എല്ലാവരും ശ്രദ്ധിക്കുക ഈ നമ്പറിൽ മെസ്സേജ് വന്നാൽ ആരും തിരിച്ചു വിളിക്കരുത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും

Spread the love

ഇന്ന് മിക്ക ആൾക്കാരും എല്ലാവിധ സർവീസുകൾക്കും ഓൺലൈൻ രീതിയാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. ബാങ്ക് ഇടപാടുകൾക്കും, ഷോപ്പിങ്ങിനും, എന്നുവേണ്ട എല്ലാ മാസങ്ങവും അടയ്ക്കേണ്ട ബില്ലുകൾ വരെ ഓൺലൈൻ വഴി അടയ്ക്കുന്ന ഈ ഒരു കാലത്ത് ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. വ്യത്യസ്ത രീതിയിലുള്ള സൈബർ ക്രൈമുകൾ ആണ്നമുക്ക് ചുറ്റും നടക്കുന്നത്.ഇത്തരത്തിൽ പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ബാങ്ക് ഇടപാടുകൾ സംബന്ധിച്ച ഓൺലൈൻ തട്ടിപ്പുകളിൽനിന്ന് രക്ഷനേടാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം

പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിയെടുത്ത് അവ ദുരുപയോഗം ചെയ്യുന്ന ഇത്തരം ആൾക്കാർ പ്രധാനമായും നിങ്ങളുടെ സിം കാർഡ് പ്രൊവൈഡ് ചെയ്തിട്ടുള്ള മൊബൈൽ കസ്റ്റമർ സർവീസിൽ നിന്നാണ് എന്നുപറഞ്ഞാണ് ഫോൺ ചെയ്യുന്നത്. ചെറിയ അശ്ര ദ്ധകൾ കൊണ്ട് സംഭവിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്. നിരവധി കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ അടുത്തു നടന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം കാസർഗോഡ് ജില്ലയിൽ നിന്നും ഒരു സ്ത്രീക്ക് ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടപ്പെട്ട 10,000 രൂപ.

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

ഇവിടെ പ്രധാനമായും സംഭവിക്കുന്നത്, ഒരു മെസ്സേജ് ഫോണിൽ ലഭിക്കുകയും അതിൽ സിം കാർഡ് അപ്ഡേറ്റ് ചെയ്യാൻ ആയി എന്ന രീതിയിൽ വിവരങ്ങൾ നൽകുകയുമാണ്. അല്ലാത്തപക്ഷം ഫോൺ നെറ്റ്വർക്ക് ലഭിക്കില്ല എന്ന രീതിയിലായിരിക്കും മെസ്സേജ് നൽകിയിട്ട് ഉണ്ടാവുക.ഇതോടൊപ്പം തന്നെ മെസ്സേജ് വന്ന നമ്പറിലേക്ക് കോൾ ചെയ്യുന്നതിനും ആവശ്യപ്പെടുന്നതാണ്. ആ നമ്പറിലേക്ക് നിങ്ങൾ കോൾ ചെയ്യുന്നതുവഴി അവർ മൊബൈൽ നമ്പർ റീചാർജ് ചെയ്യുന്നതിനും, ഒരു തേർഡ് പാർട്ടി അപ്ലിക്കേഷൻ ഫോണിൽ ഡൗൺലോഡ് ചെയ്യുന്നതിനും, മൊബൈൽ ഫോണിൽ വന്ന ഓ ടി പി ഷെയർ ചെയ്യാനും ആവശ്യപ്പെടുന്നതാണ്.

Also Read  കടലിലെ വെള്ളം ഉപ്പ് രസം ആവാനുള്ള കാരണം ഇതാണ്

ഇത്തരം വിവരങ്ങൾ കൈമാറി കഴിഞ്ഞാൽ നെറ്റ് ബാങ്കിംഗ് വഴി പണം നഷ്ടപ്പെടുകയും ചെയ്യും.ഒരു തേർഡ് പാർട്ടി ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി നിങ്ങളുടെ ഫോണിന്റെ കൺട്രോൾ അവർക്ക് ലഭിക്കുകയും അതുവഴി ഫോൺ ഹാക്ക് ചെയ്തു പ്രധാന വിവരങ്ങൾ ചേർത്ത പെടുകയും ചെയ്യുന്നു.

എന്നാൽ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഒരു മൊബൈൽ സേവനദാതാക്കളും ഇത്തരത്തിൽ നിങ്ങളെ വിളിച്ചു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനും, ഓ ടി പി വിവരങ്ങൾ പോലുള്ളവ ഷെയർ ചെയ്യുന്നതിനും ആവശ്യപ്പെടില്ല എന്നതാണ്. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടുകൂടി മാത്രം ബാങ്ക് സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിനും, ഓ ടി പി പോലുള്ളവ ഷെയർ ചെയ്യാതെ ഇരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുക.

Also Read  പഴയ ഒരു രൂപ നോട്ട് വിറ്റ് 45,000 രൂപ സമ്പാദിക്കാം

Spread the love

Leave a Comment