ഇന്ന് മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നിരുന്നാൽ കൂടി ഇപ്പോഴും പാൻകാർഡ് ഇല്ലാത്തവരായി നിരവധിപേർ ഉണ്ട്. എന്നാൽ മിനുട്ടുകൾക്കുള്ളിൽ ഇ -പാൻകാർഡിനായി എങ്ങിനെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ അപ്ലൈ ചെയ്യാം എന്നാണ് ഇന്നു നമ്മൾ നോക്കുന്നത്.
ഓൺലൈനായി ഒരു പാൻ കാർഡിന് അപ്ലൈ ചെയ്യുകയാണെങ്കിൽ അതിന്റെ സോഫ്റ്റ് കോപ്പി മാത്രമാണ് നിങ്ങൾക്ക് ലഭിക്കുക. ഹാർഡ് കോപ്പി ലഭിക്കുന്നതല്ല. എന്നിരുന്നാൽ കൂടി ഇതു രണ്ടിനും ഒരേ വാല്യൂ ആണ് ലഭിക്കുന്നത്.
18 വയസ്സിന് മുകളിലുള്ള ആധാർ കാർഡും ഫോൺ നമ്പറും തമ്മിൽ ബന്ധിപ്പിച്ചവർക്ക് യാതൊരുവിധ ഫീസും നൽകാതെ തന്നെ ഓൺലൈനായി E-പാൻ കാർഡിന് അപ്ലൈ ചെയ്യാവുന്നതാണ്. നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് ഇ-പാൻ കാർഡിനായി അപ്ലൈ ചെയ്യാൻ സാധിക്കുന്നതല്ല.
ഇ പാൻ കാർഡിന് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
സ്റ്റെപ് 1: ഇൻകം ടാക്സ് ഈ ഫയലിംഗ് വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. ലിങ്ക് താഴെ ചേർക്കുന്നു.
https://www.incometaxindiaefiling.gov
സ്റ്റെപ് 2: Get new PAN ക്ലിക്ക് ചെയ്യുക. ഇപ്പോൾ പാൻ കാർഡ് അപ്ലൈ ചെയ്യുന്നതിനുള്ള പേജിൽ എത്തുന്നതാണ്.
സ്റ്റെപ് 3: ഇവിടെ ആധാർ കാർഡ് നമ്പർ തുടർന്നുവരുന്ന ക്യാപ്ച്ച, അത് കൺഫോം ചെയ്യുന്നതിനായി കൊടുത്തിട്ടുള്ള കാര്യങ്ങൾ എന്നിവ ടിക്ക് ചെയ്തു നൽകുക.Generate aadhar OTP ക്ലിക്ക് ചെയ്തു നൽകുക.
സ്റ്റെപ് 4: ഇപ്പോൾ ആധാറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറിൽ വരുന്ന ഒടിപി എന്റർ ചെയ്തു നൽകുക. താഴെ കാണുന്ന agree ബട്ടൺ ടിക്ക് ചെയ്ത് OTP വാലിഡേറ്റ് ചെയ്യുക.
സ്റ്റെപ് 5: തുടർന്ന് കാണുന്ന പേജിൽ നിങ്ങളുടെ എല്ലാ ആധാർ ഡീറ്റെയിൽസും കാണാവുന്നതാണ്. താഴെ കാണുന്ന കാര്യങ്ങൾ ടിക്ക് ചെയ്തു നൽകുക. ശേഷം submit PAN request ക്ലിക്ക് ചെയ്യുക. അതോടുകൂടി പാൻ കാർഡിന് ആവശ്യമായ എല്ലാവിധ കാര്യങ്ങളും ചെയ്തുകഴിഞ്ഞു.
സ്റ്റെപ് 6: നിങ്ങളുടെ പാൻ കാർഡിന്റെ നിലവിലെ സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്. സ്റ്റാറ്റസ് ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ആധാർ കാർഡ് നമ്പർ, ക്യാപ്ച്ച എന്നിവ എന്റെർ ചെയ്തശേഷം ഒടിപി വെരിഫൈ ചെയ്ത് submit ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സ്റ്റാറ്റസ് കാണാവുന്നതാണ്.ഇവിടെ success മെസ്സേജ് കണ്ടാൽ download PAN ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പാൻകാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ഇത് പാസ്സ്‌വേർഡ് ഉപയോഗിച്ച് പ്രൊട്ടക്ടഡ് ആണ്. നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് തന്നെയായിരിക്കും പാസ്സ്‌വേർഡ്. ഒരു പിഡിഎഫ് ഫയൽ രൂപത്തിലായിരിക്കും നിങ്ങളുടെ E- പാൻകാർഡ് ലഭിക്കുക. അപ്പോൾ ഇനി ആർക്കു വേണമെങ്കിലും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ E-പാൻ കാർഡിനായി അപ്ലൈ ചെയ്യാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
പാൻ കാർഡിന് അപേക്ഷ കൊടുത്തു ഇത് വരെ വന്നില്ല എന്ത് cheyyum