വെറും 200 രൂപ ചിലവിൽ വീട് വുഡ് കോട്ടിങ് സ്വന്തമായി ചെയ്യാം

Spread the love

സ്വന്തം വീട് ഭംഗിയാക്കി വയ്ക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അതിനായി എത്ര പണം ചിലവഴിക്കാനും എല്ലാവരും തയ്യാറാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ വീടുകളുടെ ചുമരും അതിനോട് അനുബന്ധിച്ച് വരുന്ന തൂണുകളും എങ്ങനെ ഭംഗിയാക്കി എടുക്കാം എന്നാണ് Sudheer Moonikkattil എന്ന യൂട്യൂബ് ചാനലിൽ വിവരിക്കുന്നത് . ( വീഡിയോ താഴെ കാണാം )

PVC(പോളി വിനിൽ ക്ളോറൈഡ് ) കൊണ്ട് നിർമ്മിച്ച വാൾപേപ്പറുകൾ ഉപയോഗിച്ച് വീടിന്റെ ഭിത്തികളും ചുമരുകളും എങ്ങിനെയാണ് ഭംഗി ആക്കുന്നത് എന്ന് നോക്കാം.നിങ്ങളുടെ ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിലുള്ളPVC വാൾപേപ്പർ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ ഇന്ന് ലഭ്യമാണ്.ഇതിൽ കാണാൻ ഏറ്റവും ഫിനിഷിംഗ് കൂടിയ ഒരു മെറ്റീരിയലാണ് വുഡ് ഡിസൈനിൽ വരുന്നവ.

Also Read  വീട് പെയിന്റ് ചെയ്യാൻ എത്ര ചിലവ് വരും എന്ന് എങ്ങനെ മുൻകൂട്ടി കണക്ക്കൂട്ടാം

എന്തെല്ലാമാണ് PVC വാൾപേപ്പർസിന്റെ പ്രത്യേകതകൾ?

സാധാരണയായി വരുന്ന പിവിസി വാൾപേപ്പർ കൾക്ക് 61 സെന്റീമീറ്റർ വീതിയും 300 സെന്റീമീറ്റർ നീളവും ആണ് വരുന്നത്.ഇത്തരത്തിലുള്ള ഒരു വാൾ പേപ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു വലിയ ഭിത്തി മുഴുവൻ ഒട്ടിക്കാവുന്ന താണ്.

പ്രധാനമായും ഇത് ബ്രൗൺ കളറിൽ ആണ് വരുന്നത്. മരത്തിന്റെ അതേ ഫിനിഷിംഗ് വരുന്ന പെട്ടെന്ന് കണ്ടാൽ മനസ്സിലാകാത്ത രീതിയിൽ ആണ് ഇത്തരം വാൾപേപ്പറുകൾ ഉണ്ടാവുക.ഒരു റോൾ വാൾപേപ്പർ ഉണ്ടെങ്കിൽ തന്നെ വീടിന്റെ പകുതി ഭാഗവും ഒട്ടിച്ചു തീർക്കാവുന്നതാണ്.

പി വിസി വാൾപേപ്പറുകൾ ഓട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്??

നിങ്ങൾ ഒട്ടിക്കാൻ ഉദ്ദേശിക്കുന്നത് എവിടെയാണോ ആ സ്ഥലത്തിന്റെ കൃത്യമായ അളവ് എടുത്തശേഷം അതിനേക്കാൾ കുറച്ചധികം നീളത്തിൽ വേണം വാൾപേപ്പറുകൾ മുറിച്ചെടുക്കാൻ. എന്നാൽ മാത്രമേ അത് കൃത്യമായി ഒട്ടിക്കാൻ സാധിക്കുകയുള്ളൂ.

Also Read  ജിപ്സം സീലിംഗ് സ്വന്തമായി ചെയ്യാൻ പഠിക്കാം

മറ്റൊരു കാര്യം പുറകിൽ സ്റ്റിക്കർ വരുന്ന രീതിയിലാണ് ഇത്തരം വാൾപേപ്പറുകൾ പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഒട്ടിക്കുമ്പോൾ മുൻവശത്ത് ബബിൾസ് രൂപപ്പെടാത്ത രീതിയിൽ വേണം ഇത് ചെയ്യാൻ.

അല്ല എങ്കിൽ ഇതിന്റെ പൂർണ ഭംഗി തന്നെ നഷ്ടപ്പെടുന്നതാണ്. അതുപോലെ വലിയ തൂണുകളിലും മറ്റും ഇത്തരം വർക്കുകൾ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് കൃത്യമായ അളവിൽ തന്നെ ചെയ്യാൻ ശ്രദ്ധിക്കണം.ഏതൊരാൾക്കും സ്വന്തമായി ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പുട്ടി ഇട്ടതിനുശേഷം മാത്രം ഇത്തരം വാൾപേപ്പറുകൾ ഒട്ടിക്കാൻ ശ്രദ്ധിക്കുക.

Also Read  വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ കർട്ടനുകൾ മീറ്ററിന് വെറും 35 രൂപ നിരക്കിൽ ലഭിക്കുന്ന സ്ഥലം

എവിടെനിന്നാണ് PVC wallpaper ലഭ്യമാകുക?

ഓൺലൈൻ പോർട്ടൽ ആയ ഫ്ലിപ്കാർട്ടിൽ നിന്നും വെറും 199 രൂപ നിരക്കിൽ ഒരു റോൾ പേപ്പർ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അത്യാവശ്യം ഭാഗങ്ങളിലെല്ലാം ഈ ഒരു റോൾ വെച്ച് തന്നെ നിങ്ങൾക്ക് ഭംഗിയാക്കി എടുക്കാവുന്നതാണ്. അപ്പോൾ ഇനി ആർക്കുവേണമെങ്കിലും വീടു ഭംഗിയാക്കി എടുക്കാം പി വി സി യുടെ വാൾപേപ്പറുകൾ ഉപയോഗിച്ച്.കൂടുതൽ അറിയാൻ താഴെ കാണുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

1 thought on “വെറും 200 രൂപ ചിലവിൽ വീട് വുഡ് കോട്ടിങ് സ്വന്തമായി ചെയ്യാം”

  1. കൂടുതലായി തള്ളരുത് , സാധാരണയായി 61 ×300cm ആണ് വരുന്നത് എന്ന് പറഞ്ഞിട്ട്, വീടിന്റെ പകുതിയോളം 200രൂപയുടെ ഒരു റോൾ വെച്ച് ഒട്ടിക്കാൻ പറ്റുമെന്ന് പറയുന്നു. അതായത് ഒരു 3×3 മീറ്റർ ഉള്ള ഒരു മുറിയുടെ ഒരു ഭിത്തി മാത്രം ഒട്ടിച്ചെടുക്കാൻ ഏകദേശം 5 റോൾ വേണം.

    Reply

Leave a Comment