വെറും 200 രൂപയ്ക്ക് കാർ ഡാഷ്‌ബോർഡ് കളർ ചേഞ്ച് ചെയ്യാം

Spread the love

ഡാഷ് ബോർഡിൽ ചെറിയ മാറ്റങ്ങൾ വരുത്തി നിങ്ങളുടെ നിങ്ങളുടെ കാർ അടിപൊളി വണ്ടിയാക്കി എടുത്താലോ?? അതെ നിങ്ങളുടെ വാഹനം  ഒരു പുതു പുത്തൻ സ്റ്റൈൽ നൽകാം. അതും വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് തന്നെ ചെയ്തെടുക്കാം.

ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ളത് ചെറിയ ഒരു ബോട്ടിൽ സ്പ്രേ പെയിൻറ് നിങ്ങൾക്ക് ഏത് കടയിൽ നിന്ന് വേണമെങ്കിലും ലഭിക്കുന്നതാണ്. പിന്നെ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഒരു screw ഡ്രൈവർ, പത്തിന്റെ ഏതെങ്കിലുമൊരു സ്പാനർ, ഒരു ബ്ലൈഡ്,ഒരു ഗ്ലോവ്സ്, അതുപോലെ ഒരു ടേപ്പ് ഒട്ടിക്കാൻ വേണ്ടി. ഇത്രയും ഉണ്ടെങ്കിൽ നിങ്ങളുടെ കാറിൻറെ ഡാഷ് ബോർഡ് കളർ ചെയ്തെടുക്കാവുന്നതാണ്.

എങ്ങിനെയാണ് ഡാഷ്ബോർഡ് കളർ ചെയ്യേണ്ടത്??

ആദ്യമായി വണ്ടിയുടെ ബോണറ്റ് തുറക്കുക.ശേഷം വണ്ടിയുടെ നെഗറ്റീവ് ഊരുക,പോസിറ്റീവിൽ സ്പാനർ തട്ടാത്ത വിധം വേണം ഇത് ചെയ്യാൻ ഇല്ലായെങ്കിൽ സ്‌പാർക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനു ശേഷം ഹോൺ പാർടാണ് ഓപ്പൺ ചെയ്യേണ്ടത്. അതുപോലെ എസി വിന്ഡോ press ചെയ്ത് കൊടുത്ത ശേഷം ഒന്ന് പ്രസ്സ് ചെയ്താൽ മാത്രം മതി.

Also Read  ഇനി വണ്ടി ഓടിക്കുമ്പോൾ ഉറങ്ങില്ല - പുത്തൻ ആശയവുമായി എംവിഡി

ഇല്ലെങ്കിൽ പെയിൻറ് ചെയ്യുന്ന സമയത്ത് ശബ്ദം ഉണ്ടായിക്കൊണ്ടിരിക്കും. ഇതിനായി സിംബൽന്റെ ചുറ്റുമുള്ള മൂന്ന് ഭാഗത്തിൽ ഏതെങ്കിലും ഒരു ഭാഗം പിടിച്ച് അമർത്തിയാൽ മതി അത് തനിയെ പുറത്തേക്ക് വരും. ശേഷം അത് തിരിച്ച് മേൽപ്പോട്ട് ഊരി എടുക്കുക.

അടുത്തതായി എസി വിൻഡോ ഓപ്പൺ ചെയ്യാൻ ചെറിയ ഒരു മൈനസ്‌ സ്ക്രൂഡ്രൈവർ എടുത്തു സൈഡ് ഒന്ന് തട്ടി കൊടുക്കുക. അപ്പോൾ അതും പുറത്തേക്ക് എടുക്കാവുന്നതാണ്. അടുത്തതായി അഴിക്കുന്നത് സ്റ്റീരിയോ യുടെ പാർ ട്ടാണ്. ഇതിനായി നിങ്ങൾ അതിൻറെ താഴ്ഭാഗം കുറച്ചൊന്ന് പ്രസ് ചെയ്ത് പൊക്കി കൊടുത്താൽ മാത്രം മതി.

Also Read  ഡ്രൈവിംഗ് ലൈസെൻസ് നഷ്ടപ്പെട്ടാൽ ചെയ്യണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുക

ഇനി അതിനകത്ത് ഒരു ചെറിയ സോക്കറ്റ് വയറിങ് കാണാവുന്നതാണ്. അത് ജസ്റ്റ് വലിച്ച് അഴിച്ചു എടുക്കാവുന്നതാണ്. ശേഷം അതിനകത്തു കാണുന്ന സോക്കറ്റ് കഴുകാനായി പ്രസ് ചെയ്ത് പുറത്തെടുക്കാം. കേശം ടേപ്പ് ഉപയോഗിച്ച് ഓരോ പാർട്ടും ഒട്ടിച്ചെടുക്കുക. ഇത് സിൽവർ പാർട്ടിന്റെ സൈഡ് വശത്തിൽ മാത്രം ആകുന്ന രീതിയിൽ ചെയ്യണം.

ഹോൺ ബോർഡ് എല്ലാം ചെയ്യുമ്പോൾ സൈഡ് മാത്രം ടേപ്പ് ഉപയോഗിച്ചും ബാക്കി ഭാഗം ന്യൂസ് പേപ്പർ കൊണ്ട് കവർ ചെയ്തും എടുക്കാവുന്നതാണ്. ഇനി കയ്യിൽ പെയിൻറ് ആവാതിരിക്കാൻ ഒരു ഗ്ലൗസ് ഉണ്ടെങ്കിൽ അതുപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള കളർ പെയിൻറ് എടുക്കുക.

ഇനി പെയിൻറ് അടിക്കുന്നതിനു മുൻപ് ബോട്ടിൽ നല്ലപോലെ കുലുക്കിയ ശേഷം ഒരു നിശ്ചിത അകലത്തിൽ വച്ച് വേണം പെയിൻറ് ചെയ്യാൻ. ഇല്ല എങ്കിൽ പെയിൻറ് കട്ട പിടിച്ച പോലെ ആയിരിക്കും ഉണ്ടാവുക.

Also Read  വെറും 45,000 രൂപ മുതൽ നല്ല കണ്ടിഷനുള്ള ഫാമിലി കാറുകൾ | വീഡിയോ കാണാം

എല്ലാ പാർട്ടും ഇതുപോലെ പെയിൻറ് ചെയ്ത് എഴുത്ത് ശേഷം ഒരു രണ്ടു മണിക്കൂറെങ്കിലും ഉണങ്ങാനായി വെയിലത്തു വയ്ക്കുക. ഇനി തിരിച്ചു ഫിറ്റ് ചെയ്യാൻ ഹോൺ ബെൽ വെറുതെ സ്റ്റിയറിങ്ങിൽ കൈ വച്ച് കൊണ്ട് ഒന്ന് അമർത്തി കൊടുത്താൽ മാത്രം മതി.

അതുപോലെ എസി വിന്ഡോ വീണ്ടും വെച്ച് കൊടുത്ത ശേഷം ഒന്ന് പ്രസ്സ് ചെയ്താൽ മാത്രം മതി.ഇതേ പോലെ ബാക്കി പാർട്സും ഫിറ്റ്‌ ചെയ്തു എഫുക്കാവുന്നതാണ്.അപ്പോൾ ഇനി നിങ്ങൾക്കും നിങ്ങളുടെ കാറിന്റെ ഇന്റീരിയർ ബാക്കിയാക്കാം. അതും വെറും 200 രൂപ ചിലവിൽ. കൂടുതൽ അറിയാൻ വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ്‌.


Spread the love

Leave a Comment