

Also Read  വീടുപണിക്ക് ആവശ്യമായ എല്ലാ ഇലക്ട്രോണിക് , ഇലക്ട്രിക്ക് ഉപകാരണങ്ങൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

ഒരിക്കൽ ഒരു വാൾപേപ്പർ ഒട്ടിച്ചു കഴിഞ്ഞ് കുറച്ച് വർഷം കഴിയുമ്പോൾ വാൾപേപ്പർ മാറ്റണമെങ്കിൽ, ഒരു നല്ല ഇൻസ്റ്റാൾ ചെയ്യുന്ന ആളുടെ സഹായത്തോടെ ചുമരിന് യാതൊരുവിധ കേടുപാടും ഇല്ലാതെ തന്നെ അവ മാറ്റി പുതിയത് ഒട്ടിച്ചു നൽകാവുന്നതുമാണ്. ഈർപ്പമില്ലാത്ത ഭിത്തികളിൽ ആണ് ഒട്ടിക്കുന്നത് എങ്കിൽ ഇവ ഒരുപാട് കാലം കേടുപാട് ഇല്ലാതെ നിലനിൽക്കുന്നതാണ്. പ്രധാനമായും puട്ടിയിട്ട പ്രൈമർ അടിച്ച ഒരു വാളിൽ ആണ് വാൾപേപ്പറുകൾ ഒട്ടിക്കാൻ അനുയോജ്യം. വാൾപേപ്പറുകൾ കുറച്ച് അധികം നീളത്തിൽ എടുത്താണ് ഒട്ടിക്കുന്നത് ഒട്ടിച്ച ശേഷം ആവശ്യമില്ലാത്ത ഭാഗം കട്ട് ചെയ്ത് കളയുകയാണ് ചെയ്യുന്നത്. സീലിംഗ് ചെയ്യാനായി വാൾ പേപ്പറുകളിൽ പ്രത്യേക ഡിസൈനുകൾ തന്നെ ലഭ്യമാണ്. എന്നാൽ നിങ്ങൾ ഇൻസ്റ്റോൾ ചെയ്യാൻ തിരഞ്ഞെടുക്കുന്ന വരെ അനുസരിച്ചാണ് പേപ്പർ ഒട്ടിച്ചതിന് പെർഫെക്ഷൻ ലഭിക്കുക.

ഇത്തരത്തിൽ വ്യത്യസ്ത ഡിസൈനുകളിലുള്ള വാൾപേപ്പറുകൾ കുറഞ്ഞ ബഡ്ജറ്റിൽ പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കോട്ടയം പുതുപ്പള്ളി യിലുള്ള JN എന്റർപ്രൈസസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact -04812-353939


Spread the love

Leave a Comment