പാവപ്പെട്ടവർക്കും വേണ്ടേ ഒരു വീട് – കുഞ്ഞ ബഡ്ജറ്റിലും നിർമിക്കാം മോഡേൺ വീട്

Spread the love

മനസ്സിൽ ഇണങ്ങുന്ന രീതിയിൽ ഒരു വീട് അതായിരിക്കും നമ്മളിൽ പലരുടെയും സ്വപ്നം. എന്നാൽ ചെറിയ ബഡ്ജറ്റിൽ മനസിനു ഇണങ്ങുന്ന ഒരു വീട് സ്വന്തമാക്കാൻ സാധിക്കുമോ എന്നതായിരിക്കും നമ്മളിൽ പലരുടേയും സംശയം. ഇന്ന് വീട് എന്നുള്ള ആശയത്തിൽ തന്നെ ഒരുപാട് പുതുമകൾ വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വീട് വെക്കുമ്പോൾ മോഡേൺ രീതിയിൽ എല്ലാ ആവശ്യങ്ങളും ഒരുമിച്ചു കൊണ്ടുള്ള ഒരു വീട് എങ്ങനെ നിർമിക്കാം എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്. ഇത്തരത്തിൽ വളരെ കുറഞ്ഞ ബഡ്ജറ്റിൽ മോഡേൺ രീതിയിൽ രൂപകല്പന ചെയ്ത ഒരു വീടിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

1100 സ്ക്വയർ ഫീറ്റിൽ എല്ലാ സൗകര്യങ്ങളോടും കൂടി തന്നെ നിർമ്മിച്ച ഈ വീട് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉള്ള നൗഫൽ നസീമ ദമ്പതികളുടെതാണ്. ഇത്തരത്തിൽ വീട്ടുകാരുടെ ആവശ്യപ്രകാരം അറിഞ്ഞുകൊണ്ട് സുന്ദരമായ ഒരു ഭവനം സാക്ഷാത്കരിച്ചു കൊടുത്തത് എഞ്ചിനീയർ കെ വി മുരളീധരൻ ആണ്. പെയിന്റിങ്ങിന് ആയി തിരഞ്ഞെടുത്തത് പിസ്താ ഗ്രീൻ,വൈറ്റ് കോമ്പിനേഷനാണ്. കണ്ടമ്പററി സ്റ്റൈൽ കൊണ്ടുവരുന്നതിനായി പുറത്തേക്കുള്ള ജനലിന് ചുറ്റുമായി ഹോളോബ്രിക്സ് ഉപയോഗിച്ചുകൊണ്ട് ഒരു ബോക്സ് നൽകിയത് വീടിന് കൂടുതൽ ഭംഗി നൽകുന്നു.

Also Read  വെറും 10 ലക്ഷം രൂപയ്ക്ക് നിർമിക്കാവുന്ന ഇരുനില വീടും പ്ലാനും

വാസ്തു നോക്കി വീട് നിർമ്മിച്ചതു കൊണ്ടുതന്നെ വീടിന്റെ മുൻവശത്തേക്ക് വരുന്ന രീതിയിലാണ് അടുക്കള നൽകിയിട്ടുള്ളത്. അടുക്കളയിൽ നിന്നും പുറത്തേക്ക് കാണാവുന്ന രീതിയിൽ ഒരു ജനൽ സെറ്റ് ചെയ്തിട്ടുണ്ട്. മുൻഭാഗത്തേക്ക് നൽകിയിട്ടുള്ള ചിമ്മിനി ക്ലാഡിങ് സ്റ്റോൺ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പെട്ടെന്ന് നോക്കിയാൽ ഒരു ഷോ വാൾ ആണെന്ന് തോന്നുന്ന രീതിയിൽ ആണ് ചിമ്മിനിയുടെ ഡിസൈൻ ചെയ്തിട്ടുള്ളത്. ജി ഐ പൈപ്പ്, പാരപ്പറ്റ് ഉപയോഗിച്ചുകൊണ്ടാണ് വിക്ടോറിയൻ സ്റ്റൈൽ വീടിന്റെ മുകൾഭാഗം ഡിസൈൻ ചെയ്തിട്ടുള്ളത്.

ഇവിടെ നിന്നും സൈഡിലായി ലൈറ്റിങ് കൊടുത്ത് പറഗോള സെറ്റ് ചെയ്തിട്ടുണ്ട്.4*2 സൈസിൽ 110 രൂപ വില വരുന്ന വൈറ്റ് കളർ മാർബോണൈറ്റ് ആണ് സിറ്റൗട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പ്രധാനവാതിൽ ഒഴികെ ബാക്കിയെല്ലാം സിമന്റ് കട്ടിലകൾ ആണ് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. പ്രധാനവാതിലിൽ നിന്നും ഹോളിലേക്ക് പ്രവേശിക്കുമ്പോൾ ടിവി യൂണിറ്റ് സെറ്റ് ചെയ്യാനുള്ള ഒരു സ്ഥലം പ്രത്യേകം നൽകിയിട്ടുണ്ട്. ഇത് മൾട്ടിവുഡിലാണ് നിർമിച്ചിട്ടുള്ളത്.

