ഇപ്പോൾ ഇവനാണ് തരാം – ക്ലബ് ഹൌസ്

Spread the love

ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. പലരും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നതിന് പുറകിലെ പ്രധാനകാരണം വാട്ട്സ്ആപ്പ്,ഫേസ്ബുക്ക് എന്നിവ പോലുള്ള സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കാമെന്നത് തന്നെയാണ്. ഇത്തരം സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നതിനും, വീഡിയോ കോൾ, വോയിസ് റെക്കോർഡിങ് എന്നിവ ചെയ്യാമെന്നതും എല്ലാവരിലും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് എന്നിവയോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുന്നു. എന്നാൽ ഇത്തരം സോഷ്യൽ മീഡിയ സൈറ്റുകളിൽ സെക്യൂരിറ്റിയുടെ കാര്യത്തിൽ എത്രമാത്രം ഉറപ്പുണ്ട് എന്നത് നമ്മളിൽ പലർക്കും ഇപ്പോഴും അറിയില്ല. ഇത്തരത്തിൽ ഒരു ചിന്ത നിങ്ങളുടെ മനസ്സിൽ ഉണ്ട് എങ്കിൽ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്കു പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരു ആപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

‘ക്ലബ് ഹൗസ് ‘ എന്ന ഈ ഒരു ആപ്പ് ഉപയോഗിച്ചുകൊണ്ട് IOS, ആൻഡ്രോയിഡ് ഫോണുകളിൽ നിങ്ങൾക്ക് 5000 പേരെ ഉൾപ്പെടുത്തി കൊണ്ട് ഒരു ചാറ്റ് റൂം ക്രിയേറ്റ് ചെയ്തു വോയിസ് ചാറ്റ് ചെയ്യാനും അതുവഴി ഓഡിയോ ലിസണിങ് നടത്തുവാനും സാധിക്കുന്നതാണ്. എന്നാൽ ഇൻവിറ്റേഷൻ വഴി മാത്രമാണ് ഈ ഒരു ആപ്പ് ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്. ഇത് ഒരു ഓഡിയോ ഓൺലൈൻ ആപ്പ് ആയതുകൊണ്ട് തന്നെ വോയിസ് കമാൻഡുകൾ കൈമാറുക എന്നത് തന്നെയാണ് ആപ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

Also Read  ഇൻവെർട്ടർ എ.സി നോൺ ഇൻവെർട്ടർ എ.സി തമ്മിലുള്ള വിത്യാസം

ഇത്തരം ഒരു ആപ്പ് ആദ്യമായി IOS ഡിവൈസുകൾ ക്കുവേണ്ടി ഡിസൈൻ ചെയ്തത് പോൾ ഡേവിഡ്സൺ, രോഹൻ സേത് എന്നിവർ ചേർന്നാണ്. മേയ് 2021 ഓടുകൂടി ആൻഡ്രോയ്ഡ് ആപ്പുകൾ ക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഇതിന്റെ ബീറ്റാവേർഷനും ലോഞ്ച് ചെയ്തു. ഒരു വലിയ ഓഡിയൻസിനെ പിടിച്ചെടുക്കുന്നതിനു
വേണ്ടിയാണ് ഇത്തരത്തിൽ ഇൻവിറ്റേഷൻ ഓൺലി ആപ്പായി ക്ലബ് ഹൗസ് ഡിസൈൻ ചെയ്തത്.

ട്രാൻസ്ക്രിപ്ഷൻ, റെക്കോർഡിങ്, റീ പ്രൊഡ്യൂസിങ് ഷെയറിങ് എന്നിങ്ങനെയുള്ള കോൺവെർസേഷനുകൾ എല്ലാം പെർമിഷൻ സ് നൽകി മാത്രമാണ് ആക്സസ് ചെയ്യാനായി സാധിക്കുകയുള്ളൂ. സൈബർ ബുലിങ്, റെസിസം, ഹരാസ്മെന്റ് എന്നിവ ഈ ഒരു ആപ്പിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്തത് കൊണ്ട് തന്നെ ഒമാൻ,ജോർഡാൻ,ചൈന എന്നീ രാജ്യങ്ങളിൽ ആപ്പിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫെയ്സ്ബുക്ക്,റെഡ്ഇറ്റ് പോലുള്ള ആപ്പുകൾ ക്ലബ്ബ് ഹൗസിനെതിരെ ഡയറക്ടറായി കോംപീറ്റു ചെയ്യുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്തു വരുന്നു.

Also Read  ഇനി വീട്ടിൽ കറണ്ട് പോകില്ല - ചിലവ് കുറഞ്ഞ വിലയിൽ സോളാർ സിസ്റ്റം

എന്താണ് ക്ലബ് ഹൗസ് എന്ന ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് ?

ഓഡിയോ കോൺവെർസേഷൻ പാസ് ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഈ ഒരു ആപ്പ് വഴി നിങ്ങൾക്ക് വേണ്ടപ്പെട്ടവരുമായി എപ്പോൾ വേണമെങ്കിലും ഓഡിയോ ചാറ്റുകൾ നടത്താവുന്നതാണ്. നിങ്ങൾക്ക് താൽപര്യമുള്ള ഏതു കാര്യങ്ങളെപ്പറ്റിയും പോഡ്കാസ്റ്റ് രൂപേണയും ചാറ്റ് ചെയ്യാവുന്നതാണ്. നിലവിൽ ഒരുപാട് സെലിബ്രിറ്റികൾ ആണ് ഈ ഒരു ആപ്പ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ ഇത് എല്ലാവർക്കുമിടയിലും ഒരു സ്റ്റാറ്റസ് സിംബലായി തന്നെ മാറിയിരിക്കുന്നു. നിലവിൽ ആറ് ലക്ഷം രജിസ്റ്റേഡ് യൂസേഴ്സ് ആപ്പ് ഉപയോഗിക്കുന്നതായി കഴിഞ്ഞ ഡിസംബറിൽ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read  പകുതിയിൽ കുറഞ്ഞ വിലയിൽ യൂസ്ഡ് ലാപ്ടോപ്പ് സ്വന്തമാക്കാം

ക്ലബ് ഹൗസ് ഇൻവിറ്റേഷൻ ലഭിക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

നിലവിൽ നിങ്ങൾക്ക് ഇൻവിറ്റേഷൻ ലഭിക്കാതെ ഇതിൽ അംഗമാവാൻ സാധിക്കുന്നതല്ല.IOS ഫോണുകളിൽ ആപ്പ് ഡൗൺലോഡ് ചെയ്തു ഒരു യൂസർനെയിം റിസർവ് ചെയ്ത വെക്കാവുന്നതാണ്. കൂടുതൽ പേരിലേക്ക് പതുക്കെ കമ്മ്യൂണിറ്റി ബിൽഡ് ചെയ്യുക എന്നതാണ് ആപ്പ് ഉദ്ദേശിക്കുന്നത്. കൂടുതൽ ഫീച്ചറുകൾ ആളുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഈ രീതിയിൽ ആപ്പ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഫേസ്ബുക്ക് വാട്സപ്പ് എന്നിവ ഉപയോഗിച്ച് മടുത്തവർക്ക് തീർച്ചയായും ക്ലബ് ഹൗസ് ഒരു സ്റ്റാറ്റസ് സിംബലായി തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്.

[maxbutton id=”1″ url=”https://play.google.com/store/apps/details?id=com.clubhouse.app&hl=en&gl=US” text=”ഡൌൺലോഡ് ആൻഡ്രോയിഡ് ” ]
[maxbutton id=”1″ url=”https://apps.apple.com/us/app/clubhouse-drop-in-audio-chat/id1503133294″ text=”ഡൌൺലോഡ് ഐഒഎസ് ” ]

Spread the love

Leave a Comment