ടൈലുകളുടെ കാലം കഴിഞ്ഞു ഇനി കുറഞ്ഞ ചിലവിൽ മരം കൊണ്ടുള്ള ഫ്ലോർ

Spread the love

വ്യത്യസ്തമായ ഒരു വീടാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി എത്ര പണം മുടക്കാനും ഇന്ന് മിക്കവരും തയ്യാറാണ്. അതുകൊണ്ടുതന്നെ പഴയ രീതിയിലുള്ള ഒരു വീട് എന്ന സങ്കൽപ്പത്തെ വിളക്കി ചേർത്തുകൊണ്ട് ഫ്ലോറിങ്ങിൽ കൊണ്ടുവരാവുന്ന ഒരു രീതിയെ പറ്റിയാണ് ഇവിടെ നമ്മൾ അറിയാൻ പോകുന്നത്. ഇന്ന് മിക്ക വീടുകളിലും വുഡൻ ഫ്ലോറിങ് ടൈൽസ് ഉപയോഗിക്കുന്നുണ്ട് എങ്കിലും അതിനെപ്പറ്റി കൂടുതലായി പലർക്കും അറിയുന്നുണ്ടാവില്ല. അതായത് എങ്ങിനെയാണ് വുഡൻ ഫ്ലോർ ഇൻസ്റ്റാൾ ചെയ്യേണ്ടത്, ഏതെല്ലാം ഡിസൈനിലും രീതിയിലുമുള്ള വുഡൻ ടൈൽസുകൾ മാർക്കറ്റിൽ ലഭ്യമാണ് എന്നീ കാര്യങ്ങളെ പറ്റി ഒന്നും സാധാരണക്കാരായ പലർക്കുമറിയില്ല. വുഡൻ ഫ്ലോറിങ്ങിനെ പറ്റി മുഴുവൻ കാര്യങ്ങളും അറിയാം.

വീടിനകത്ത് വളരെ ഭംഗിയോടെ കൂടി തന്നെ ഉപയോഗിക്കാവുന്നതാണ് വുഡൻ ടൈൽസുകൾ. എന്നാൽ ഇപ്പോഴും പലർക്കും ഇതിനെപ്പറ്റി അറിയില്ല. തടിയിൽ നിർമ്മിക്കുന്ന ടൈൽ സുകൾ ആയതുകൊണ്ട് തന്നെ എല്ലാകാലത്തും ഒരേ ഭംഗിയിൽ ഇവ നിലനിൽക്കുന്നതാണ്.എന്നാൽ പലരും കരുതുന്നത് ഇവക്ക് വളരെയധികം വിലനൽകേണ്ടിവരുമെന്നതാണ്. എന്നാൽ വില കൂടിയതും കുറഞ്ഞതുമായ എല്ലാവിധ വുഡൻ ടൈലുകളും ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

നാല് ലെയറുകൾ ഉപയോഗിച്ചാണ് ഇത്തരം ടൈലുകൾ നിർമ്മിക്കുന്നത്. HMR, HDF സിസ്റ്റം ഉപയോഗിച്ചാണ് ഇവ നിർമ്മാണം നടത്തുന്നത്. എത്ര ഉപയോഗിച്ചാലും കേടു വരാത്ത രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഒരു സാധാരണ ടൈൽ ഉപയോഗിക്കുന്നതിനേക്കാൾ കാലം വുഡൻ ടൈലുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. വെള്ളം കയറി കഴിഞ്ഞാലും പെട്ടന്ന് കേടാവാത്ത രീതിയിലാണ് ഇവ ലഭിക്കുന്നത്. റസ്റ്റിക് വൈറ്റ്, മോഡേൺ ഗ്രെ, ഗോൾഡൻ ഓക്, ബ്രൗൺ ടീക്, മാഗ്‌നറ്റിക് ഡാർക്ക്, വാൾനട്ട് എന്നീ ഡിസൈനുകളിൽ എല്ലാം വുഡൻ ഫ്ലോർ ടൈലുകൾ ലഭ്യമാണ്.

