ഒരു തോക്കിൽ ബുള്ളറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്

Spread the love

ചരിത്രത്തിലെ ഏത് യുദ്ധങ്ങൾ എടുത്താലും അവയിൽ തോക്കുകൾ ക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടത് തന്നെയാണ്. ചരിത്രം തന്നെ തിരുത്തിക്കുറിക്കാൻ സാധിക്കുന്ന ഒരു ആയുധമായി തോക്കുകളെ കണക്കാക്കാം. എന്നാൽ ഒരു തോക്കിൽ ഉപയോഗിക്കുന്ന ബുള്ളറ്റുകൾ എങ്ങിനെ വർക്ക് ചെയ്യുന്നു എന്നത് നമ്മളിൽ പലർക്കും അറിയില്ല. പണ്ട് കാലങ്ങളിൽ യുദ്ധങ്ങൾക്ക് പ്രധാനമായും ഉപയോഗിച്ചിരുന്ന ആയുധങ്ങൾ അമ്പ്,വില്ല് വാളുകൾ എന്നിവയായിരുന്നു എന്നാൽ മനുഷ്യരുടെ കണ്ടുപിടുത്തം യുദ്ധങ്ങൾക്ക് തോക്കുകൾ ഉപയോഗിക്കുന്നതിൽ എത്തിച്ചു. എന്നാൽ തോക്കിന് അകത്ത് ഉപയോഗിക്കുന്ന ഇത്രയും ചെറിയ ഒരു ബുള്ളറ്റ് എങ്ങിനെ ഇത്രയും പവർഫുൾ ആയി പ്രവർത്തിക്കുന്നു എന്നതിനെ പറ്റി കൂടുതൽ മനസ്സിലാക്കാം.

എല്ലാവരും മനസ്സിലാക്കി വെച്ചിരിക്കുന്ന ഒരു കാര്യം ഒരു ബുള്ളറ്റ് എന്നതാണ് ഒരു തോക്കിന്റെ പ്രധാനഭാഗംഎന്നാണ്. എന്നാൽ കേട്രിഡ്ജിന്റെ ഒരു ഭാഗം മാത്രമാണ് ബുള്ളറ്റ് എന്നതാണ് സത്യം. ഇപ്പോൾ സ്വാഭാവികമായും തോന്നുന്ന മറ്റൊരു സംശയവും ആയിരിക്കും ബുള്ളറ്റ് മാത്രമാണോ കാട്രിഡ്ജിന്റെ പ്രധാനഭാഗം എന്നത്. എന്നാൽ ഒരു തോക്കിന്റെ തിര എന്നത് പ്രധാനമായും നാല് ഭാഗങ്ങൾ ചേർന്നതാണ്. കെയ്സ്, പ്രൈമർ, പ്രോപ്പല്ലന്റ്, പ്രൊജക്റ്റ് യിൽ ഇത്രയുമാണ് ഒരു ബുള്ളറ്റ്.

എന്താണ് കെയ്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ഇത് ഒരു കണ്ടെയ്നർ പോലെയാണ് പ്രവർത്തിക്കുന്നത്. അതായത് ഒരു കേട്രിഡ്ജിന്റെ എല്ലാ കമ്പോനന്റുകളും ഇതിലുൾപ്പെടുന്നു. ഒരു കെയ്സിന്റെ ബേസ് ഭാഗത്തായി പ്രൈമർ, നടു ഭാഗത്തായി പ്രോപല്ലന്റ്,മുകൾഭാഗത്തായി ബുള്ളറ്റ് എന്നിവ കാണാവുന്നതാണ്. ഓരോ തവണ ട്രിഗർ പുൾ ചെയ്യുമ്പോഴും ഓട്ടോമാറ്റിക് ആയും സെമി ഓട്ടോമാറ്റിക് ആയും ഗൺ ഇജക്റ്റ് ചെയ്യുന്നത് ഈ രീതിയിലാണ്. പ്രധാനമായും ബ്രാസ് ഉപയോഗിച്ചുകൊണ്ടാണ് കെയ്സ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ സ്റ്റീൽ അലൂമിനിയം പ്ലാസ്റ്റിക് എന്നിവയും കെയ്സ് നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.

Also Read  ഓൺലൈൻ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാൻ ഒരു വഴി

എന്താണ് പ്രൈമർ?

പ്രൈമർ അറിയപ്പെടുന്ന മറ്റൊരു പേരാണ് പെർക്യുഷൻ ക്യാപ്പ്. ഒരു കെയ്സിന്റെ ബേസ് ഭാഗത്താണ് പ്രൈമർ കാണുന്നത്. ഇവിടെ നിന്നാണ് ഫയറിങ് ചെയ്നിന്റെ തുടക്കം. പ്രൈമർ പ്രൊപല്ലൻറ് എന്നിവ തമ്മിലുള്ള ഒരു ചെറിയ ഗ്യാപ്പ് ഫ്ലാഷ് ഹോൾ എന്ന് അറിയപ്പെടുന്നു. ട്രിഗർ പുൾ ചെയ്യുമ്പോൾ പ്രോപ്പല്ലാന്റിൽ സ്പാർക്ക് ഉണ്ടാവുന്നത് ഈ രീതിയിലാണ്.

എന്താണ് പ്രൊപല്ലൻറ്?

സാധാരണയായി ഗൺ പൗഡറുകൾ നിർമ്മിക്കുന്നത് ഗ്യാസിന് പെട്ടെന്ന് എക്സ്പാൻഷൻ ചെയ്തു കത്തിക്കാൻ സഹായിക്കുന്ന സബ്സ്റ്റൻസ് ഉപയോഗിച്ചാണ്. ഇത് കാട്രിഡ്ജ് വാളിൽ ഒരു പ്രഷർ ഉണ്ടാക്കുകയും കാട്രിഡ്ജ് ന്റെ മറുവശത്തേക്ക് ബുള്ളറ്റ് വരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തോക്കിൽ നിന്നും വെടി ഉയർത്തുമ്പോൾ ഉണ്ടാകുന്ന ഈ ശബ്ദത്തിന് കാരണം ബാരലിൽ ഉണ്ടാകുന്ന ഗ്യാസ് പ്രഷർ വ്യതിയാനമാണ്. ഇത്തരത്തിൽ അനുഭവപ്പെടുന്ന പ്രഷർ വളരെ കൂടുതലാണ്. കുറഞ്ഞ രീതിയിലുള്ള ഒരു കാട്രിഡ്ജ് ഉൽപാദിപ്പിക്കുന്ന പ്രഷർ 15,000 മുതൽ 20,000 പൗൺസ് ആണ്.

Also Read  വെറും 1300 രൂപ മുതൽ പോർട്ടബിൾ സ്വിമ്മിങ് പൂൾ

എന്താണ് ഒരു ബുള്ളറ്റ്?

പ്രധാനമായും എല്ലാവരും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ഭാഗമാണ് ബുള്ളറ്റ്. പലരും ഒരു പ്രൊജക്റ്റ് യിലാണ് ബുള്ളറ്റ് എന്നാണ് തെറ്റിദ്ധരിച്ചിട ഉള്ളത്. കാട്രിഡ്ജ്ന്റെ ഒരു ഭാഗത്തുനിന്നും എല്ലാ കോമ്പൗനന്റ്കളെയും നിന്നും പുഷ് ചെയ്യുന്ന രീതി ഇങ്ങനെയാണ്. തോക്കിൽ നിന്നും ആവശ്യത്തിന് സ്പീഡിൽ ബുള്ളറ്റ് പുറത്തേക്ക് തള്ളി പെടുമ്പോൾ ഇത് ഡാമേജിന് കാരണമാകുന്നു. വ്യത്യസ്ത ഷേപ്പിലും സൈസിലും ബുള്ളറ്റുകൾ ലഭ്യമാണ്. ഓരോ ആവശ്യാനുസരണം ആണ് ഇവ തിരഞ്ഞെടുക്കപ്പെടുന്നത്. സാധാരണയായി റീഫിൾ ബുള്ളറ്റുകൾ നീളം കൂടിയതും എന്നാൽ കനം കുറഞ്ഞതുമാണ്. ഇത് നല്ല രീതിയിൽ ബുള്ളറ്റ് പ്രവർത്തിക്കുന്നതിനു സഹായിക്കുന്നു.

എങ്ങനെയാണ് ബുള്ളറ്റുകൾ പ്രവർത്തിക്കുന്നത്?

ബുള്ളറ്റ് ട്രിഗർ ചെയ്യുന്ന ഭാഗം വലിച്ചു പിടിച്ച് കൃത്യമായി ഉന്നം പിടിച്ച് വെടി ഉതിർക്കുന്നതിന് തൊട്ടു മുൻപായി നടക്കുന്ന ചില കാര്യങ്ങളുണ്ട്. എന്നാൽ ഇവയെല്ലാംതന്നെ നിമിഷനേരം കൊണ്ടാണ് നടക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ട്രിഗർ പുൾ ചെയ്തശേഷം പ്രൈമറിൽ ഫയറിങ് പിൻ എത്തിക്കഴിഞ്ഞാൽ പ്രോപ്പലാന്റിൽ നിന്നും ഒരു ചെറിയ സ്പാർക്ക് ഉണ്ടാകുന്നതാണ്. പ്രോപ്പലാന്റിൽ നിന്നും പെട്ടന്ന് കത്തി ഹൈ പ്രഷറിൽ ഗ്യാസ് റിലീസ് ചെയ്യപ്പെടുന്നു. ഇത് തോക്കിനകത്ത് പ്രഷർ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. അതായത് ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ചാണ് ഇവിടെ പ്രവർത്തനം നടക്കുന്നത്. അതുകൊണ്ടാണ് വെടി ഉതിർക്കുമ്പോൾ തോക്ക് ബാക്കിലേക്ക് വലിക്കുന്ന ഒരു അനുഭവം ഉണ്ടാകുന്നത്.

Also Read  ഫാസ്റ്റാഗ് എങ്ങനെ ഉപയോഗിക്കാം | ഫാസ്റ്റാഗ് റീചാർജ് ചെയ്യുന്നതെങ്ങനെ | ഫാസ്റ്റാഗ് ഇൻസ്റ്റാളേഷൻ | വീഡിയോ കാണാം

അതായത് പ്രോപല്ലൻറ് ഒരു പ്രഷർ തോക്കിൽ നൽകുമ്പോൾ അതിൽനിന്നും ഈക്വലും ഓപ്പോസിറ്റ് മായ ഒരു ബലം തിരിച്ച് ബുള്ളറ്റ് മറ്റ് ഭാഗങ്ങളിൽ അപ്ലൈ ആകുന്നു. ഇത്തരത്തിൽ വെടി ഉയർത്തി കഴിഞ്ഞാൽ ഒരു വലിയ ശബ്ദം ഉണ്ടാകുന്നു. ബുള്ളറ്റ് കളുടെ വലിപ്പം ശരിക്കും ചെറുതാണ്, ഏറ്റവും വേഗതയുള്ള ബുള്ളട്ടിന്റെ സ്പീഡ് എന്നുപറയുന്നത് 3000 കിലോമീറ്റർ /അവർ ആണ്. അതായത് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത.

പല തോക്കുകളിലും ബാരൽ കോഡിൽ റീഫലിംഗ് എന്ന പേരിൽ സ്പൈറൽ ഗ്രൂവ് ഉണ്ടാകും.ഇത് ബുള്ളറ്റുകൾ എയറിൽ കറങ്ങുന്നതിനു സഹായിക്കും.ഇത് കൃത്യമായി ടാർഗറ്റിൽ ബുള്ളറ്റ് എത്തിക്കുന്നതിന് സഹായിക്കുന്നു.

എന്നാൽ മനസ്സിലാക്കേണ്ട കാര്യം ഒരു ബുള്ളറ്റിനും സ്ട്രൈറ്റ് പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല.
കൂടുതൽ ദൂരവും ഡൗൺ വേർഡ് കർവിൽ ആണ് സഞ്ചരിക്കുന്നത്. എയർ റസ്റ്റൻസ് സ്പീഡ് കുറയ്ക്കുന്നതിനും സ്പിന്നിങ് മോഷൻ നേരെ സഞ്ചരിക്കുന്നതിനെയും ബാധിക്കുന്നു. കാര്യം എന്തുതന്നെ ആണെങ്കിലും ഏത് വഴി തിരഞ്ഞെടുത്താലും തോക്കിൽ ബുള്ളറ്റ് ഉണ്ട് എങ്കിൽ ട്രിഗർ ചെയ്താൽ പിന്നെ കാര്യങ്ങൾ സേഫ് അല്ല എന്ന് അർത്ഥം. ഈ ഒരു അറിവ് ഉപകാര പ്രഥമാണെകിൽ ഷെയർ ചെയ്യുക …


Spread the love

Leave a Comment