ബൈക്ക് ഇഷ്ടപ്പെടുന്നവർക്ക് എന്നും ബൈക്കിന്റെ പുതുമകളെ പറ്റി അറിയുന്നതിനും വളരെ താൽപര്യമായിരിക്കും. ഇത്തരത്തിൽ കേരളത്തിൽ ഇറങ്ങിയിട്ടുള്ള ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് ബൈക്കായ Revolt RV-400 എന്ന് ബൈക്കിനെ പറ്റിയാണ് ഇന്ന് നമ്മൾ അറിയാൻ പോകുന്നത്. ഒരുപാട് പുത്തൻ ഫീച്ചറുകളോടെ പുറത്തിറക്കിയിരിക്കുന്ന ഈ ബൈക്കിനെ പറ്റി തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
എന്തെല്ലാമാണ് ഈ ഇലക്ട്രിക് സ്പോർട്സ് ബൈക്കിന്റെ പ്രത്യേകതകൾ?
കാഴ്ചയിൽ സാധാരണ ബൈക്കുകളുടെ അതെ ഡിസൈനിൽ തന്നെയാണ് ഈ ഇലക്ട്രിക് ബൈക്കും നിർമ്മിച്ചിട്ടുള്ളത്. ബൈക്കിന്റെ മുകൾഭാഗത്ത് സൈഡിലായി REVOLT- എന്നും താഴെ ഭാഗത്തായി RV-400 എന്നും പേരു നൽകിയിട്ടുണ്ട്.
ദിനംപ്രതി പെട്രോളിന് വില കൂടി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആണ് ഇത്തരമൊരു ബൈക്കിന്റെ പ്രാധാന്യം ഏറി വരുന്നത്. കുറച്ച് താഴ്ന്നു നിൽക്കുന്ന രീതിയിലാണ് ഹെഡ്ലൈറ്റ് നൽകിയിട്ടുള്ളത്. ഫ്രണ്ടിൽ upside-down ഷോക്ക് ആണ് നൽകിയിട്ടുള്ളത്. ഫ്രണ്ടിൽ ഡബിൾ കാലിബർ ഡിസ്ക് ബ്രേക്ക്, ബാക്കിൽ സിംഗിൾ കാലിബർ ഡിസ്ക് ബ്രേക്ക് എന്നിങ്ങനെയാണ് നൽകിയിട്ടുള്ളത്.
ബ്രേക്കിംഗ് റീ ജനറേഷൻ സിസ്റ്റം നൽകിയിട്ടുണ്ട്. അതുകൊണ്ട് ബ്രേക്കിംഗ് മുഴുവനായും എഫിഷ്യന്റ് ആണെന്ന് പറയാൻ സാധിക്കും. പെട്രോൾ ടാങ്കിന് സമാനമായി ഡിസൈൻ ചെയ്തിട്ടുള്ള ഭാഗത്താണ് ബാറ്ററി നൽകിയിട്ടുള്ളത്. ഒന്നര ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 8 വർഷമാണ് ബാറ്ററിയുടെ വാറണ്ടി കാലാവധിയായി പറയുന്നത്. ഈ സമയത്തിനുള്ളിൽ എന്ത് പ്രശ്നങ്ങൾ വന്നാലും കമ്പനി റിപ്ലേസ് ചെയ്തു നൽകുന്നതാണ്.
മറ്റെല്ലാ ബൈക്കുകളുടെയും പോലെ മോണോ ഷോക്ക് ഫെസിലിറ്റി നൽകിയിട്ടുണ്ട്. വണ്ടിയുടെ ബാക്ക് സൈഡിലോട്ടു നോക്കിയാൽ വണ്ടിക്ക് ബെൽറ്റ് ഡ്രൈവ് ആണ് നൽകിയിട്ടുള്ളത്. സെൻട്രൽ സ്റ്റാൻഡ്, ക്രാഷ് ഗാർഡ് എന്നിവ നൽകിയിട്ടില്ല. ഒരു നേക്കഡ് ബൈക്ക് സ്റ്റൈലിലാണ് വണ്ടി ഡിസൈൻ ചെയ്തിട്ടുള്ളത്.
പവർ ഓഫ് ചെയ്യുന്നതിനായി വണ്ടിയുടെ മുകളിൽ ഒരു പവർ ബട്ടൺ നൽകിയിട്ടുണ്ട്. പവർ ഓൺ ചെയ്യുന്നത് കീ ഉപയോഗിച്ചുകൊണ്ട് തന്നെയാണ്. ഹാൻഡിലിന്റെ സൈഡിലായി ഒരു യുഎസ്ബി കണക്ട് ചെയ്യുന്നതിനുള്ള പോർട്ട് നൽകിയിട്ടുണ്ട്. ഒരു കേബിൾ വഴി അകത്തേക്ക് കണക്ട് ചെയ്തു യാത്ര ചെയ്യുമ്പോഴും ഫോൺ ചാർജ് ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇതുവഴി നൽകുന്നു.
മുൻ വശത്തായി സ്പീഡോമീറ്റർ, ഇൻഡിക്കേറ്റർ എന്നിവയും നൽകിയിട്ടുണ്ട്. വലതുവശത്ത് ഹാൻഡിലിൽ നൽകിയിട്ടുള്ള 1,2,3 എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് സ്പീഡ് കൂട്ടാനും കുറയ്ക്കാനും സാധിക്കുന്നതാണ്. വൺ ഓപ്ഷനിൽ 46,47 റേഞ്ചിൽ സ്പീഡ് ലഭിക്കുന്നതാണ്. സെക്കൻഡിൽ 65, തേർഡിൽ 85 എന്നീ രീതിയിലാണ് സ്പീഡ് ലഭിക്കുക.
