ലോൺ എടുത്തവർക്ക് സന്തോഷിക്കാം വീണ്ടും മൊറൊട്ടോറിയം

Spread the love

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിൽ പെയ്യുന്ന മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് സാധാരണക്കാരായ ജനങ്ങൾക്ക് ഉണ്ടാക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിലും നിരവധിപേർക്ക് പല തരത്തിലുള്ള സാമ്പത്തിക ബാധ്യതകൾ ആണ് ഉണ്ടായത്.ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ബാങ്കുകളിൽ നിന്നും മറ്റും ലോണെടുത്തവരുടെ എണ്ണവും കുറവ് ആയിരിക്കില്ല. ഇത്തരത്തിൽ ബാങ്കിൽ നിന്നും ലോൺ എടുത്തവർക്ക് വളരെയധികം ആശ്വാസകരമായ ഒരു നടപടിയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിൽ തീരുമാനം എടുത്തിട്ടുള്ളത്.എന്തെല്ലാമാണ് ലോൺ മൊറട്ടോറിയം സംബന്ധിച്ച പുതിയ വിവരങ്ങൾ എന്ന് മനസ്സിലാക്കാം.

ഭവനവായ്പാ, വാഹന വായ്പ, കാർഷിക വായ്പാ, വിദ്യാഭ്യാസ വായ്പ ബിസിനസ് ലോൺ എന്നിങ്ങിനെ ബാങ്കുകളിൽനിന്നും വ്യത്യസ്ത രീതിയിലുള്ള വായ്പകൾ എടുത്തവർക്ക് മഴക്കെടുതിയുടെ പശ്ചാത്തലം അനുബന്ധിച്ച് ഡിസംബർ 31 വരെ മൊറട്ടോറിയം നൽകുന്നതിന് മന്ത്രിസഭ ബാങ്കേഴ്സ് യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇത് സംബന്ധിച്ച് സാധാരണക്കാർക്ക് അനുകൂലമായ ഒരു തീരുമാനം ആണ് ബാങ്കുകളിൽനിന്നും ഉണ്ടാവുക എന്നതാണ് സൂചനയായി ലഭിക്കുന്നത്. ഡിസംബർ 31 വരെ ലോണുകൾ ക്ക് മൊറട്ടോറിയം ലഭിക്കുകയാണെങ്കിൽ സാധാരണക്കാരായ ഒരുപാട് പേർക്ക് ഇത് വളരെയധികം ഉപകാരപ്പെടും.

Also Read  സ്ത്രീകൾക്ക് സർക്കാരിന്റെ കൈത്താങ്ങ് 3 ലക്ഷം വരെ ലോൺ ലഭിയ്ക്കുന്ന പദ്ധതി

കൊറോണയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ തിയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ ഒക്ടോബർ 25 തീയതി മുതൽ കേരളത്തിലെ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. എന്നാൽ സർക്കാരിൽനിന്നും ഉള്ള നിർദ്ദേശം പാലിച്ച് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമാകും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുക. അതായത് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് തിയേറ്ററുകളിൽ പ്രവേശനം നൽകുകയുള്ളൂ. കൂടാതെ തിയേറ്റർ കപ്പാസിറ്റി യുടെ പകുതി ഭാഗം മാത്രം ഉപയോഗപ്പെടുത്തിയാണ് തീയേറ്ററുകൾ തുറക്കപ്പെടുക. അതായത് ഒരേ സമയം 50 ശതമാനം പേർക്ക് മാത്രമാണ് തീയേറ്ററിൽ പ്രവേശന അനുമതി ലഭിക്കുക.

Also Read  റീലൈഫ് പദ്ധതി- സബ്സിഡിയോടെയുള്ള വായ്പാ പദ്ധതികളുമായി പിന്നാക്ക വികസന കോർപ്പറേഷൻ

നിലവിൽ കേരളത്തിൽ മഴ ശക്തമായി തന്നെ തുടരുന്ന സാഹചര്യത്തിൽ നാളെയും മഴക്ക് വളരെയധികം സാധ്യതയുള്ളതായി കാലാവസ്ഥ മുന്നറിയിപ്പ് വന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങൾ നല്ലരീതിയിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇപ്പോൾ മിക്ക സർക്കാർ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ് എങ്കിലും അപേക്ഷ സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം മാത്രമാണ് അപേക്ഷ സ്വീകരിക്കപ്പെടുന്നുള്ളൂ. ഇതിന് ഒരു പരിഹാരം എന്നോണം മുഖ്യമന്ത്രിയുടെ പുതിയ നിർദ്ദേശാനുസരണം അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അറിയിപ്പ് സർക്കാർ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. കൂടാതെ പല ഓൺലൈൻ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകളും ഒഴിവാക്ക പെട്ടിട്ടുണ്ട്. ഇത് സാധാരണക്കാരായ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.

Also Read  തൊഴിലില്ലാത്തവർക്ക് കേരള സർക്കാർ 1,00,000 രൂപ ലോൺ നൽകുന്നു

Spread the love

Leave a Comment