രവി പിള്ള ഫൗണ്ടേഷൻ – 25000 രൂപ മുതൽ ധനസഹായം

Spread the love

രവി പിള്ള ഫൗണ്ടേഷൻ  – കോവിഡ് വ്യാപനം നിരവധിപേരുടെ ജോലിയാണ് ഇല്ലാതാക്കിയത്. എന്നുമാത്രമല്ല ആരോഗ്യപരമായും സാമ്പത്തികപരമായും ജനങ്ങൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട് എങ്കിലും സാധാരണക്കാരായ പലർക്കും ഇത്തരം ആനുകൂല്യങ്ങളെ പറ്റി കൃത്യമായി അറിവ് ഇല്ലാത്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. എന്നുമാത്രമല്ല മിക്ക ആനുകൂല്യങ്ങളും പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം ലഭിക്കുമ്പോൾ, എപിഎൽ ബിപിഎൽ കാർഡ് വ്യത്യാസമില്ലാതെ എല്ലാവർക്കും ലഭ്യമാകുന്ന രവി പിള്ള ഫൗണ്ടേഷൻ നൽകുന്ന ഒരു സാമ്പത്തിക സഹായ പദ്ധതിയെപ്പറ്റി ആണ് ഇവിടെ പറയുന്നത്. ആർക്കെല്ലാം അപേക്ഷകൾ നൽകാം, അപേക്ഷ നൽകേണ്ട രീതി എങ്ങനെയാണ്, എന്നിവയെക്കുറിച്ചെല്ലാം കൂടുതൽ മനസ്സിലാക്കാം .

Also Read  വിവാഹം കഴിക്കാൻ ലോൺ 2 ലക്ഷം രൂപ ലഭിക്കും | എങ്ങനെ അപേക്ഷിക്കാം

രവി പിള്ള ഫൗണ്ടേഷൻ ധനസഹായം

പ്രമുഖ വ്യവസായിയും, നോർക്ക റൂട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവിപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള രവി പിള്ള ഫൗണ്ടേഷന് കീഴിൽ ആണ് ഇത്തരത്തിൽ എപിഎൽ, ബിപിഎൽ കാർഡ് വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ധന സഹായം എത്തിക്കുന്ന പദ്ധതി രൂപീകരിച്ചിട്ടുള്ളത്.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും, ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിൽ ആയിട്ടുള്ള വർക്കും ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ഈ ഒരു ധനസഹായ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇത്തരത്തിൽ പാവപ്പെട്ടവരെ സഹായിക്കുന്നതിനായി 15 കോടി രൂപയാണ് അദ്ദേഹം നൽകുന്നത്. ഈ തുകയിൽ 10 കോടി ജനങ്ങൾക്ക് നേരിട്ടുള്ള ധനസഹായമായും, ബാക്കിവരുന്ന അഞ്ചുകോടി രൂപ സംസ്ഥാന സർക്കാരിന് നൽകുകയുമാണ് ചെയ്യുന്നത്.

Also Read  പ്രധാന മന്ത്രി സ്റ്റാൻഡ്അപ്പ്‌ പദ്ദതി | ഈട് നൽകേണ്ട കേന്ദ്ര സർക്കാർ ലോൺ നൽകുന്നു

അപേക്ഷ നൽകി ആനുകൂല്യത്തിന് അർഹത ഉള്ളവർക്ക് ബാങ്ക് അക്കൗണ്ട് മുഖേനയോ നേരിട്ടോ തുക കൈമാറുന്നതാണ്. കോവിഡ് ബാധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾ, ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർ, വിവാഹ ആവശ്യത്തിന് പണമില്ലാത്ത പെൺമക്കൾ ഉള്ള മാതാപിതാക്കൾ, വിധവകളായ അമ്മമാർ, മരുന്ന് വാങ്ങാൻ പോലും കയ്യിൽ പൈസ ഇല്ലാത്തവർക്കും ഈയൊരു ധനസഹായ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നവർ സാമ്പത്തികപ്രതിസന്ധി തെളിയിക്കുന്നതിനായി നിങ്ങളുടെ സ്ഥലത്തെ എംപി, എംഎൽഎ അല്ലെങ്കിൽ മന്ത്രിമാർ എന്നിവരിൽനിന്നും അത് തെളിയിക്കുന്ന സാക്ഷ്യപത്രം, രോഗമുള്ളവർ അത് തെളിയിക്കുന്നതിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ കോപ്പി, വരുമാന സർട്ടിഫിക്കറ്റ് കോപ്പി, ജോലി നഷ്ടപ്പെട്ടവരാണ് എങ്കിൽ അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ എന്നിവ സഹിതം തപാൽ വഴി അയയ്ക്കുകയാണ് വേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിന് ആവശ്യമായ അഡ്രസ്സ് താഴെ നൽകുന്നു.

  • RP ഫൌണ്ടേഷൻ,
  • PB NO:23,
  • ഹെഡ് പോസ്റ്റ് ഓഫീസ്,
  • കൊല്ലം 01, കേരള, ഇന്ത്യ
Also Read  മാതൃ ജ്യോതി പദ്ധതി - കേരളത്തിലെ അമ്മമാർക്ക് മാസം 2000 രൂപ വീതം

ഇ-മെയിൽ ആയി അപേക്ഷകൾ നൽകുന്നവർ [email protected] എന്ന മെയിൽ ഐഡി വഴിയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓണത്തിന് മുൻപ് തന്നെ ധനസഹായം നൽകുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെ അർഹരായവർ ഉടൻതന്നെ അപേക്ഷകൾ സമർപ്പിക്കുക.


Spread the love

Leave a Comment