പിവിസി ആധാർ കാർഡ് ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നത് എങ്ങനെ?

Spread the love

ഇന്ന് മിക്ക ഇടങ്ങളിലും ഐഡി പ്രൂഫ് ആയി ഉപയോഗിക്കുന്നത് ആധാർകാർഡ് ആണ്.പ്രൈവറ്റ്, ഗവൺമെന്റ് സ്ഥാപനങ്ങളിൽ എല്ലാം ആധാർ കാർഡ് തിരിച്ചറിയിൽ രേഖയായി നിർബന്ധമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആധാർ കാർഡ് അല്ലെങ്കിൽ UIDAI കാർഡ് ഫിസിക്കൽ രൂപത്തിൽ കൊണ്ടു നടക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. കാരണം അതിന്റെ വലിപ്പവും സൈസും കൂടുതലായതുകൊണ്ട് തന്നെ ഒരു പേഴ്സിൽ ക്യാരി ചെയ്തുകൊണ്ട് നടക്കുക എന്നത് സാധ്യമല്ല. ഇതിന് ഒരു പരിഹാരമെന്നോണം ഗവൺമെന്റ് പുതിയ പിവിസി രൂപത്തിലുള്ള ആധാർ കാർഡുകൾ പുറത്തിറക്കുകയാണ്. എന്തെല്ലാമാണ് പിവിസി ആധാർ കാർഡിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.

PVC എന്നാൽ പോളി വിനൈൽ കാർഡ് ആണ് ഉപയോഗിക്കുന്നത്. ഒരു എടിഎം കാർഡിന്റെ അതേ രൂപത്തിലും വലിപ്പത്തിലും ആണ് ഇത്തരം പിവിസി രൂപത്തിലുള്ള ആധാർ കാർഡുകൾ പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ എവിടെ വേണമെങ്കിലും വളരെ എളുപ്പത്തിൽ കൊണ്ടുനടക്കാം എന്നതാണ് പ്രത്യേകത. ഇത്തരത്തിലുള്ള ആധാർ കാർഡിന് അപ്ലൈ ചെയ്യുന്നതിനായി ഓൺലൈൻ പോർട്ടൽ ആയ /residentpvc.uidai.gov.in/ ആണ് ഉപയോഗിക്കേണ്ടത്. വെറും 50 രൂപ മാത്രം ചിലവഴിച്ചു കൊണ്ട് എങ്ങിനെ PVC രൂപത്തിലുള്ള ആധാർ കാർഡിനായി അപ്ലൈ ചെയ്യാം എന്നതാണ് ഇവിടെ പറയുന്നത്.

Also Read  ഡ്രൈവിംഗ് ലൈസെൻസെൻസ് ടെസ്റ്റ് ഇനി വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം

PVC ആധാർ കാർഡിന്റെ പ്രത്യേകതകൾ എന്തെല്ലാമാണ്?

സാധാരണ ആധാർകാർഡ് ഉപയോഗപ്പെടുത്താവുന്ന എല്ലാ സ്ഥലങ്ങളിലും പിവിസി ആധാർകാർഡ് ഉപയോഗിക്കാവുന്നതാണ്. വളരെയധികം കനം കുറഞ്ഞതും പോർട്ടബിൾ ആണെന്നതും ഇതിന്റെ പ്രത്യേകതയാണ്. വളരെ എളുപ്പത്തിൽ റീപ്ലേസ് ചെയ്യാവുന്നതുമാണ് ഇത്തരം കാർഡുകൾ.

പെട്ടെന്നുള്ള ഓഫ്‌ലൈൻ വെരിഫിക്കേഷൻ നടത്തേണ്ടി വരുമ്പോൾ QR code ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ സെക്യുർ ആണ് എന്നതും കൂടുതൽ കാലം ഉപയോഗിക്കാം എന്നതും പ്രത്യേകതകളാണ്. പ്രത്യേക സെക്യൂരിറ്റി ഫീച്ചറുകൾ ആയ ഹോളോഗ്രാം,guilloche pattern, ghost image, micro text എന്നീ features ലഭ്യമാണ്.

പിവിസി ആധാർ കാർഡ് ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നത് എങ്ങനെയാണ്?

