ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവാണ് എന്ന് തന്നെ പറയാം. മറ്റുള്ളവരുമായി കമ്മ്യൂണിക്കേഷൻ നടത്തുന്നതിനും, ഗെയിം കളിക്കുന്നതിനും, ഓൺലൈൻ പണമിടപാടുകൾ നടത്തുന്നതിനും, ഭക്ഷണം ഓർഡർ, ഷോപ്പിംഗ് ചെയ്യുന്നതിനും വരെ നിരവധി ആപ്പുകൾ ആണ് ഇന്ന് നിലവിലുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ പേരും ഡിജിറ്റൽ യുഗ ത്തിന്റെ ഭാഗമായി കഴിഞ്ഞു. എന്നാൽ പലപ്പോഴും സ്മാർട്ഫോൺ ഉപയോഗിക്കുമ്പോൾ മിക്കവരും അഭിമുഖീകരിക്കേണ്ടി ഒരു പ്രധാന പ്രശ്നമാണ് ഫോൺ ഹാങ്ങ് ആകുന്ന അവസ്ഥ.
പലപ്പോഴും ഒരു അത്യാവശ്യ കാര്യത്തിനായി ഫോണെടുത്ത് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴാണ് ഹാങ്ങ് ആയി നിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നത്.
ഇതിനു കാരണം ഫോണിൽ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളുടെ എണ്ണം പലപ്പോഴും കൂടുതൽ ആയതുകൊണ്ടാണ്. ഫോൺ ഹാങ്ങ് ആവുന്നത് ഒഴിവാക്കാനായി ചെയ്യാവുന്ന ചില പരിഹാര മാർഗ്ഗങ്ങളെ പറ്റി നോക്കാം.വീഡിയോ താഴെ കാണാം
നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ സെറ്റിംഗ്സിൽ ചെറിയ രീതിയിൽ മാറ്റം വരുത്തുകയാണ് എങ്കിൽ ഫോൺ ഹാങ്ങ് ആകുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കുന്നതാണ്. ഇതിനായി മൊബൈൽ ഫോണിൽ സെറ്റിംഗ്സ് ഓപ്ഷൻ ഓപ്പൺ ചെയ്യുക,ഏറ്റവും താഴെയായി കാണുന്ന ‘about phone /about device ‘എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.’build number’ എന്ന് കാണുന്ന ഭാഗത്ത് നിങ്ങളുടെ ഫോണിന്റെ പേര് കാണാവുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ‘No need you are already a developer’ എന്ന് കാണുകയും തുടർന്ന് ഡെവലപ്പർ ഓപ്ഷൻ ലഭിക്കുകയും ചെയ്യുന്നതാണ്. ഡെവലപ്പർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ മുകളിൽ ഓഫ് എന്ന് കാണുന്ന ഓപ്ഷൻ ഓൺ ചെയ്ത് നൽകുക. വിൻഡോ ആനിമേഷൻ സ്കെയിൽ, ട്രാൻസ്മിഷൻ അനിമേഷൻ എന്നിങ്ങിനെ കാണുന്ന ഓപ്ഷനുകൾ എല്ലാം ഓഫ് ചെയ്തിടണം.
ഇങ്ങിനെ ചെയ്യുമ്പോൾ സംഭവിക്കുന്നത് സാധാരണ ഒരു ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുമ്പോൾ 0 മുതൽ 4 സെക്കൻഡ് സമയം വരെ അത് ഓപ്പൺ ആവാനായി എടുക്കുന്നതാണ്. മുകളിൽ പറഞ്ഞ ഓപ്ഷനുകൾ ഓഫ് ചെയ്തു ഇടുമ്പോൾ ഓൺ ആകുന്നതിനുള്ള സമയം കൂടുതൽ എടുക്കുന്നതല്ല. 0.2 സെക്കൻന്റ് സമയം എടുത്തു കൊണ്ട് അപ്ലിക്കേഷൻ ഓൺ ആകുന്നതാണ്. അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നതിനായി ഫോണിന് വർക്ക് ചെയ്യേണ്ട സമയം കുറയുന്നതാണ്. ഒന്നിലധികം ആപ്ലിക്കേഷനുകൾ ഒരേസമയം ഓപ്പൺ ചെയ്യുമ്പോഴും ഉണ്ടാകുന്ന ലോഡ് ഇതുവഴി കുറയുന്നതാണ്.
ഇത്തരത്തിൽ നിങ്ങളുടെ ഫോണിലെ ആപ്ലിക്കേഷനുകൾ ഓപ്പൺ ചെയ്യുമ്പോൾ ഉണ്ടാകുന്ന ലാഗ് കുറയ്ക്കാനായി സാധിക്കുന്നതാണ്. ഫോൺ സ്മൂത്ത് ആയി വർക്ക് ചെയ്യുന്നതിന് ഈയൊരു രീതി തീർച്ചയായും ഉപകരിക്കുന്നതാണ്.