Also Read  ടൈലുകളുടെ കാലം കഴിഞ്ഞു ഇനികുറഞ്ഞ ചിലവിൽ വുഡ് ടൈലുകൾ

അബ്ബറേഷൻ ഗ്ലാസ്‌ മെറ്റീരിയൽ സീറോ മുതൽ സിക്സ് വരെ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ക്ലാസിഫിക്കേഷൻ ചെയ്യുന്നത്. 98 രൂപ മുതൽ വുഡൻ ടൈലുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. 250 രൂപ വരെയുള്ള വുഡൻ ടൈലുകൾ നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഒരു ടൈലിൽ തന്നെ രണ്ടും മൂന്നും കളറുകൾ ഉപയോഗിച്ചുകൊണ്ടുള്ള ടൈലുകളും ഷോപ്പിൽ കാണാവുന്നതാണ്. ലൈറ്റിങ് കൊടുത്താൽ കൂടുതൽ ഭംഗി ലഭിക്കും എന്നുള്ളതുകൊണ്ട് തന്നെ ഇവ ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസനേഴ്‌സ് എന്നിവർ കൂടുതലായി ഉപയോഗിക്കുന്നു.

വുഡൻ ടൈലുകൾ ഒട്ടിക്കുമ്പോൾ ഫ്ലോർ ലെവൽ എത്രമാത്രം സീറോ ആക്കാൻ പറ്റുമോ അത്രമാത്രം ക്ലിയർ ആക്കാനായി ശ്രദ്ധിക്കണം.വെള്ളം കെട്ടിനിൽക്കാത്ത രീതിയിലാണ് ഇവ ഒട്ടിക്കേണ്ടത്. അല്ലാത്തപക്ഷം പെട്ടെന്ന് കേടു വരുന്നതിനുള്ള സാധ്യതയുണ്ട്. അതുപോലെ ചിതൽ പിടിക്കാതെ ഇരിക്കുന്ന തിനുള്ള ട്രീറ്റ്മെന്റ് ചെയ്യേണ്ടതാണ്. ടൈലിന്റെ നാലുവശത്തും ഒരു ഗ്ലൂ കാണാവുന്നതാണ്. ഇത് ഒട്ടിച്ചു കഴിയുമ്പോൾ ക്ലിയറായി മനസ്സിലാകുന്നതാണ്. ഇത് ടൈലിന് ത്രീഡി എഫക്ട് നൽകുന്നതിന് സഹായിക്കുന്നു.12mm എന്ന തിക്ക്നെസ്സിൽ ആണ് ഇവ നിർമ്മിക്കുന്നത്. പേപ്പർ കട്ടിംഗ് രീതിയിലുള്ള ടൈലുകൾ, സിനിമാ പോസ്റ്റർ ഒട്ടിച്ച രീതിയിലുള്ള ടൈലുകൾ എന്നിങ്ങനെ ടൈലുകളുടെ ഒരു വൈവിധ്യ ശേഖരം തന്നെ ഇവിടെ ലഭ്യമാണ്.

Also Read  പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും

ഇത്തരം ടൈലുകൾ ഒരു ലൈവ് ഏരിയയിൽ കൂടുതൽ സ്യുട്ടബിള് ആകുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഏറ്റവും പ്രീമിയം ക്വാളിറ്റിയിൽ ഉള്ള ടൈലുകൾ യഥാർത്ഥ തടിയിൽ നിർമ്മിച്ച താണോ, ലാമിനേറ്റ് ചെയ്തതാണോ എന്ന് പോലും സംശയിക്കാവുന്ന രീതിയിൽ അത്രയും പെർഫെക്ഷൻ നൽകികൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് നിങ്ങളുടെ ഇഷ്ടാനുസരണം റിയൽ വുഡ് വേണമെങ്കിൽ അതോ അല്ലെങ്കിൽ ലാമിനേറ്റഡ് ആയവായോ പർച്ചേസ് ചെയ്യാവുന്നതാണ്. എന്നാൽ ഇവയുടെ വിലയിൽ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

