കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടോ സൗജന്യമായി 5,000 രൂപ ലഭിക്കാൻ ഒരു അവസരം

Spread the love

കോവിഡ് വ്യാപനം രണ്ടാംഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ രാജ്യം വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കോ വിഡ് വാക്സിൻ വിതരണം ഗവൺമെന്റ് നടത്തിവരുന്നുണ്ട് എങ്കിലും ഇപ്പോഴും പലരും വാക്സിൻ സ്വീകരിക്കാൻ തയ്യാറല്ല. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ പേരെ വാക്‌സിൻ എടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകുന്ന ഒരു ഓഫറിനെ പറ്റിയാണ് ഇന്നു നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.

കോവിഡ് വാക്സിൻ എടുത്തവരും, എടുക്കാൻ പോകുന്നവർക്കും തീർച്ചയായും വളരെയധികം സന്തോഷകരം തന്നെയാണ് ഈ ഒരു കാര്യം. എന്നാൽ ഇതിനായി നിങ്ങൾ ചെയ്യേണ്ട കാര്യം നിങ്ങളുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കോവിഡ് വാക്സിൻ എടുക്കുന്ന ചിത്രം ഫോണിൽ പകർത്തി അതിന് നല്ല ക്യാപ്ഷൻ എല്ലാം നൽകി അപ്‌ലോഡ് ചെയ്യുക എന്നതാണ്. പുതിയതായി വാക്സിൻ സ്വീകരിക്കാൻ പോകുന്നവർക്കും ഈ രീതിയിൽ നിങ്ങളുടെ സുഹൃത്തിനെയോ ബന്ധുവിന്റെയോ സഹായത്തോടെ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ്.ഇത്തരത്തിൽ ലഭിക്കുന്ന ഫോട്ടോകളിൽ നിന്നും ഒരു വ്യക്തിയെ എല്ലാമാസവും തിരഞ്ഞെടുക്കുന്നതാണ്. ഇതിന് സമ്മാനമായി 5,000 രൂപ ലഭിക്കുന്നതുമാണ്.

Also Read  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2% പലിശ നിരക്കിൽ ഭവന വായ്പ്പ

ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കേണ്ടതാണ്. ഡബിൾ മാസ്കിങ് ഫോളോ ചെയ്യണം. ഗ്ലൗസ് ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്. ഇത്തരത്തിൽ എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് എടുക്കുന്ന ഫോട്ടോകൾക്ക് മാത്രമാണ് സമ്മാനത്തുക ലഭിക്കുക. അല്ലാത്ത ഫോട്ടോകൾ റിജക്റ്റ് ചെയ്യപ്പെടുന്നതാണ്.

ഇത്തരമൊരു പദ്ധതിയിൽ ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് ഡിസംബർ 30 വരെ ഇതിൽ പങ്കാളികളാകാൻ സാധിക്കുന്നതാണ്.
mygov.in എന്ന വെബ്സൈറ്റ് വഴിയാണ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടത്.

mygov.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്ത് രജിസ്റ്റർ ചെയ്യുക.

Also Read  വായ്പ്പ എടുത്ത് തിരിച്ചടക്കാൻ പറ്റാത്തവർക്ക് സർക്കാർ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചു ഈ അവസരം ആരും പാഴാക്കരുത്

രജിസ്റ്റർ ചെയ്യുന്ന സമയത്ത് പേര്,ഇമെയിൽ ഐഡി,ഫോൺ നമ്പർ എന്നിവ നൽകണം. എല്ലാ കാര്യങ്ങളും കൃത്യമായി എന്റർ ചെയ്ത ശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ കംപ്ലീറ്റ് ചെയ്യുക. ഫോൺ
നമ്പറി ൽ ലഭിക്കുന്ന പാസ്സ്‌വേർഡ് സൂക്ഷിക്കേണ്ടതാണ്.

അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനായി വെബ്സൈറ്റിന് താഴെയായി കാണുന്ന ‘click here’ ബട്ടൺ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ‘ഫോട്ടോ അപ്‌ലോഡ് ടു പാർട്ടിസിപ്പറ്റ്’ ക്ലിക്ക് ചെയ്യുമ്പോൾ ലോഗിൻ വരുന്നതാണ്. ഇവിടെ മൊബൈൽ നമ്പർ പാസ്സ്‌വേർഡ് എന്നിവ അടിച്ച് ലോഗിൻ ചെയ്യാവുന്നതാണ്. ഇപ്പോൾ കാണുന്ന പേജിൽ നിങ്ങളുടെ ഫോട്ടോയ്ക്ക് നല്ല ടാഗ് നൽകി അപ്‌ലോഡ് ചെയ്യാവുന്നതാണ്. തുടർന്നുള്ള എല്ലാ വിവരങ്ങളും ഫോൺ നമ്പർ വഴി ലഭിക്കുന്നതാണ്. ഇത്തരത്തിൽ നിങ്ങൾക്കും വാക്സിൻ ഫോട്ടോ ചലഞ്ചിൽ പങ്കാളികളാവാം.


Spread the love

Leave a Comment