എല്ലാവരുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട് വേണമെന്നത്. എന്നാൽ പലപ്പോഴും ഒരു വീട് വയ്ക്കുന്നതിന് ആവശ്യമായ സാമ്പത്തികസ്ഥിതി ഇല്ലാത്തത് പലരെയും വീടെന്ന സ്വപ്നം പൂർത്തീകരിക്കുന്നതിൽനിന്നും പിന്നോട്ട് വലിക്കുന്ന ഒരു ഘടകമാണ്. മനസ്സിൽ ആഗ്രഹിച്ച രീതിയിൽ, ആഗ്രഹിച്ച ബഡ്ജറ്റിൽ ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ സഹായിക്കുകയാണ് ‘വാസ്തുവിദ്യ ഹോംസ്’ എന്ന സ്ഥാപനം. ഈയൊരു സ്ഥാപനം നാലു ലക്ഷം രൂപയ്ക്ക് വീട് എന്ന സ്വപ്നം എങ്ങിനെ പൂർത്തീകരിച്ചു നൽകുന്നു എന്നതിനെ പറ്റി വിശദമായി മനസ്സിലാക്കാം.
സാധാരണക്കാരൻറെ വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിനായി നാലു ലക്ഷം രൂപയ്ക്ക് ഇവർ പണിത് നൽകുന്ന വീട്ടിൽ എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.
ഒരു വലിയ കൂട്ടായ്മയുടെ പരിശ്രമം ആയതുകൊണ്ടാണ് കുറഞ്ഞ ബഡ്ജറ്റിൽ വീടുകൾ പൂർത്തീകരിക്കാൻ സാധിക്കുന്നത് എന്ന് ഇവർ അവകാശപ്പെടുന്നു. അതായത്,പ്ലംബിങ്, ഇലക്ട്രിക്കൽ, ആശാരി പണി എന്നിങ്ങനെ വീടു നിർമാണത്തിന് ആവശ്യമായ എല്ലാവിധ പണികളും കൂട്ടുകാർ ചേർന്നുണ്ടാക്കിയ ഒരു ടീം ഉപയോഗിച്ചാണ് ചെയ്യുന്നത്.
സാധാരണ വീടുപണിക്ക് ആവശ്യമായ മെറ്റീരിയലുകൾ നല്ല വിലയിൽ വാങ്ങേണ്ട അവസ്ഥയാണ് കൺസ്ട്രക്ഷൻ ഫീൽഡിൽ ഉള്ളത്. എന്നാൽ ഇവർക്കുവേണ്ടി ചില കമ്പനികൾ കുറഞ്ഞവിലയിൽ മെറ്റീരിയലുകൾ നൽകുന്നത് വീട് നിർമ്മാണം ബഡ്ജറ്റ് ഫ്രണ്ട്ലി ആക്കാൻ സഹായിക്കുന്നു. നല്ല ക്വാളിറ്റി യിലുള്ള മെറ്റീരിയലുകൾ തന്നെയാണ് ഇവിടെ നൽകപ്പെടുന്നത്. കുറഞ്ഞ വിലയിൽ മെറ്റീരിയൽ ലഭിക്കുന്നത് മെറ്റീരിയൽ കോസ്റ്റ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
നാലു ലക്ഷം രൂപയുടെ വീടുകൾ മാത്രമല്ല, ഓരോരുത്തർക്കും ആവശ്യാനുസരണം അവരുടെ ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ ഇവർ വീടുകൾ നിർമ്മിച്ചു നൽകുന്നതാണ്. കൂടാതെ പഴയ ശൈലിയിലുള്ള വീടുകൾ പുതിയ രീതിയിലുള്ള കണ്ടമ്പററി സ്റ്റൈലിലേക്ക് മാറ്റണം എന്ന ആഗ്രഹം ഉള്ളവർക്കും ഇവരെ സമീപിക്കാം. വീടിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന കിണർ ആർട്ട് വർക്കുകൾ ചെയ്ത് കൂടുതൽ ഭംഗിയാക്കാൻ ആഗ്രഹി ക്കുന്നവർക്ക് ഇവർ അത്തരം വർക്കുകളും ചെയ്തു നൽകുന്നതാണ്. നിങ്ങളുടെ ആശയം പറഞ്ഞാൽ അതനുസരിച്ച് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി തന്നെ ആവശ്യമുള്ള കാര്യങ്ങൾ ഇവർ നിർമ്മിച്ച് തരുന്നതാണ്.
നാലു ലക്ഷം രൂപയ്ക്ക് നിർമ്മിക്കുന്ന ഒരു വീട്ടിൽ ഫ്രണ്ട് ഭാഗത്തായി എസിപി അലൂമിനിയം ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഡോർ ആണ് നൽകുന്നത്. ഇവിടെനിന്നും ഒരു ബെഡ് റൂമിലേക്ക് ആണ് പ്രവേശിക്കുന്നത് അത്യാവശ്യം നല്ല വലിപ്പത്തിൽ വെളിച്ചം ലഭിക്കുന്ന രീതിയിൽ സെറ്റ് ചെയ്തിട്ടുള്ള ബെഡ്റൂമിൽ 12വാൾട് രണ്ട് ലൈറ്റുകൾ നൽകിയിട്ടുണ്ട്. അതോടൊപ്പം തന്നെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്. ഫ്രണ്ട് ഭാഗത്തു തന്നെ ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുന്ന ഡോറും നൽകിയിട്ടുണ്ട്. ഇവിടെനിന്നും പാർട്ടീഷൻ ചെയ്തു ഡൈനിങ് ഏരിയ യും നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും പുറത്തോട്ട് ഒരു ചെറിയ ബാൽക്കണി നൽകിയിട്ടുണ്ട്.2*2 സൈസിലുള്ള ടൈലുകളാണ് ഫ്ലോറിങ്ങിന് ആയി ഉപയോഗിച്ചിട്ടുള്ളത്.
ലിവിങ് ഏരിയയിലും, ബെഡ്റൂമിലും പിവിസി റൂഫ് ആണ് ഉപയോഗിച്ചിട്ടുള്ളത്. എല്ലാ ബെഡ്റൂമുകളിലും ഗ്ലാസ് ടൈപ്പ് വിൻഡോ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.
ഇത്തരത്തിൽ ഓരോരുത്തരുടെയും ആവശ്യാനുസരണം അവരുടെ ബഡ്ജറ്റിന് ഒതുങ്ങുന്ന രീതിയിൽ മനസ്സിൽ ഇണങ്ങുന്ന വീടുകൾ നിർമ്മിച്ചു നൽകുന്ന വാസ്തുവിദ്യ ഹോംസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നതിനുള്ള നമ്പർ താഴെ നൽകുന്നു.