വണ്ടിയുടെ എക്സോസ്റ്റ് നോട്ട് കൺട്രോൾ ചെയ്യുന്നതിനുള്ള ഒരു ബട്ടനും നൽകിയിട്ടുണ്ട്. ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വണ്ടിയുടെ എല്ലാവിധ കണ്ട്രോളു കളും നൽകിയിട്ടുള്ളത്. നിലവിൽ ഒരു സൗണ്ട് മാത്രമാണ് നൽകിയിട്ടുള്ളത് എങ്കിലും രജിസ്ട്രേഷൻ കഴിഞ്ഞാൽ 4 സൗണ്ട്കൾ ലഭിക്കുന്നതാണ്. ഇതുവഴി ഇഷ്ടമുള്ള സൗണ്ട് മോഡ് തിരഞ്ഞെടുക്കാവുന്നതാണ്.
വണ്ടി സ്റ്റാർട്ട് ചെയ്താൽ പ്രത്യേകിച്ച് ശബ്ദം ഒന്നും കേൾക്കുന്നതല്ല എന്നാൽ ആക്സിലേറ്റർ കൊടുത്തു കഴിഞ്ഞാൽ വണ്ടി ഓടി തുടങ്ങുന്നതാണ്. ഒരു സെൻസർ കീ ഉപയോഗിച്ചാണ് വണ്ടി ലോക്ക്, അൺലോക്ക്,സ്റ്റാർട്ട്, വണ്ടി എവിടെയാണെന്ന് കണ്ടെത്തുന്നതിനുള്ള ഒരു കീ എന്നിവ നൽകിയിട്ടുണ്ട്. ഒരു അലാം രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ അലാം വഴി കള്ളൻമാരിൽ നിന്നും വണ്ടിയെ പ്രൊട്ടക്ട് ചെയ്യാനും ഒരു പരിധി കഴിഞ്ഞാൽ വണ്ടി ഓട്ടോമാറ്റിക് ആയി ലോക്ക് ആകുന്നതിനും കാരണമാകുന്നു.
ഒരു ആപ്പ് വഴി കൺട്രോൾ ചെയ്യാവുന്ന ഈ ബൈക്കിന് മൂന്നുവർഷത്തേക്ക് 5000 രൂപയാണ് സിമ്മിനായി നൽകേണ്ടിവരുന്നത്.GPS ട്രാക്കിംഗ് സംവിധാനവും നൽകിയിട്ടുണ്ട്. നാലര മണിക്കൂർ ആണ് ബാറ്ററി ഫുൾ ചാർജ് ആകുന്നതിന് ആവശ്യമായ സമയം.
ഫ്രിഡ്ജിൽ കുത്തുന്ന രീതിയിലുള്ള സ്വിച്ചാണ് ചാർജ് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ളത്. വെറും 21 രൂപയ്ക്ക് ബാറ്ററി ചാർജ് ചെയ്തു കഴിഞ്ഞാൽ 150 കിലോമീറ്റർ വരെ വണ്ടി ഓടുന്നതാണ്. ഫാസ്റ്റ് ചാർജിങ് ഫെസിലിറ്റി നിലവിലില്ല എന്നത് മാത്രമാണ് ഒരു പോരായ്മ.
ഫ്രണ്ട് ഭാഗത്തുള്ള പെട്രോൾ ടാങ്ക് പോലുള്ള ഭാഗം പൊക്കി അതിനകത്തുള്ള ബാറ്ററി ചാർജ് ചെയ്യാവുന്നതാണ്. ആവശ്യമില്ലാത്ത സമയത്ത് ബാറ്ററി ഓഫ് ചെയ്തു വയ്ക്കാൻ ഉള്ള സൗകര്യവും നൽകിയിട്ടുണ്ട്. ബാറ്ററി പുറത്തെടുത്ത് ചാർജ് ചെയ്യുന്നതിനുള്ള പ്രൊവിഷനും നൽകിയിട്ടുണ്ട്.
22 കിലോയാണ് ബാറ്ററിയുടെ മാത്രം വെയ്റ്റ്. കാല് വെക്കുന്ന സൈഡ് ഭാഗം എടുത്തുമാറ്റി ആവശ്യാനുസരണം ഫിറ്റ് ചെയ്യാവുന്നതാണ്. 1, 62,000 രൂപയാണ് ബൈക്കിന്റെ വില. ഇതിൽ 32000 രൂപ സബ്സിഡിയായി ലഭിക്കുന്നതാണ്.
വണ്ടിയുടെ രണ്ട് ടയറുകളും മൂന്നു വർഷത്തേക്കുള്ള സർവീസും സൗജന്യമായാണ് നൽകുന്നത്. തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്നിട്ടുള്ള ഈ ഇലക്ട്രിക് സ്പോർട്സ് ബൈക്ക് തിരുവനന്തപുരം ചെങ്കോട്ടകുളത്തുള്ള ശ്രീലാൽ എന്ന വ്യക്തിയാണ് സ്വന്തമാക്കിയിരിക്കുന്നത്.ബൈക്കിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.