നിങ്ങളുടെ കയ്യിൽ ഓട്ടോ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടോ? സ്വന്തമായി ഒരു സ്വയംതൊഴിൽ തുടങ്ങാൻ താല്പര്യം ഉള്ള ആളാണോ നിങ്ങൾ. എങ്കിൽ ഈ സുവർണ്ണ അവസരം തീർച്ചയായും പ്രയോജനപ്പെടുത്തുക.
സംസ്ഥാന ഗവൺമെന്റിന്റെ കീഴിലുള്ള പട്ടികജാതി പട്ടികവർഗ കോർപ്പറേഷനും വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ചേർന്ന് പുതിയൊരു വായ്പാ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
ഇ – ഓട്ടോ എന്ന സംരംഭത്തിനു വേണ്ടിയാണ് ഇത്തരത്തിലുള്ള വായ്പകൾ ലഭ്യമാകുന്നത്. മൂന്നു ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. ആറ് ശതമാനം പലിശ നിരക്കിലാണ് ഇത്തരത്തിലുള്ള വായ്പകൾ നൽകപ്പെടുന്നത്.
എന്തെല്ലാമാണ് ഈ ഓട്ടോക്ക് ലഭിക്കുന്ന വായ്പയുടെ പ്രത്യേകതകൾ?
നിങ്ങൾക്കു ലഭിക്കുന്ന മൂന്നുലക്ഷം രൂപയ്ക്ക് മുപ്പതിനായിരം രൂപ വരെ ഗവൺമെന്റ് നിന്നും സബ്സിഡി ലഭിക്കുന്നതാണ്.ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം ഓട്ടോകൾക്ക് 80 മുതൽ 90 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നതാണ്.
എന്നുമാത്രമല്ല മൂന്നുമണിക്കൂർ 55 മിനിറ്റ് വരെ ഓടുന്ന തിനുള്ള കപ്പാസിറ്റിയും ഇതിന്റെ ബാറ്ററിക്ക് ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പട്ടികജാതി പട്ടികവർഗ്ഗത്തിന് കീഴിലുള്ള ആർക്കുവേണമെങ്കിലും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്.
ഇ – ഓട്ടോ യെ പറ്റിയും വായ്പ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയിട്ടുള്ള നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
Ph:04872331556