ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഓരോ പൗരനും 18 വയസ്സ് കഴിഞ്ഞാൽ വോട്ട് ചെയ്യുന്നതിനുള്ള അവകാശവുമുണ്ട്. സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ കുറച്ചധികം കഷ്ടപ്പെടേണ്ടതുണ്ട്. എന്നാലിനി ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഓൺലൈനായി തന്നെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാവുന്നതാണ്.
ഓൺലൈനായി എങ്ങിനെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാം എന്ന് നോക്കാം.
ജനുവരി 1 അടിസ്ഥാനപ്പെടുത്തിയാണ് പേര് ചേർക്കുന്ന ആൾക്ക് 18 വയസ്സ് കാണാക്കാക്കുന്നത്.1950ൽ നിലവിൽ വന്ന സെക്ഷൻ 14(b) അനുസരിച്ചാണ് ഇത്തരത്തിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കപ്പെടുന്നത്.എല്ലാ വർഷവും ജനുവരി ഒന്നിന് വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കുന്നതാണ്. ഒരാൾക്ക് സ്വന്തമായി തന്നെ വോട്ടേഴ്സ് ലിസ്റ്റിൽ എങ്ങനെ പേര് ചേർക്കാം എന്നും, വോട്ടർ ഐഡി സ്വന്തമാക്കാം എന്നും നോക്കാം.
ചെയ്യേണ്ട രീതി
- Step 1: ബ്രൗസർ ഓപ്പൺ ചെയ്തശേഷം https://voterportal. eci.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്യുക.
- Step 2: നിങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഇമെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.ഇപ്പോൾ നിങ്ങളുടെ ഇ-മെയിലിൽ വെരിഫൈ ചെയ്യുന്നതിനുള്ള മെയിൽ വരുന്നതാണ്.
- Step 3: ഇമെയിൽ ഐഡി വെരിഫൈ ചെയ്യുക.
- Step 4: തുടർന്നുള്ള ഉപയോഗങ്ങൾക്ക് വേണ്ടി ഒരു പാസ്സ്‌വേർഡ് ക്രിയേറ്റ് ചെയ്യുക.
- Step 5: ഇപ്പോൾ കാണുന്ന പേജിൽ നിങ്ങൾ പുതിയതായി വോട്ടർ ഐഡി എടുക്കുകയാണ് അതല്ല നിലവിൽ ഐഡി ഉള്ള ഒരാൾ ആണോ എന്ന് തിരഞ്ഞെടുത്ത് കൊടുക്കുക.
- Step 6: അതിൽ പറഞ്ഞ സൈസിൽ പാസ്പോർട്ട് സൈസ് ഉള്ള ഒരു കളർ ഫോട്ടോ അപ്‌ലോഡ് ചെയ്തു നൽകുക.
- Step 7: നിങ്ങളുടെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകൾ വയസ്സ് അല്ലെങ്കിൽ ഡേറ്റ് ഓഫ് ബർത്ത് സ്പെസിഫൈ ചെയ്തശേഷം അപ്പ്‌ലോഡ് ചെയ്തു നൽകുക.
- Step 8: അടുത്തതായി നിങ്ങളുടെ മുഴുവൻ പേര്,ജെൻഡർ,ഏതെങ്കിലും രീതിയിലുള്ള ഡിസേബിലിറ്റി ഉണ്ടെങ്കിൽ ഡീറ്റെയിൽസ് എന്നിവ എന്റർ ചെയ്തു നൽകുക.
- Step 9: നിങ്ങളുടെ ഫാമിലി മെമ്പറുടെ ഡീറ്റെയിൽസും നിങ്ങളുമായുള്ള ബന്ധവും രേഖപ്പെടുത്തുക.
- Step 10: അഡ്രസ്സ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തു നൽകുക.
- Step 11: താഴെ നൽകിയിട്ടുള്ള declaration വായിച്ചു നോക്കിയ ശേഷം ടിക്ക് ചെയ്ത് നൽകുക.
- Step 12: എന്റർ ചെയ്തു കൊടുത്ത ഇൻഫർമേഷൻ പ്രിവ്യൂ രൂപത്തിൽ കണ്ടു നോക്കുക.
- Step 13:എല്ലാ വിവരങ്ങളും കൃത്യമാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം സബ്മിറ്റ് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ലഭിക്കുന്ന റഫറൻസ് നമ്പർ തുടർന്നുള്ള ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വയ്ക്കുക. ഇത്രയും ചെയ്താൽ വോട്ടേഴ്സ് ഐഡിക്ക് ഉള്ള കാര്യങ്ങൾ റെഡി ആയി.
വോട്ടർ ആയി നിങ്ങൾക്ക് എൻറോൾ ചെയ്യണമെങ്കിൽ എന്തെല്ലാം രേഖകളാണ് ആവശ്യമായിട്ടുള്ളത്?
റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്,പാസ്പോർട്ട്,പുതുക്കിയ റെന്റ് എഗ്രിമെന്റ്, ബാങ്ക്, പോസ്റ്റോഫീസ് പാസ്ബുക്ക് ഇൻകം ടാക്സ് ഫയൽ ചെയ്തതിന്റെ റിട്ടേൺ,ഏറ്റവും പുതിയ ടെലിഫോൺ, ഗ്യാസ് കണക്ഷൻ, ഇലക്ട്രിസിറ്റി ബിൽ എന്നിവയിലേതെങ്കിലുമൊന്ന് രേഖയായി ഉപയോഗിക്കാം.നിലവിൽ വീടില്ലാത്തവർക്ക് പോസ്റ്റ് ഓഫീസിൽ നിന്നും അപ്ലിക്കേന്റിന്റെ പേരിൽ പോസ്റ്റ് വന്നതിന് തെളിവ് അഡ്രസ് പ്രൂഫ് ആയി ഉപയോഗിക്കാവുന്നതാണ്.
വയസ്സ് തെളിയിക്കുന്നതിന് എന്തെല്ലാം ആണ് പ്രൂഫ് ആയി ഉപയോഗിക്കാൻ സാധിക്കുക?
ഗവൺമെന്റ് അപ്രൂവ് ചെയ്തിട്ടുള്ള അപ്ലൈ ചെയ്യുന്ന ആളുടെ വയസ്സ് തെളിയിക്കുന്ന ഏതൊരു രേഖയും ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്.
ആധാർ കാർഡ്,പാൻ കാർഡ്ഡ്രൈ,വിംഗ് ലൈസൻസ്,പത്താം ക്ലാസ് സർട്ടിഫിക്കറ്റ്,പാസ്പോർട്ട്,മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിക്കുന്ന ബർത്ത് സർട്ടിഫിക്കറ്റ്, എന്നിവയെല്ലാം വയസ്സു തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ കഷ്ടപ്പെടാതെ ഈ രീതിയിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇനി നിങ്ങൾക്കും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാവുന്നതാണ്.ഈ ഒരു അറിവ് പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യുക …