മുകളിൽ മൾട്ടിപ്പിൾ ലയറുകൾ നൽകിയിട്ടുള്ള എഞ്ചിനീയർ വുഡ് ഉപയോഗിച്ചുകൊണ്ടുള്ള ടൈലുകളും നിങ്ങൾക്ക് ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. ഇവയുടെ ഏറ്റവും മുകളിലത്തെ ലെയർ ഒറിജിനൽ തടികൊണ്ടാണ് നിർമ്മിച്ചിട്ട് ഉണ്ടാവുക. സ്റ്റോൺ കോമ്പോസിറ്റ് പോളിമർ വുഡ് എന്നറിയപ്പെടുന്ന ടൈലുകൾ യഥാർത്ഥത്തിൽ സിന്തറ്റിക് മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ടാണ് നിർമ്മിക്കുന്നത്. എന്നാൽ ഇവ കാണാൻ വളരെ ഭംഗിയോടെ യാണ് നിർമ്മിച്ചിട്ടുള്ളത്.എന്നാൽ ഇവ സീറോ എമിഷൻ പ്രോഡക്റ്റ് ആയാണ് കണക്കാക്കുന്നത്. 155രൂപ മുതൽ 230 രൂപ വരെയാണ് ഇത്തരം ടൈലുകളുടെ വില. എന്നാൽ ഇവയ്ക്ക് പത്തുവർഷം വാറണ്ടി ലഭിക്കുന്നതാണ്.

Also Read  എറണാകുളം നഗരത്തിൽ ഒരു ഇരുനില വീട് സ്വാന്തമാക്കാം | അതും കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ

റിയൽ സോളിഡ് വുഡ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ 18 mm തിക്ക്നെസ്സിൽ നിർമ്മിച്ചിട്ടുള്ളത്. ഫാക്ടറിയിൽ നിന്നും മുഴുവനായും ഫിനിഷ് ചെയ്തു കൊണ്ടാണ് ഇവയെല്ലാം ഷോപ്പിൽ എത്തുന്നത്. അതുകൊണ്ടുതന്നെ സൈറ്റിൽ ഫിനിഷിങ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. പശ കൊടുത്തു ഒന്നിച്ച് ജോയിൻ ചെയ്താണ് ഇവ ഉപയോഗിക്കേണ്ടത്. എഷ്യൻ walnut അല്ലെങ്കിൽ അക്വേഷ്യ നേച്ചർ, അമേരിക്കൻ വാൾ നട്ട് എന്നിങ്ങിനെ വ്യത്യസ്ത ഡിസൈനുകളിൽ വുഡൻ ടൈലുകൾ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. Wpc പാനലുകൾ വീടിന് അകത്തും ഉപയോഗിക്കാവുന്നതാണ്. ഉപയോഗിക്കുന്ന തടിക്ക് അനുസരിച്ച് റിയൽ വുഡ് ടൈലുകളുടെ വില വ്യത്യസ്തമാണ്. 585 രൂപ മുതൽ 990 രൂപവരെയാണ് ഇവയുടെയെല്ലാം വില ആരംഭിക്കുന്നത്.

കൃത്യമായ രീതിയിൽ വുഡൻ ടൈലുകൾ ഉപയോഗിക്കുകയാണെങ്കിൽ അത് തീർച്ചയായും നിങ്ങളുടെ വീടിന് ഭംഗി മാത്രമല്ല കൂടുതൽ കാലം ഈടു നൽകുന്നതിനും സഹായിക്കുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്ത രൂപത്തിലും കളറിലുമുള്ള വുഡൻ ടൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊച്ചി പാലാരിവട്ടത്തുള്ള terrakraft എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment