Vi ഉപഭോക്താക്കൾക്ക് സൗജന്യ ആദിത്യ ബിർള ലൈഫ് ഇൻഷുറൻസ്

Spread the love

കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനായി ചിലവഴിക്കേണ്ടി വരുന്നത് വലിയ തുകയാണ് എന്ന് കരുതി പലരും ആരോഗ്യ ഇൻഷുറൻസ് ഇപ്പോഴും എടുത്തിട്ടില്ല.

ഇത്തരം ഒരു സാഹചര്യത്തിൽ ഇന്ത്യയിലെ തന്നെ പ്രമുഖ ടെലികോം സേവന ദാതാക്കളായ V, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസുമായി ചേർന്ന് V പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ‘ V ഹോസ്പികെയർ ‘ എന്ന പേരിൽ ഒരു പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പെട്ടെന്ന് ഉണ്ടാകുന്ന ആശുപത്രി ചിലവുകൾക്ക് കവറേജ് നൽകുന്ന രീതിയിലാണ് പ്രീ പെയ്ഡ് വരിക്കാർക്കായി ഇത്തരം ഒരു ഇൻഷുറൻസ് രൂപീകരിച്ചിട്ടുള്ളത്.

Also Read  നോർക്ക പ്രവാസി ഇൻഷുറൻസ് | വെറും 315 രൂപ അടച്ചാൽ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ്

രാജ്യത്ത് ആദ്യമായാണ് ഒരു ടെലികോം കമ്പനി ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് ഇത്തരത്തിലൊരു ആരോഗ്യഇൻഷുറൻസ് പുറത്തിറക്കുന്നത്. ഈ ഒരു ആരോഗ്യഇൻഷുറൻസ് പ്രകാരം 24 മണിക്കൂറുള്ള ആശുപത്രി വാസ ചിലവുകൾക്ക് 1000 രൂപയാണ് ലഭിക്കുക.

എന്നാൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ 2000 രൂപയും ABHI ഇൻഷൂറൻസ് പ്രകാരം ലഭിക്കുന്നതാണ്. കൊറോണ മൂലം നിരവധി പേർ അസുഖബാധിതരായി ഹോസ്പിറ്റലിൽ കഴിയുന്ന ഈ സാഹചര്യത്തിൽ എല്ലാവർക്കും ഇത്തരം ഇൻഷുറൻസ് ഉപയോഗപ്പെടുത്താവുന്നതാണ്.

എല്ലാ വിഭാഗത്തിൽ പെട്ട പ്രീപെയ്ഡ് വരിക്കാർക്കും ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിനുവേണ്ടി V ഹോസ്‌പികെയർ രണ്ടുതരത്തിലുള്ള റീചാർജിങ് ലഭ്യമാക്കിയിട്ടുണ്ട്. 18 വയസ്സു മുതൽ 55 വയസ്സുവരെ പ്രായപരിധി ഉള്ളവർക്ക് 301 രൂപയുടെ റീചാർജിലൂടെ ഇൻഷുറൻസ് പരിരക്ഷ നേടാവുന്നതാണ്. ഓരോ റീചാർജി നും 28 ദിവസം വരെയാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

Also Read  പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി - ആയുഷ്മാൻ ഭാരത് യോജന ഇൻഷുറൻസ് 

എ ബി എച്ച് ഐ ഹെൽത്ത് കവറേജ് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ, അലോപ്പതി,ആയുഷ് ആശുപത്രികളിൽ എന്നു തുടങ്ങി മിക്ക ആശുപത്രികളിലും ഇൻഷുറൻസ് ഉപയോഗപ്പെടുത്താവുന്നതാണ്. ഡിസ്ചാർജ് ചെയ്ത സർട്ടിഫിക്കറ്റ്, അടിസ്ഥാന പരിശോധനകളുടെയും, സ്കാൻ ചെയ്തവയുടെയും, പകർപ്പ് എന്നിവ സമർപ്പിച്ചാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

നൂറു കോടി വരുന്ന ഇന്ത്യക്കാരുടെ നല്ലൊരു ഭാവിക്കായി V, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് എന്നിവ ചേർന്ന് ഒരുക്കുന്ന V ഹോസ്പികെയർ എന്ന ഈ പദ്ധതിയിലൂടെ അധിക ചിലവുകൾ ഒന്നുമില്ലാതെ തന്നെ പ്രീ പെയ്ഡ് വരിക്കാർക്ക് സേവനം ഉറപ്പു വരുത്തുമെന്ന് VCM ഒ അവ്നിഷ് ഖോസ്‌ല അറിയിച്ചു.

Also Read  ഹെൽത്ത് ഇൻഷുറൻസ് അറിയേണ്ടത് എല്ലാം | ലക്ഷങ്ങൾ വരുന്ന ഹോസ്പിറ്റൽ ചിലവുകൾ സൗജന്യമാക്കാം

അവിചാരിതമായ മെഡിക്കൽ ചിലവുകൾ സാധാരണക്കാരെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ചിലവുകുറഞ്ഞ ഈ ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കുന്നതിലൂടെ സാധാരണക്കാർക്ക് സാമ്പത്തിക ബാധ്യത ഇല്ലാതാവുന്നതാണ് എന്ന് ആദിത്യ ബിർള ഗ്രൂപ്പ് വിശ്വസിക്കുന്നതായി പറഞു.

V യുമായുള്ള സഹകരണം വലിയ രീതിയിലേക്ക് എത്തിച്ചേരാനുള്ള ഒരു അവസരം ആണെന്നും വ്യത്യസ്ത രീതിയിലുള്ള ആൾക്കാരിലേക്ക് ഇൻഷുറൻസ് എത്തിക്കുക എന്നത് വലിയ ഒരു കാര്യമാണെന്നും ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് CEO മായാങ്ക് ബാത്ത്വാൾ അറിയിച്ചു.


Spread the love

Leave a Comment