ഇനി എല്ലാ വീട്ടിലേക്കും പുതിയ ചോട്ടു ഇന്ധനം | വിശദമായ വിവരങ്ങൾ അറിയാം

Spread the love

നമ്മൾ എല്ലാവരും ഗാർഹിക ആവിശ്യങ്ങൾക്കും, ഗാർഹികേതര ആവിശ്യങ്ങൾക്കും പ്രധാനമായും ആശ്രയിക്കുന്നത് ഗ്യാസ് സിലിണ്ടറുകളെയാണ്. ഇപ്പോൾ ക്രമാതീതമായി ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിക്കുകയും ചെയ്യിതിട്ടുണ്ട്.600 രൂപ ആയിരുന്ന ഗ്യാസിന്റെ വില ഇപ്പോൾ 650 രൂപയായി ഉയർത്തുകയും ചെയ്യ്തു. കൂടാതെ, സബ്സിഡി നിർത്തലാക്കുകയും ചെയ്യ്തു.

ഒരു തരത്തിലുമുള്ള സബ്സിഡിയും ഇല്ലാതെയാണ് 650 രൂപയെക്ക് ഗ്യാസ് ലഭിക്കുന്നത്. ഇതുകൂടാതെ, ഗ്യാസ് ബുക്ക്‌ ചെയ്യുന്നതിന് ഒരു ഏകീകൃത നമ്പർ ഉപയോഗിച്ച് വിളിച്ചാൽ മാത്രമേ നമുക്ക് ഗ്യാസ് ബുക്ക്‌ ചെയ്യാൻ സാധിക്കുകയുള്ളു.

Also Read  പ്രവാസികൾക്ക് നാട്ടിൽ എത്താതെ ഇനി ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാം

വീടു കളിൽ ഉപയോഗിക്കുന്ന ഗ്യാസ്സിന്റെ ഭാരം ഏകദേശം 15 kg ആണ്. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള ഗ്യാസ് നിറച്ച് റീഫിൽ ചെയ്യ്ത് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാൻ ബുദ്ധിമുട്ട് ഉണ്ടാകും. ജോലിക്കാരെ സംബന്ധിച്ച് അവർക്ക് വളരെയധികം പ്രയോജനം ലഭിക്കുന്ന അറിയിപ്പാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ, നിന്നും ഈ കമ്പനി പുതിയൊരു ഗ്യാസ് കൂടി പുറത്ത് ഇറക്കിയിരിക്കുന്നു. ‘ചോട്ടു ‘എന്ന പേരിലാണ് ഈ ഗ്യാസ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ചോട്ടു എന്ന പേരുപോലെ തന്നെ ഇത് വളരെ ചെറിയ ഒരു ഗ്യാസ് സിലിണ്ടർ ആണ്.

Also Read  ഡബിൾഡോർ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുഖ്യമായും, ചോട്ടു ഗ്യാസ് സിലിണ്ടറിന്റെ ഗുണം ലഭിക്കുന്നത് ജോലി ആവിശ്യത്തിന് വേണ്ടി പുറത്ത് പോകുന്ന ആളുകൾക്ക് സ്വന്തമായി ആഹാരം പാകം ചെയ്യ്തു കഴിക്കുന്നതിനു ഈ ചോട്ടു ഗ്യാസ് വളരെ പ്രയോജനകരമാണ്.

മാത്രമല്ല, ഗ്യാസ് റീഫിൽ ചെയ്യ്തിട്ട് നമുക്കു ട്രാവൽ ചെയ്യുമ്പോൾ കൂടെ കൊണ്ടുപോകാൻ സാധിക്കുന്ന വളരെ ഭാരം കുറഞ്ഞ ഒരു ഗ്യാസ് സിലിണ്ടർ കൂടിയാണ് ചോട്ടു. ഒന്നിച്ചു താമസിച്ചു പഠിക്കുന്ന കുട്ടികൾക്കും സ്വന്തമായി ആഹാരം പാകം ചെയ്യ്തു കഴിക്കുന്നതിനു ഒക്കെ വളരെ ഉപയോഗപ്രദമാണ് ചോട്ടു ഗ്യാസ് സിലിണ്ടർ.

Also Read  കേരള പിന്നോക്ക വികസന കോർപ്പറേഷൻ വഴി 1 ലക്ഷം രൂപ വായ്പസഹായം

ഈ ഗ്യാസ്സിന്റ പ്രാഥമിക നടപടികൾ ഒക്കെ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇത് തുടങ്ങിയിട്ട് ഇല്ലെങ്കിലും ഉടനെ തന്നെ ഇത് ആരംഭിക്കുന്നതാണ്. കൂടുതൽ പ്രിയങ്കരമാക്കി മാറ്റുന്ന ചോട്ടു ഗ്യാസ് സിലിണ്ടർ ലഭിക്കാൻ ഐഡി കാർഡിന്റെ കോപ്പി മാത്രം മതിയെന്നാണ് ഇപ്പോൾ നിലവിൽ അറിയാൻ സാധിക്കുന്നത്.

എല്ലാ ഉപഭോക്താകൾക്കും ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ പുതിയ ചോട്ടു ഗ്യാസ് സിലിണ്ടർ വളരെ ഉപയോഗപ്രദം തന്നെയായിരിക്കും. പാചകവാതകത്തിൽ പുത്തൻ മാറ്റം സൃഷ്ടിക്കും ഈ ചോട്ടു ഗ്യാസ് സിലിണ്ടർ.


Spread the love

1 thought on “ഇനി എല്ലാ വീട്ടിലേക്കും പുതിയ ചോട്ടു ഇന്ധനം | വിശദമായ വിവരങ്ങൾ അറിയാം”

Leave a Comment