സ്ത്രീകൾക്ക് 5 ലക്ഷം രൂപ ലോൺ വിശദമായ വിവരണങ്ങൾ ഇവിടെ അറിയാം – യശസ്വിനി പദ്ധതി

Spread the love

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി നിരവധി പദ്ധതികളാണ് നിലവിൽ സർക്കാർ ആവിഷ്കരിച്ച കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ 2020ൽ പുറത്തിറക്കിയിരിക്കുന്ന ഒരു പദ്ധതിയാണ് യശസ്വിനി സ്കീം. എന്തെല്ലാമാണ് ഇത്തരമൊരു സ്കീമിന്റെ പ്രത്യേകതകൾ എന്നും, ഇതുവഴി ലഭിക്കുന്ന ആനുകൂല്യം എങ്ങിനെ പ്രയോജനപ്പെടുത്താം എന്നുമാണ് ഇവിടെ പറയുന്നത്.

Yashaswini ലോൺ പ്രകാരം അഞ്ച് ലക്ഷം രൂപ വരെയാണ് സ്ത്രീകൾക്ക് ലോൺ തുകയായി ലഭിക്കുക. സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനു വേണ്ടിയാണ് ഈ തുക ഉപയോഗപ്പെടുത്താൻ സാധിക്കുക.

Also Read  ഈട് വേണ്ട : ഒരു ലക്ഷം വരെ വായ്പ്പയുമായി കെ.എഫ്.സി

ആർക്കെല്ലാമാണ് yashaswini സ്കീമിൽ പങ്കാളികളാവാൻ സാധിക്കുക?

ഏതെങ്കിലും ഒരു സെൽഫ് ഹെൽപ്പ് ഗ്രൂപ്പിൽ പങ്കാളികളായ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ഭാഗമാവാൻ സാധിക്കുന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും പെട്ട സ്ത്രീകൾക്ക് ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപ്ലൈ ചെയ്യാവുന്നതാണ്. നിലവിൽ യശസ്വിനി സ്കീമിനു ആയിട്ടുള്ള അപ്ലിക്കേഷൻ നൽകാൻ തുടങ്ങിയിട്ടില്ല.

യശസ്വിനി സ്കീമിന് അപ്ലൈ ചെയ്യാൻ ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?

ഒരു ഐഡന്റിറ്റി പ്രൂഫ് ആയി ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന്,Self help ഗ്രൂപ്പിൽ അംഗം ആണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ മെമ്പർഷിപ്പ് കാർഡ്, ലോൺ ലഭ്യമാകുന്ന സമയത്താണ് ഈ മെമ്പർഷിപ്പ് കാർഡ് ആവശ്യമായി വരിക. ആക്ടീവായ ഒരു ബാങ്ക് അക്കൗണ്ട്. ഇത്രയുമാണ് രേഖയായി ആവശ്യമായിട്ടുള്ളത്.

Also Read  ഏറ്റവും കുറഞ്ഞ പലിശയ്ക്ക് കാർ ലോൺ ലഭിക്കുന്ന ബാങ്കുകൾ

രാജ്യത്തെമ്പാടുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സാമ്പത്തിക സുരക്ഷയ്ക്കായി തുടങ്ങിയിട്ടുള്ള പദ്ധതിപ്രകാരം പദ്ധതിയിൽ ഭാഗമാകുന്ന സ്ത്രീക്ക് അഞ്ചു ലക്ഷം രൂപ വരെ ലോൺ തുകയായി ലഭിക്കുന്നതാണ്.SHG ഗ്രൂപ്പിൽ അംഗത്വം ഉള്ള സ്ത്രീകൾക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഇത്തരമൊരു ലോൺ.യൂണിയൻ മിനിസ്റ്റർ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ സ്‌മൃതി ഇറാനി ആണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.തീർച്ചയായും മുകളിൽ പറഞ്ഞ എല്ലാ യോഗ്യതകളും ഉള്ള സ്ത്രീകൾ ഈ ഒരു പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുക.


Spread the love

Leave a Comment