  • സ്റ്റെപ് 1:UIDAI വെബ്സൈറ്റ് ഓപ്പൺ ചെയ്യുക. ( https://residentpvc.uidai.gov.in/ )
  • സ്റ്റെപ് 2: ഇപ്പോൾ നിങ്ങൾ ഹോംപേജിൽ എത്തിച്ചേരുന്നതാണ്.
  • സ്റ്റെപ് 3: മെനു ബാറിൽ മൈ ആധാർ എന്ന് തിരഞ്ഞെടുക്കുക.
  • സ്റ്റെപ് 4: ഇപ്പോൾ കാണുന്ന ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് order Adhaar PVC card എന്ന് തിരഞ്ഞെടുക്കുക.
  • Step 5: നിങ്ങൾ ഒരു ലോഗിൻ പേജിൽ എത്തിച്ചേരുന്നതാണ്. ഇവിടെ ആധാർ നമ്പർ വിർച്ച്വൽ ഐഡി എന്നിവ നൽകുക.തുടർന്ന് കാണുന്ന സെക്യൂരിറ്റി കോഡ് അടിച്ചു നൽകുക.
  • Step 6: നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കുന്നതാണ്. ആ നമ്പർ നൽകിയിട്ടുള്ള ഫീൽഡിൽ എന്ത് ചെയ്തു നൽകുക.
  • Step 7: എല്ലാ ഡീറ്റെയിൽസും കറക്റ്റ് ആണെന്ന് ഉറപ്പു വരുത്തി submit ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Step 8:ഇപ്പോൾ നിങ്ങൾ നൽകിയിട്ടുള്ള വിവരങ്ങളുടെ പ്രിവ്യൂ കാണാവുന്നതാണ്. പ്രിവ്യൂ കറക്റ്റ് ആണ് എങ്കിൽ പെയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • സ്റ്റെപ് 9: പെയ്മെന്റ് നടത്തുന്നതിലൂടെ നിങ്ങളുടെ രജിസ്ട്രേഷൻ പ്രോസസ് കമ്പ്ലീറ്റ് ആകുന്നതാണ്.
  • സ്റ്റെപ് 10: പെയ്മെന്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് പിവിസി കാർഡ് ഓഡർ ചെയ്യാവുന്നതാണ്.
Also Read  റേഷൻ കാർഡ് നഷ്ട്ടപെട്ടാൽ വെറും 2 മിനിറ്റ് കൊണ്ട് അപ്ലൈ ചെയ്യാം ഓൺലൈനിലൂടെ

നിങ്ങൾ അപ്ലൈ ചെയ്ത പിവിസി കാർഡ് സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നതിനായി UIDAI പോർട്ടലിൽ എന്റർ ചെയ്ത ശേഷം ഹോം പേജിൽ നിന്ന് മൈ ആധാർ സെക്ഷൻ തിരഞ്ഞെടുത്ത് ചെക്ക് പിവിസി ആധാർ കാർഡ് സ്റ്റാറ്റസ് തിരഞ്ഞെടുത്താൽ മറ്റൊരു പേജിലേക്ക് പോവുകയും അവിടെ നിങ്ങൾ നൽകിയിട്ടുള്ള സർവീസ് റിക്വസ്റ്റ് നമ്പർ, ആധാർ കാർഡ് നമ്പർ,captcha വെരിഫിക്കേഷൻ എന്നിവ നടത്തി സ്റ്റാറ്റസ് ചെക്ക് ചെയ്യാവുന്നതാണ്. നിങ്ങൾ അപ്ലൈ ചെയ്യുമ്പോൾ തന്നെ ഫീസായ 50 രൂപ ഓൺലൈനായി പെയ്മെന്റ് നടത്തേണ്ടതാണ് കാരണം ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ ലഭ്യമല്ല.

Also Read  സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം

തീർച്ചയായും നിങ്ങൾക്കും നിങ്ങളുടെ ആധാർ കാർഡ് ഇത്തരത്തിൽ പിവിസി രൂപത്തിലേക്ക് മാറ്റി കൂടുതൽ സൗകര്യത്തോടെ ഉപയോഗപ്പെടുത്താവുന്നതാണ്.


Spread the love

Leave a Comment