വെറും 1000 രൂപയ്ക്ക് നിങ്ങൾക്ക് എറണാകുളം നഗരത്തിൽ ഒരു ഓഫീസ് തുടങ്ങാം

Spread the love

നിങ്ങൾ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എന്നാൽ ഇത്തരത്തിൽ ആഗ്രഹങ്ങൾ ഉള്ളവർക്ക് പലപ്പോഴും വില്ലനായി വരുന്നത് ഓഫീസ് തുടങ്ങാൻ ഉള്ള ഒരു സ്ഥലം ഇല്ല എന്നതാണ്. എന്നാൽ ഇതിനൊരു പരിഹാരമെന്നോണം കേരളത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.

Virtual office എന്നാണ് ഇത്തരത്തിലുള്ള ഓഫീസുകൾഅറിയപ്പെടുന്നത്. അതായത് നിങ്ങൾക്ക് ഒരു ബിസിനസ് സ്ഥാപനം തുടങ്ങി സ്വന്തമായി ഒരു ഓഫീസ് അല്ലെങ്കിൽ കെട്ടിടം ആകുന്നതുവരെ ഉപയോഗിക്കാവുന്നതാണ് ഇത്തരത്തിലുള്ള virtual office. കൊച്ചി കാക്കനാട് ഉള്ള space lance എന്ന സ്ഥാപനമാണ് കേരളത്തിൽ തന്നെ ആദ്യമായി വിർച്ച്വൽ ഓഫീസുകൾ പരിചയപ്പെടുത്തുന്നത്.

എന്തെല്ലാമാണ് ഇത്തരത്തിലുള്ള വിർച്വൽ ഓഫീസുകളുടെ പ്രത്യേകത?

നിങ്ങൾ ഒരു ഓഫീസ് തുടങ്ങാൻ ആഗ്രഹിക്കുന്നു എന്നാൽ നിങ്ങൾക്ക് അതിന്റെ ഭാവിയെപ്പറ്റി ഒരു നിശ്ചയം ഇല്ലാത്ത അവസ്ഥ വരികയാണ് ഇത്തരം ഒരു സാഹചര്യത്തിൽ ആണ് വിർച്വൽ സ്പേസുകൾ എത്രമാത്രം ഉപകാരപ്പെടും എന്ന് നമ്മൾ മനസ്സിലാക്കുന്നത്.

Also Read  വെറും 2000 രൂപ മുതൽ; ഉപയോഗിച്ച ഏ/സി ലഭിക്കുന്ന സ്ഥലം

അതായത് നിങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന ഓഫീസ് പ്രതിമാസം 1000 രൂപ നിരക്കിൽ നിങ്ങൾക്ക് ഇവിടെനിന്നും റെന്റ് ആയി എടുക്കാവുന്നതാണ്. ഇത്തരത്തിലൊരു ഓഫീസ് നിങ്ങൾ തുടങ്ങുമ്പോൾ അതിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സിസ്റ്റം,ലാൻഡ് ലൈൻ നമ്പർ,എന്നുവേണ്ട ജിഎസ്ടി ഉൾപ്പെടെ എല്ലാവിധ സംവിധാനങ്ങളും ഇവർ നിങ്ങൾക്കായി ഒരുക്കി തരുന്നു.

ഇന്ത്യയിൽ തന്നെ ആറു സംസ്ഥാനങ്ങളിലായി ബ്രാഞ്ചുകൾ ഉണ്ട് ഈ ഓഫീസിന്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ എവിടെ ഇരുന്നു വേണമെങ്കിലും നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു ഓഫീസ് തുടങ്ങാവുന്നതാണ്.

ബാംഗ്ലൂർ,കൊച്ചി , പൂനെ എന്നിങ്ങനെ മിക്ക ഐടി ഹബ്ബ്കളിലും ഇത്തരത്തിലുള്ള വെർച്ചൽ ഓഫീസ് നൽകുന്നു എന്നത് മികച്ച ഒരു കാര്യം തന്നെയാണ്. സാധാരണഗതിയിൽ ഐടി ഓഫീസുകളാണ് ഇത്തരത്തിലുള്ള വിർച്വൽ ഓഫീസുകളുടെ സഹായം തേടുന്നത്.