Also Read  ഇനി സ്റ്റീൽ വിൻഡോയുടെ കാലം അതും മരത്തിനെക്കാളും പകുതി ചിലവും , സ്‌ ട്രോങും

അഞ്ചു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു സോഫ സെറ്റ് ചെയ്തിട്ടുണ്ട്. പാർട്ടീഷ്യൻ വാളായി മൾട്ടിവുഡ് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. ആറു പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഒരു ഡൈനിങ് ഹാൾ അതോടൊപ്പം തന്നെ ഒരു വാഷ് ഏരിയ എന്നിവ നൽകിയിട്ടുണ്ട്. ഇന്റീരിയർ കൂടുതൽ ഭംഗി ആക്കുന്നതിനു വേണ്ടി ഇവിടെ വാളിന്റെ ഒരു സൈഡിലായി എല്ലോ കളർ പെയിന്റ് നൽകിയിട്ടുള്ളത് ഒരു റോയൽ ലുക്ക് നൽകുന്നു.ഇവിടെ ഫോൾസ് സീലിങ് നൽകിയത് വീടിന് ഭംഗി ഇരട്ടിപ്പിക്കുന്നു. 11*10 സൈസിലാണ് മാസ്റ്റർ ബെഡ്റൂം ഡിസൈൻ ചെയ്തിട്ടുള്ളത്. കൂടാതെ അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ഇവിടെ നൽകിയിട്ടുണ്ട്. രണ്ടാമത്തെ ബെഡ്റൂമും ഇതേ രീതിയിൽ തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്.

 

അത്യാവശ്യം നല്ല രീതിയിൽ ഒരു ചെറിയ കുടുംബത്തിന് പെരുമാറാവുന്ന രീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. കോൺക്രീറ്റ് സ്ലാബിൽ ഗ്രാനൈറ്റ് പാകി കൊണ്ടാണ് സ്ലാബുകളുടെ നിർമ്മാണം നടത്തിയിട്ടുള്ളത്. സ്ലാബിനു താഴെ ഭാഗത്തായി സ്റ്റോറേജ് സ്പേസ് കളും നൽകിയിട്ടുണ്ട്. അടുക്കളയോട് ചേർന്ന് തന്നെ ഒരു ആലുവ അടുപ്പും അവിടെ നിന്നും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാവുന്ന രീതിയിൽ ഒരു വാതിലും നൽകിയിട്ടുണ്ട്. മാർബോണൈറ്റ് ഉപയോഗിച്ചു കൊണ്ട് തന്നെയാണ് സ്റൈഴ്സ് നിർമ്മിച്ചിട്ടുള്ളത്. സ്റ്റെയരിന്റെ പിടികൾ ജി ഐ പൈപ്പ് ആണ് ഉപയോഗിച്ചിട്ടുള്ളത് എങ്കിലും ഇത് വളരെയധികം നല്ല രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത് എന്നുമാത്രമല്ല ചിലവ് കുറയ്ക്കുന്നതിനും ഇത് വളരെയധികം സഹായിച്ചു. വളരെ വിശാലമായ രീതിയിൽ ടെറസ് നൽകിയിട്ടുള്ളതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.

Also Read  സ്ഥലം വാങ്ങി വീട് പണിയാൻ 20 ലക്ഷം ലോൺ | വീഡിയോ കാണാം

ഈ വീട് നിൽക്കുന്നത് ഒരു തീരപ്രദേശത്ത് ആയതുകൊണ്ടുതന്നെ വെള്ളം കയറാത്ത രീതിയിലാണ് വീടിന്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. 16 ലക്ഷം രൂപ വീട് നിർമ്മിക്കുന്നതിനും ഒന്നേകാൽ ലക്ഷം രൂപ ഏകദേശം ഇന്റീരിയറി നുമായി വീടിനായി ചിലവഴിച്ചിട്ടുണ്ട്. എന്നാൽ തീർത്തും വീട്ടുകാരുടെ മനസ്സിന് ഇണങ്ങുന്ന രീതിയിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെയാണ് വീട് നിർമ്മിച്ചത് എന്നകാര്യം എടുത്തുപറയേണ്ട കാര്യമാണ്.


Spread the love

Leave a Comment