ഇനി വണ്ടി ഓടിക്കുമ്പോൾ ഉറങ്ങില്ല – പുത്തൻ ആശയവുമായി എംവിഡി

Spread the love

രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന മിക്ക വാഹന അപകടങ്ങളുടെയും കാരണം ഡ്രൈവർക്ക് ഉറക്കം വരുന്നതും, ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് അത് അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ നിരവധി പേരുടെ ജീവനാണ് നിരത്തിൽ നഷ്ടപ്പെട്ടിട്ട് ഉള്ളത്. ഈ ഒരു സാഹചര്യത്തിൽ ഇതിന് ഒരു പരിഹാരം എന്തെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ വാഹനം ഓടിക്കുന്നതിനിടയിൽ ഉറക്കം വന്നാൽ തിരിച്ചറിയുന്നതിനുള്ള സംവിധാനവും അതുവഴി വാഹനം ഓട്ടോമാറ്റിക് ആയി സ്പീഡ് കുറയുന്നതിനും സഹായിക്കുന്ന ഒരു കണ്ടെത്തലുമായാണ് മോട്ടോർ വാഹന വകുപ്പ് വന്നിട്ടുള്ളത്. കുസാറ്റിലെ വിദ്യാർഥികളായ ഗതാഗത ഉദ്യോഗസ്ഥരാണ് DQFAPS എന്ന ഈ കണ്ടുപിടുത്തത്തിന് പു റകിലുള്ളത്.

Also Read  പകുതിയിൽ കുറഞ്ഞ വിലയിൽ വാഹനങ്ങളുടെ ആക്‌സറികൾ വാങ്ങാം അതും വാറണ്ടി ഉൾപ്പടെ

നിലവിലെ കണക്കുകൾ പ്രകാരം 40 ശതമാനം റോഡ് അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഉറക്കമാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ് കുസാറ്റിലെ വിദ്യാർഥികൾക്ക് പുതിയ ഒരു ആശയം മനസ്സിൽ തോന്നിയത്. കുസാറ്റിൽ പാർട്ട് ടൈം ആയി മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഡ്രൈവർ ഉറങ്ങി കഴിഞ്ഞാൽ ഉണ്ടാകുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ ആയി എന്തു ചെയ്യാം എന്ന കാര്യത്തിൽ ഒരു ഗവേഷണം നടത്തുകയും അതിന്റെ ഭാഗമായി നിർമ്മിച്ചെടുത്ത കണ്ടുപിടുത്തം ഒരു മാരുതി 800 പരീക്ഷിക്കുകയും അത് വിജയകരമാണെന്ന് മനസ്സിലാക്കുകയും ചെയ്തത്.

Also Read  Kecee ഗ്രീൻ റൈഡ് ഇലക്ട്രിക് സ്കൂട്ടർ - ഒരു കിലോമീറ്റർ ഓടാൻ വെറും 20 പൈസ മതി

സാധാരണയായി ഡ്രൈവർ ഉറങ്ങി പോകുന്ന അപകടങ്ങളിൽ സംഭവിക്കുന്നത് ഡ്രൈവറുടെ നിയന്ത്രണംവിട്ട് ആക്സിലേറ്റർ,സ്റ്റിയറിങ്ങ് എന്നിവയുടെ കണ്ട്രോൾ നഷ്ടപ്പെടുകയാണ്. എന്നാൽ പുതിയ കണ്ടുപിടുത്തം വഴി ഒരു ക്യാമറ ഉപയോഗിച്ച് ഓൺ ടൈം ആയിത്തന്നെ ഡ്രൈവിംഗ് മോണിറ്റർ ചെയ്യപ്പെടുകയും, ഏത് നിമിഷത്തിൽ ആണോ കൺട്രോൾ നഷ്ടപ്പെട്ടു പോകുന്നത് അതോടൊപ്പം ഒരു ബസർ ശബ്ദം വരികയും അതോടൊപ്പം തന്നെ സ്പീഡ് കുറയുകയും ചെയ്യുന്നതാണ്. ഇതുവഴി അപകടത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇത്തരമൊരു കണ്ടുപിടുത്തത്തിന് ഗതാഗത മന്ത്രിയിൽ നിന്നും അതുപോലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശ്രീ. സാംവേ പരിശോധിക്കുകയും, അദ്ദേഹം നേഷണൽ റോഡ് സേഫ്റ്റി കൗൺസിൽ ചെയർമാൻ ആയതുകൊണ്ട് ഇതിന് ആവശ്യമായ സപ്പോർട്ട് നൽകുകയും ചെയ്തു.

Also Read  കറണ്ട് ബിൽ അടക്കുമ്പോൾ ഈ കാര്യം ചെയ്താൽ ബിൽ തുക കുറയ്ക്കാം

ചെറുതും വലുതുമായ എല്ലാ വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന രീതിയിലാണ് ഈ ഒരു ആശയം നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവഴി റോഡപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നു പ്രത്യാശിക്കാം.

ഇനി വണ്ടി ഓടിക്കുമ്പോൾ ഉറങ്ങില്ല – പുത്തൻ ആശയവുമായി എംവിഡി


Spread the love

Leave a Comment