Also Read  നിങ്ങളുടെ മൊബൈൽ നമ്പർ തന്നെ ബാങ്ക് അക്കൗണ്ട് നമ്പർ ആക്കണോ അതും നിമിഷങ്ങൾക്കുള്ളിൽ

അതുകൊണ്ടു തന്നെ അവർക്ക് ആവശ്യമായ സിസ്റ്റം ബാക്ക് അപ്പ്‌ ഫെസിലിറ്റീസ് , ലാൻഡ് ലൈൻ നമ്പർ, ഫാക്സ് നമ്പർ ലൈവ് ആയിട്ടുള്ള റിസപ്ഷനിസ്റ്റ് സപ്പോർട്ട് എന്നിങ്ങനെയുള്ള എല്ലാവിധ സൗകര്യങ്ങളും നിങ്ങൾക്ക് ഇവിടെ ലഭ്യമാണ്.

ആഴ്ചയിൽ ആറുദിവസം ഒമ്പതു മണിക്കൂർ വീതം എപ്പോൾ വേണമെങ്കിലും ഈ 10,000 രൂപക്ക് ഒരു മാസത്തിൽ നിങ്ങൾക്ക് വർക്ക് ചെയ്യാവുന്നതാണ്.ഫിംഗർ പ്രിന്റിംഗ് ആക്സസ് സെക്യൂരിറ്റി സംവിധാനം എന്നിവയെല്ലാം ഇവിടെ ലഭ്യമായതു കൊണ്ടുതന്നെ സെക്യൂരിറ്റി പ്രശ്നങ്ങളും ഉണ്ടാവുകയില്ല.

നാലു പേർക്ക് ഇരിക്കാവുന്ന രീതിയിൽ അവരുടെ ഇഷ്ടാനുസരണം സജ്ജീകരിക്കുന്ന രീതിയിലുള്ള റൂമുകളാണ് പ്രധാനമായും ഉള്ളത്. അതുപോലെ കോൺഫറൻസ് റൂമുകൾ പോലെയുള്ളവ ഓരോരുത്തരുടേയും ഇഷ്ടാനുസരണം ആവശ്യമായ സമയത്ത് ഉപയോഗിക്കാവുന്നതാണ്.

Also Read  ഫാസ്റ്റാഗ് എങ്ങനെ ഉപയോഗിക്കാം | ഫാസ്റ്റാഗ് റീചാർജ് ചെയ്യുന്നതെങ്ങനെ | ഫാസ്റ്റാഗ് ഇൻസ്റ്റാളേഷൻ | വീഡിയോ കാണാം

ഇതുകൂടാതെ എത്തരത്തിലുള്ള ബിസിനസുകൾ ആണ് തുടങ്ങേണ്ടത് എന്ന് സംശയം ഉള്ളവർക്ക് കൂടുതൽ അറിയാൻ ഇവരുടെ വെബ്സൈറ്റിൽ കയറി നോക്കിയാൽ മതി. മറ്റൊരു പ്രത്യേകത നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇതിൽ നിന്നും പിൻ മാറുകയും ആവശ്യനുസരണം ജോയിൻ ചെയ്യാവുന്നതുമാണ്. എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന സമയത്തെ rent മാത്രമേ നിങ്ങൾ പേ ചെയ്യേണ്ടി വരുന്നത് ഉള്ളൂ.

ഇനി നിങ്ങൾക്കും ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ട് എങ്കിൽ അതിനുള്ള സ്ഥലമാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ തീർച്ചയായും spacelance എന്ന് ഈ സ്ഥാപനം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Spacelance contact no  – 94000 31100 Website – www.spacelance.com


Spread the love

Leave a Comment