ഇനി ഓരോ വിദ്യാർഥിക്കും സ്വന്തമായുള്ള വരുമാനത്തിൽ നിന്ന് പഠിക്കാവുന്നതാണ്. കേരള സർക്കാർ കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനുവേണ്ടി തുടങ്ങിയിരിക്കുന്ന പുതിയ പദ്ധതിയാണ് ‘ജീവനം ജീവധനം’. എന്തെല്ലാമാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.
കേരളത്തിലെ സ്കൂളുകളിൽ പൗൾട്രി ക്ലബ്ബുകളുടെ സഹകരണത്തോടെ സെക്കൻഡറി തലം വരെയുള്ള വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താവുന്ന പദ്ധതിയാണ് ‘ജീവനം ജീവധനം’. പദ്ധതിയുടെ ഭാഗമാകുന്നതോടെ ഓരോ വിദ്യാർഥിക്കും 5 കോഴികൾ വരെ ലഭിക്കുന്നതാണ്.
കോഴികൾക്ക് ആവശ്യമായ തീറ്റ, മരുന്ന് എന്നിവയും ഇതിനോടൊപ്പം ലഭിക്കുന്നതാണ്.ഏകദേശം മുപ്പതിനായിരം വിദ്യാർഥികളെ ആദ്യ ഘട്ടത്തിൽ പരിഗണിക്കുകയും ഇവർക്ക് കോഴി വളർത്തലിന് ആവശ്യമായ പരിശീലനം യൂണിവേഴ്സിറ്റി, വൊക്കേഷനൽ അധ്യാപകർ വഴി നടത്തപ്പെടുകയും ചെയ്യുന്നതാണ്.
പദ്ധതിയുടെ ആദ്യഘട്ടം നൽകപ്പെടുന്നത് മൃഗസംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള വിഎച്ച്എസ്ഇ വിദ്യാർഥികൾക്ക് ആയിരിക്കും.ആദ്യഘട്ട പരീക്ഷണത്തിനു ശേഷം മറ്റു വിദ്യാർഥികൾക്കും ആനുകൂല്യം ലഭ്യമാക്കുന്നതാണ്.അതുകൊണ്ടുതന്നെ സ്വന്തം കാലിൽ നിന്നുകൊണ്ട് പഠിക്കുക എന്ന് ആഗ്രഹമുള്ള വിദ്യാർഥികൾക്ക് തീർച്ചയായും ഈ ഒരു അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക .