ബാങ്ക് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ വരുന്നു

Spread the love

ഇന്ന് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ വഴിയുള്ള മിക്ക ധനകാര്യ ഇടപാടുകൾക്കും ഉപയോഗിക്കുന്നത് ബാങ്ക് അക്കൗണ്ടുകളാണ്. അതുകൊണ്ടുതന്നെ ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും എടുക്കാത്തവരുടെ എണ്ണം കുറവാണ് എന്ന് തന്നെ പറയാം. അതുപോലെതന്നെ ബാങ്ക് ലോണുകൾ എടുക്കാത്തവരുടെ എണ്ണവും കുറവല്ല.പലപ്പോഴും ബാങ്ക് ലോണുകളും മറ്റും എടുത്ത് കൃത്യമായി തിരിച്ചടവ് നടത്താത്തത് പലരീതിയിലുള്ള സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കി വയ്ക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ബാങ്ക് ഇടപാട് സംബന്ധിച്ച് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

നിലവിൽ പ്രവർത്തി ദിവസങ്ങളിൽ മാത്രം ലഭിച്ചിരുന്ന നാഷണൽ ഓട്ടോമാറ്റഡ് ക്ലിയറിങ് ഹൗസ് സേവനങ്ങൾ ഇനി മുതൽ എല്ലാ ദിവസവും ലഭിക്കുന്നതാണ്. ഇതുവഴി RTGS സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവർ ക്ക് കൂടുതൽ ഉപകാരപ്രദം ആകുന്നതാണ്. ഓട്ടോമാറ്റഡ് ക്ലിയറിങ് സംവിധാനം വഴി ശമ്പളം നൽകുന്ന സ്ഥാപനങ്ങൾ ശമ്പളം നൽകുന്ന ദിവസം അവധി ആണ് എങ്കിൽ തുറന്നു പ്രവർത്തിക്കുന്ന ദിവസം വരെ കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ ശമ്പളം നൽകേണ്ട ദിവസം അവധി ദിവസം ആണെങ്കിൽ അതിനു തൊട്ടുമുൻപുള്ള ദിവസം ശമ്പളം നൽകേണ്ട രീതിയും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

Also Read  വിദ്യാ ശ്രീ ലാപ്ടോപ് പദ്ധതി - ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

വ്യത്യസ്ത ബാങ്ക് വായ്പകളുടെ തവണ, കറണ്ട്ബിൽ ,ഫോൺ ബിൽ, മ്യൂച്ചൽ ഫണ്ട്, ഇൻഷൂറൻസ്, SIP എന്നിവ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യുന്ന രീതിയിൽ ഉപയോഗിച്ചിരുന്ന വർക്ക് കൃത്യമായി അതേദിവസം തന്നെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടുന്നതിനും ഇതുവഴി സഹായിക്കുന്നതാണ്. അതായത് ബാങ്ക് അക്കൗണ്ട് വായ്പകൾ, SIP എന്നിവയുടെ തുക കൃത്യമായി അക്കൗണ്ടിൽനിന്നും പിൻവലിക്കേണ്ട ദിവസംതന്നെ ഡെബിറ്റ് ചെയ്യപ്പെടുന്നതാണ്.അക്കൗണ്ടിൽ അതിന് ആവശ്യമായ പണം നിർബന്ധമായും നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

Also Read  പാൻ കാർഡും ആധാർ കാർഡും ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാം

എടിഎം ഇടപാടുകൾക്കായി നൽകിയിരുന്ന ഇന്റർ ചേഞ്ച് ഫീസ് റിസർവ് ബാങ്ക് പരിഷ്കരിക്കുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നു മുതൽ ഇന്റർ ചേഞ്ച് ഫീസ് 15 രൂപയിൽ നിന്നും 17 രൂപയായി ഉയർത്തുന്നതാണ്. എടിഎമ്മുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ചിലവ് സ്വീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഫീസ് കൂട്ടിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുള്ള ഫീസ് അഞ്ചു രൂപയിൽ നിന്നും ആറ് രൂപയായും ഉയർത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎം സംവിധാനം ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ ഇന്റർ ചേഞ്ച് ഫീസ് നൽകേണ്ടി വരുന്നത്.

Also Read  1700 രൂപ മുതൽ കാർ വാഷിങ് മെഷീൻ ലഭിക്കുന്ന സ്ഥലം

ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴി ലഭിച്ചിരുന്ന വാതിൽപടി സേവനങ്ങൾക്ക് ഓരോ സേവനത്തിനും 20 രൂപ നിരക്കിൽ ഫീസും ജി എസ് ടി യും നൽകേണ്ടിവരും. നിലവിൽ വാതിൽപടി സേവനങ്ങൾക്ക് ചാർജ് ഈടാക്കി ഇരുന്നില്ല. ഒരു ഉപഭോക്താവിന് ഒന്നിൽ കൂടുതൽ സേവനങ്ങൾക്ക് ചാർജ് ഈടാക്കുന്നതല്ല. ഒന്നിലധികം പേർ വാതിൽപടി സേവനം നടത്തുകയാണ് എങ്കിൽ അത് പ്രത്യേക ബാങ്കിംഗ് ഇടപാടായി കണക്കാക്കുകയും, അവരിൽ നിന്ന് പ്രത്യേക ചാർജ് ഈടാക്കുക പെടുകയും ചെയ്യുന്നതാണ്. ഓഗസ്റ്റ് ഒന്നു മുതൽ ആണ് ഇത് പ്രാബല്യത്തിൽ വരിക. ഓഗസ്റ്റ് ഒന്നു മുതൽ നിലവിൽ വരുന്ന ബാങ്ക് സംബന്ധിച്ച് പുതിയ മാറ്റങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.


Spread the love

Leave a Comment