ഗൂഗിൾ മാപ്പ് ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം

Spread the love

ഇന്ന് നമ്മൾ ന്യൂസിലും മറ്റും കേൾക്കുന്നതാണ് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തു പല അപകടങ്ങളിലും മറ്റും ചെന്നെത്തുന്നത്. ഇതിനു കാരണം പലപ്പോഴും ഗൂഗിൾ മാപ്പിന്റെ പ്രശ്നമല്ല.നിങ്ങൾ അത് ഉപയോഗിക്കുന്ന രീതി യുടെ പ്രശ്നമാണ്. നമ്മളിൽ പലർക്കും ഗൂഗിൾ മാപ്പ് ഉപയോഗിക്കാൻ അറിയാമായിരിക്കും. എന്നാൽ അറിയാത്ത ഒരു ലൊക്കേഷനിലേക്ക് മാപ്പ് ഇടുമ്പോൾ അത് കൃത്യമായി എങ്ങനെ സെറ്റ് ചെയ്യണം എന്ന് അറിയുന്നുണ്ടാവില്ല. കൃത്യമായി എങ്ങനെ ഗൂഗിൾ മാപ്പ് വെച്ച് യാത്ര ചെയ്യാം എന്നാണ് ഇന്ന് നമ്മൾ മനസ്സിലാക്കുന്നത്.

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ ഫോൺ കൃത്യമായി ഹോൾഡ് ചെയ്യുക എന്നതാണ്. അല്ലെങ്കിൽ ഫോൺ തിരിയുന്നതിനനുസരിച്ച് മാപ്പ് തിരിയുകയും, ഇത് റൂട്ട് മാറുന്നതിന് കാരണമാവുകയും ചെയ്യുന്നു.

കൃത്യമായി ഗൂഗിൾ മാപ്പ് സെറ്റ് ചെയ്യേണ്ട രീതി താഴെ ചേർക്കുന്നു.

Step 1:യാത്ര പുറപ്പെടുന്നതിനു മുൻപായി നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ അറിയുന്നതിനു വേണ്ടി ഫോണിൽ മൊബൈൽ ഡാറ്റ,ലൊക്കേഷൻ എന്നിവ ഓൺ ചെയ്തു വയ്ക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ നിങ്ങൾ മാപ്പ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ കറന്റ് ലൊക്കേഷൻ സൂം ചെയ്ത് കാണാവുന്നതാണ്.

എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത്

Step 2:അതിനു ശേഷം നിങ്ങൾക്ക് പോകേണ്ട സ്ഥലം എവിടെയാണോ അത് search here എന്ന സ്ഥലത്ത് അടിച്ചു കൊടുക്കേണ്ടതാണ്.ശേഷം ആ സ്ഥലം സെലക്ട് ചെയ്തു കൊടുക്കുക.

Also Read  വെറും 1300 രൂപ മുതൽ പോർട്ടബിൾ സ്വിമ്മിങ് പൂൾ

Step 3: അടുത്തതായി ഡയറക്ഷൻസ് സെലക്ട് ചെയ്തു കൊടുക്കുക.അപ്പോൾ നിങ്ങളുടെ കറന്റ് ലൊക്കേഷനിൽ നിന്നും പോകേണ്ട സ്ഥലത്തേക്കുള്ള വ്യത്യസ്ത വഴികളും ദൂരവും കാണാവുന്നതാണ്.ഇതിൽ നിങ്ങൾക്ക് കൃത്യമായി അറിയാവുന്ന വഴി ഏതാണോ ആ റൂട്ട് തിരഞ്ഞെടുക്കാവുന്നതാണ്.

Step 4: സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്യുക.അപ്പോൾ നിങ്ങൾ സെറ്റ് ചെയ്തു വെച്ച അതേ റൂട്ടിൽ മാപ്പ് വെച്ച് യാത്ര ആരംഭിക്കാവുന്നതാണ്.

എന്നാൽ നിങ്ങൾക്ക് കൃത്യമായി വഴിതെറ്റാതെ പോകണമെങ്കിൽ ഗൂഗിൾ മാപ്പിൽ ചെയ്യേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. അതിനായി ആദ്യം മാപ്പ് ഓപ്പൺ ചെയ്തു മുകളിൽ കാണുന്ന മൂന്ന് വരകളിൽ ക്ലിക്ക് ചെയ്യുക.ഇനി സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക. ശേഷം DISTANCE UNIT KM ആയി സെറ്റ് ചെയ്യുക.അടുത്തതായി NAVIGATION SETTING എടുത്ത് സൗണ്ട് കൂട്ടി വെച്ച് ഭാഷ മലയാളം ആയി സെറ്റ് ചെയ്യുക.അതുപോലെ ബ്ലൂടൂത്ത്, കോൾ എന്നിവകൂടി ഓൺ ചെയ്തു ഇടുക.MAP DISPLAY ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്തു കൊടുക്കുക.ഇങ്ങനെ സെറ്റ് ചെയ്യുമ്പോൾ രാത്രിയും പകലും സഞ്ചരിക്കാവുന്ന വഴി കൃത്യമായി മാപ്പിൽ കാണാൻ സാധിക്കുന്നതാണ്.അതുപോലെ ഫെറീസ് ഒഴിവാക്കുന്നതിനുവേണ്ടി avoid ferries on ചെയ്തു വയ്ക്കുക. ഇത്രയും ആണ് പ്രധാനമായും സെറ്റിംഗ്സ് ചെയ്യേണ്ടത്.

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് മാസം ലക്ഷങ്ങൾ സമ്പാദിക്കാം

ഇതുകൂടാതെ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ദൂരവും മനസ്സിലാക്കാവുന്നതാണ്. ഇതിനായി ആദ്യം ചൂസ് സ്റ്റാർട്ടിങ് ലൊക്കേഷൻ ടൈപ്പ് ചെയ്തു കൊടുക്കുക.ചൂസ് ഡെസ്റ്റിനേഷൻ എങ്ങോട്ട് ആണോ പോകേണ്ടത് അത് ടൈപ്പ് ചെയ്തു കൊടുക്കുക. ശേഷം സെർച്ച് അടിക്കുമ്പോൾ. ബൈക്ക്,കാർ, കാൽനടയായി എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ആ സ്ഥലത്തേക്ക് എത്തേണ്ട സമയവും ദൂരവും കാണാവുന്നതാണ്. ഇതിൽ നിങ്ങൾ ഉപയോഗിക്കുന്ന രീതി ഏതാണോ അത് അനുസരിച്ചു മാത്രം മാപ്പ് തിരഞ്ഞെടുക്കുക. കാരണം ബൈക്കിൽ പോകുന്ന അതേ സമയവും രീതിയും ആയിരിക്കില്ല കാറിൽ സഞ്ചരിക്കുമ്പോൾ.ഇത് കൂടാതെ ലൊക്കേഷൻ ഓൺ ചെയ്ത് എടുത്തും ഇതുപോലെ സ്റ്റാർട്ട് ലൊക്കേഷൻ തിരഞ്ഞെടുക്കാവുന്നതാണ്. റിറൂറ്റിംഗ് കാണിക്കുമ്പോൾ തീർച്ചയായും മാപ്പ് എടുത്തുനോക്കി മനസ്സിലാക്കി മാത്രം റീറൂട്ടിങ് കൊടുക്കുക.

ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം

അപ്പോൾ യാത്ര പുറപ്പെടുന്നതിനു മുൻപ് തീർച്ചയായും മുകളിൽ പറഞ്ഞ വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അതിനനുസരിച്ച് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ആരംഭിക്കുക.
കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment